കൃഷ്ണൻ : ഏട്ടൻ പറഞ്ഞത് ശെരിയായാൽ, അവൻ അവന്റെ അച്ഛനെ പോലെ ആയാൽ..... എനിക്കെന്റെ മോൾ ഒരിക്കലും മറ്റൊരു ദുർഗയായി മാറുന്നത് കാണാൻ സാധിക്കില്ല.
: എങ്കിൽ പിന്നെ എന്തിനാ ഇതിന് കൂട്ടുനിൽക്കുന്നത്? ഇതിലൂടെ ചരിത്രം ആവർത്തിപ്പിക്കുകയാണ് നിങ്ങൾ. മുത്തശ്ശൻ ചെയ്ത തെറ്റ് കൃഷ്ണച്ഛനും ആവർത്തിക്കാൻ പോകുവാണോ?
ശേഖരൻ : എടാ, നീ വീണ്ടും വന്നോ? പഴയതൊന്നും പോരെ നിനക്ക്.
ഋഷി : ഇവനോടൊന്നും സംസാരിച്ചുനിന്നിട്ട് കാര്യമില്ല, പിടിച്ചു പുറത്താക്കണം.ആരു: ആഹ്, എന്താ ഇത്ര ധൃതി? ഞങ്ങൾ ഇവിടെ ആരുടേം സൽക്കാരം കൂടാൻ ഒന്നുമല്ല വന്നത്. കൊണ്ടുപോകാനുള്ളതെല്ലാം കൊണ്ട് ഞങ്ങൾ ഈ പടി ഇറങ്ങിക്കോളാം.
അച്ചു : പക്ഷേ, അതിന് മുമ്പ് കുറച്ചു കാര്യങ്ങൾ പറയാനുണ്ടല്ലോ... ദക്ഷാ, പറയാനുള്ളതെല്ലാം അങ്ങ് ബോധിപ്പിച്ചേക്ക്.
ഋഷി : ഇവിടെ ആർക്കും ഒന്നും കേൾക്കണ്ട, ഇറങ്ങിക്കോണം മൂന്നും ഈ നിമിഷം തന്നെ.
അച്ചു : കിടന്നു ചിലക്കാതെടാ, ഞങ്ങൾ ആരൊക്കെയാ എന്തൊക്കെയാ എന്നൊക്കെ ഇതിനോടകം നല്ല വൃത്തിക്ക് നിനക്കൊക്കെ മനസ്സിലായിട്ടുണ്ടല്ലോ. പിന്നെ വെറുതെ ഞങ്ങളോട് കളിച് തടി കേടാക്കണോ?അവന്റെ ആ വാക്കിൽ ഋഷി ഒന്ന് ഭയന്നു, ശേഖരന്റെ മുഖത്തും ഒരു പരുങ്ങൽ ഉണ്ടായിരുന്നു. ദേവൻ ആരെയും വക വെക്കാതെ കൃഷ്ണന്റെ അടുക്കലേക്ക് ചെന്നു.
ദേവൻ: മറച്ചു വച്ചത് തെറ്റാണെന്നറിയാം, പക്ഷെ അന്ന് അങ്ങനെ ഒരു കാര്യം വന്ന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ചേർത്തുപിടിച്ചു സ്നേഹിച്ച കരങ്ങൾ തന്നെ ചതിയനെന്ന് മുദ്രകുത്തുമോ എന്ന ഭയമായിരുന്നു. എന്നാൽ ഇന്നെനിക്ക് അവളോടുള്ള ഭ്രാന്തമായ സ്നേഹം മാത്രമേ ഉള്ളിലുള്ളു. തന്നുകൂടെ എനിക്കവളെ?
കൃഷ്‌ണൻ : നീ കാരണം അവൾ ഒരുപാട് വേദനിച്ചതാ, ഇനിയും അതിന് ഞാൻ സമ്മതിക്കില്ല. നിന്നോട് ചെയ്തതിന് എല്ലാം കാരണം താൻ ആണെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞതാ ന്റെ കുട്ടി. അനുഭവിക്കാനുള്ളതൊക്കെ അവൾ അനുഭവിച്ചു. ഇനി പ്രതികാരത്തിനായി വീണ്ടും അവളുടെ ഹൃദയം തകർക്കാൻ ഞാൻ അനുവദിക്കില്ല.
ദേവൻ : പ്രതികാരമോ?
കൃഷ്ണൻ : നിന്റെ അച്ഛന്റെ ചോരയല്ലേ, എന്റെ പെങ്ങളെ എനിക്ക് നഷ്ടപ്പെട്ടതാ, മോളേ കൂടെ ഞാൻ അതിന് വിട്ട് കൊടുക്കില്ല.
![](https://img.wattpad.com/cover/379895449-288-k15800.jpg)
YOU ARE READING
Devanandam✨
Fanfiction"തിരിച്ചു വന്നിരിക്കും ഞാൻ, എനിക്ക് അവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ. ഇന്ന് എന്നെ ആട്ടിപ്പായിച്ചവരുടെ ഒക്കെ മുമ്പിൽ തലയെടുപ്പോടെ ഞാൻ വന്ന് നിൽക്കും." ✨ദേവനന്ദം✨