പ്രണയിക്കുമ്പോൾ

3 0 0
                                    

പ്രണയിക്കുമ്പോൾ,
പ്രണയം' എന്നെഴുതിയ വിരലുകൾ പ്രാണനെന്ന് നെഞ്ചോട് ചേർക്കുന്നു.
കണ്ണുകളെന്ന കണ്ണാടിക്കുള്ളിൽ നിന്റെയുള്ളിലെ എന്നെ തിരയുന്നു.
( എന്റെയുള്ളിലെ നിന്നെ കാട്ടിതരികയുമാണ്.)
വരികളിൽ, വാക്കുകളിലുന്മാദം നിറയുന്നു.
ചിരികളും ചിന്തകളും നീ വന്നു നിറയുന്നു.
നിനക്കും എനിക്കുമിടയിലിനി അതിരില്ലെന്നറിയുന്നു.
ഞാനില്ല, നീയില്ല, നാമെന്നുറയ്ക്കുന്നു.
ഒന്നായി നിന്നുകൊണ്ടൊരു ചിരി ചൂടുന്നു.
ആയിരം കിനാക്കളെ ഒന്നിച്ചു നെയ്യുന്നു. ഒരിക്കലുമറിയാത്ത നിർവൃതി നേടുന്നു...

ജല്പനങ്ങൾWhere stories live. Discover now