ദ പ്ളാൻ

33 3 6
                                    

"അല്ല അപ്പൊ താൻ ഇതുവരെ ഊളമ്പാറയ്ക്ക് പുറത്തിറങ്ങിയിട്ടില്ലേ?", രാജ അത്ഭുതത്തോടെ ചോദിച്ചു. 

"ഇറങ്ങിയിട്ടുണ്ട്. കോളേജ് കുറച്ച് ദൂരെ ആയിരുന്നു. അങ്ങോട്ട് കോളേജ് ബസിൽ പോയിട്ടുണ്ട്. അതല്ലാതെ അങ്ങനെ പോയിട്ടില്ല", തങ്കപ്പൻ പറഞ്ഞു

"കൊള്ളാം ജോബിനു പറ്റിയ ആൾ തന്നെ", തമ്പി പറഞ്ഞു.

"സൈലൻസ്! ഞാൻ പ്ളാൻ പറയാൻ പോകുവാണു", കുബേരൻ കയ്യിൽ ഒരു വലിയ ചാർട്ടും ചുരുട്ടിവെച്ചുകൊണ്ട് വന്ന് പറഞ്ഞു.

"ഏതേലും സിനിമേന്ന് അടിച്ച്മാറ്റിയ പ്ളാനായിരിക്കും", രാജ പുച്ഛത്തോടെ പറഞ്ഞു.

"അടിച്ചുമാറ്റിയതൊന്നും അല്ല. ഇത് ഞാൻ ഇന്നലെ മുഴുവൻ ഇരുന്ന് തലപുകച്ചു കണ്ടുപിടിച്ച പ്ളാൻ ആണു".

"അവസാനം കട്ടപ്പുകയാകാതിരുന്നാ മതി"

"നീ ആദ്യം പ്ളാൻ കേക്ക്. ആദ്യം നമ്മൾ മുംബയ്ക്ക് പറക്കുന്നു. റിസർവ്വ് ബാങ്ക് ഹെഡ്ക്വാർട്ടേർസിൽ നിന്നും വെറും 765 മീറ്റർ അകലെയുള്ള ഒരു വീട് വാടകയ്ക്കെടുക്കുന്നു. അവിടെ നിന്ന് റിസർവ് ബാങ്കിലേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടാക്കുന്നു".

"ഹൊ ഭയങ്കരം. ഇതിവിടത്തെ നേഴ്സറി പിള്ളെർക്ക് വരെ അറിയാവുന്ന പ്ളാനാണ്", ന്യൂട്ടൺ പറഞ്ഞു.

"മൈ ബോയ്സ് ബ്രസീലിൽ നടന്ന ഒരു റോബറിക്ക് ഉപയോഗിച്ച് 600 മീറ്റർ തുരങ്കം ആണു ഇതുവരെ ബാങ്കു കൊള്ളകൾക്ക് ഉപയോഗിച്ചിട്ടുള്ളവയിൽ ഏറ്റവും നീളം കൂടിയത്

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

"മൈ ബോയ്സ് ബ്രസീലിൽ നടന്ന ഒരു റോബറിക്ക് ഉപയോഗിച്ച് 600 മീറ്റർ തുരങ്കം ആണു ഇതുവരെ ബാങ്കു കൊള്ളകൾക്ക് ഉപയോഗിച്ചിട്ടുള്ളവയിൽ ഏറ്റവും നീളം കൂടിയത്. നമ്മുടേത് 768 മീറ്റർ ആണു. ഈ ഒരൊറ്റ കാര്യം മതി നമ്മുടെ ടീം ഗിന്നസ് ബുക്കിൽ കേറൂം. പോരാത്തതിനു ബാക്കി ട്വിസ്റ്റ് വരുന്നുണ്ട്", കുബേരൻ അഭിമാനപൂർവ്വം പറഞ്ഞു.

Has llegado al final de las partes publicadas.

⏰ Última actualización: Oct 12, 2020 ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

കുബേരസംഭവംDonde viven las historias. Descúbrelo ahora