ഒരു കൊറോണക്കാലത്ത്!

26 5 0
                                    

കൊറോണക്കാലത്ത്

മഴപെയ്തു
കേരളത്തിലെ സ്ഥിരം സന്ദർശകരായ
എലിപ്പനി
പന്നിപ്പനി
പക്ഷിപ്പനി
തക്കാളിപ്പനി
ചിക്കൻ ഗുനിയ
മഞ്ഞപ്പിത്തം
ടൈഫോയിഡ് എല്ലാവരും പെട്ടിയും പാക്ക് ചെയ്ത് കേരളത്തിലേയ്ക്ക് വരാൻ തുടങ്ങി.....

അപ്പോഴാണ് ഒരു കാര്യം അവരറിഞ്ഞത്!

കേരളത്തിലിപ്പോ അവിടവിടെയൊക്കെ ലോക്ക് ഡൗൺ ആണത്രേ.....

കേരളത്തിലേക്കുള്ള എല്ലാവണ്ടികളും നിർത്തിവെച്ചിരിക്കുന്നു... :

എന്താ കാര്യം?
ചിക്കൻ ഗുനിയ അന്വേഷിച്ചു...

ആരേയും കൂട്ടാതെ ആദ്യം പെയ്ത മഴയ്ക്ക് കേരളം വരെ പോയി ഒരറ്റ ആഴ്ച കൊണ്ട് പിന്നത്തെ വെയിലിന് തിരിച്ച് വന്ന് സെൻസേഷനാവത്തതിൽ  ഡിപ്രഷനടിച്ച് കഞ്ചാവടിച്ചിരുന്ന ഡെങ്കിപ്പനി ആ കദന കഥ പറയാൻ തുടങ്ങി;....

" പെട്ടിം കെടക്കയും ആയിട്ട് എങ്ങോട്ടാ എല്ലാരും കൂടി..... കേരളത്തിലേക്ക് പോയിട്ടൊരു കാര്യോമില്ല..... ഇന്നലെ പെയ്ത മഴയിൽ നിന്നല്ല!
അങ്ങ് ചൈനയിൽ നിന്ന് ഫ്ലൈറ്റ് കയറിപ്പോന്ന എന്തിനും പോന്ന ഒരുത്തനുണ്ട് അവിടെ.....
കോവിഡ്- 19 എന്ന കൊറോണ..... കേരള മെന്നല്ല ലോകം തന്നെ ഇന്നവൻ്റ പിന്നാലെയാ....
കാണണം ലോകമെമ്പാടുമുള്ള കോലാഹലം!

വല്യ കാര്യത്തിൽ പെട്ടിം കെടക്കേം എടുത്ത് ഞാനെൻ്റ മൊസ്ക്വിറ്റോ എൻഫീൽഡിൽ കയറി കേരളത്തിൽ ചെന്നപ്പോൾ കണ്ട കാഴ്ച....
എൻ്റമ്മോ..... ഞാനാദ്യം കരുതി വഴിതെറ്റി വെല്ല ചൊവ്വേലും ചെന്നൂന്നാ..... പിന്നയാ അതൊരു കോവിഡ് കെയർ സെൻ്റർ ആണെന്ന് മനസ്സിലായത്!
PPl ക്കിട്ട് ക്കുത്തി എൻ്റ വണ്ടീടെ ബംബർ പഞ്ചറായി!...
പിന്നെയാണ് നമ്മുടെ ഔദ്യോഗിക വാഹനമായ മൊസ്ക്വിറ്റോ എൻഫീൽഡ് താൽക്കാലികമായി കൊച്ചി കമ്പനി നിർത്തിവെച്ചൂന്ന് മനസ്സിലായത്!
ഫാസ്റ്റ് ഫുഡ് കടകളും ഓൺലൈൻ കടകളും ഒക്കെ നിർത്തിയതുകൊണ്ട് വഴിയരികിൽ മഴവെള്ളം കെട്ടി നിന്നിരുന്ന ഇജ്ജാതി ഡിസ്പോസിബിൾ പ്ലാസ്റ്റിക്ക് സാധനങ്ങളും കാണാനില്ല!
എന്ത് പറയാൻ പേടിച്ചിട്ട് ആൾക്കാർ പുറത്ത് പോണില്ല!

അതിജീവനത്തിന്റ നാമ്പുകൾ!Where stories live. Discover now