: എന്റെ പെണ്ണേ, നീ ഇങ്ങനെ ഓടല്ലേ.... സൂക്ഷിച്ചു പോ ഇല്ലെങ്കിൽ ആരെയെങ്കിലും ഒക്കെ പോയി ഇടിക്കും.
: അങ്ങനേം ഇങ്ങനേം ഒന്നും ഈ ദുർഗ വീഴില്ല, ഏട്ടൻ വെറുതെ പേടിക്കണ്ട.
ഏട്ടനെ തിരിഞ്ഞ് നോക്കി ഓടിയിരുന്ന ദുർഗ ആ വളവിൽ വച്ച് തന്റെ എതിരെ വന്ന ആളെ ശ്രേദ്ധിച്ചില്ല. അവർ ഇരുവരും പരസ്പരം കൂട്ടി മുട്ടി. എന്നാൽ അവർ വീഴാതെ അയാൾ അവളെ താങ്ങി പിടിച്ചു. പിന്നാലെ വന്ന കൃഷ്ണൻ അവളെ അരികിലേക്ക് ചേർത്തു പിടിച്ചു.
കൃഷ്ണൻ : നോക്ക്, നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ? ഇടിച്ചില്ലേ ഇപ്പൊ? ഭാഗ്യത്തിന് വീണില്ല. വല്ലതും പറ്റിയിരുന്നെങ്കിലോ? അല്പം ശ്രദ്ധ കാണിച്ചൂടെ ന്റെ കുട്ട്യേ?
ദുർഗ : അതിനെനിക്കൊന്നും പറ്റിയില്ലല്ലോ...
കൃഷ്ണൻ : അപ്പോഴും അവൾ ന്യായം പറയൽ നിർത്തില്ല. നീ കാരണം ഈ പാവം കൂടി വീണേനെ. എന്നിട്ട് ഒരു കൂസലുമില്ലാതെ നില്കുന്നത് നോക്കിക്കേ....
അവൻ അവളെ ചെറുതായി വഴക്ക് പറയാൻ തുടങ്ങി. ദുർഗ അതെല്ലാം മുഖം വീർപ്പിച്ചുകൊണ്ട് കേട്ടു നിന്നു. ഇടക്കിടക്ക് ചിണുങ്ങുന്നുമുണ്ട്. ഇതെല്ലാം കണ്ട് അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അയാൾ. കുറച്ചു നേരം അവളെ ശകാരിച്ചതിനു ശേഷം കൃഷ്ണൻ അയാളുടെ നേർക് തിരിഞ്ഞു.
കൃഷ്ണൻ: ക്ഷെമിക്കണം, അവൾ ശ്രദ്ധിച്ചില്ലായിരുന്നു. എന്തെങ്കിലും പറ്റിയോ?
: ഇല്ല, എനിക്ക് കുഴപ്പമൊന്നുമില്ല.
കൃഷ്ണൻ: ഇവിടെ പുതിയതാണോ? ഇതിന് മുമ്പ് ഇവിടെ ഒന്നും കണ്ടിട്ടില്ല?
: അതേ, ഞാൻ ഇവിടെ ആദ്യമായിട്ടാ. ജോലിക്കായി വന്നതാ.
കൃഷ്ണൻ: അതെയോ, ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടമൊക്കെ ഇഷ്ടമായോ?
: ഇഷ്ടമായി, ഈ നാടും ഇവിടുത്തെ നാട്ടുകാരും എല്ലാം.
അവൻ അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ ദുർഗയുടെ മേൽ ആയിരുന്നു. അവളും അത് ശ്രദ്ധിച്ചു.
കൃഷ്ണൻ : ഞാൻ ഉണ്ണികൃഷ്ണൻ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മംഗലത്ത് തറവാട്ടിലേക്ക് വന്നാൽ മതി, എല്ലാ സഹായങ്ങളും ചെയ്തു തരാം.
: വലിയ ഉപകാരം.
കൃഷ്ണൻ : തന്റെ പേരെന്തായിരുന്നു?
YOU ARE READING
Devanandam✨
Фанфикшн"തിരിച്ചു വന്നിരിക്കും ഞാൻ, എനിക്ക് അവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ. ഇന്ന് എന്നെ ആട്ടിപ്പായിച്ചവരുടെ ഒക്കെ മുമ്പിൽ തലയെടുപ്പോടെ ഞാൻ വന്ന് നിൽക്കും." ✨ദേവനന്ദം✨
