ജീവൻ്റ വിലയുള്ള ജാഗ്രത

9 4 0
                                    

ജീവൻ്റ വിലയുള്ള ജാഗ്രത....
( ചെറു കഥ)

കുട്ടികൾ ആരും കാണാതെ പതുങ്ങിപ്പതുങ്ങി റൂമിനകത്ത് കയറിയവളെ മണിക്കൂറുകളോളം പുറത്ത് കാണാഞ്ഞപ്പോൾ ഭർത്താവ് സഹികെട്ട് വാതിലിൽ ഇട്ടടിച്ചു.....

"ഞാൻ വീണ്ടും ക്വാറൻ്റൈനിലായി...." വാതിൽ പാതി തുറന്ന് മുഖം കാണിക്കാതെ അവൾ മറുപടി പറഞ്ഞു....

"ഇതിപ്പം എത്രാം തവണയാ.... നാലോ അഞ്ചോ ആയി..... ഇത്ര കഷ്ടപ്പെട്ട് ഈ ജോലിയെന്തിനാ?
കളഞ്ഞൂടെ?" ദേഷ്യപ്പെട്ടത്രയും പറഞ്ഞ് വാതിലവൻ വലിച്ചടച്ചു...

കുട്ടികളെ ഓർത്തെങ്കിലും ജോലി കളയാമായിരുന്നു...... ഭർത്താവിൻ്റ ജോലി പോയിട്ട് ഒൻപതുമാസമായി.....

കൊറോണ വന്നപ്പോൾ ജോലി പോയി!

കുറേനാൾ കൊറോണയെപ്പേടിച്ച് അവളേയും വിട്ടില്ല! ഹോസ്പിറ്റല് എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു ഭയം....

പക്ഷേ അവൾക്ക് ഒതുങ്ങിപ്പോകാൻ കഴിയുമായിരുന്നില്ല! രണ്ടാൾക്കും ജോലിയില്ലാതായാലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ വീട്ടിലെ മറ്റാരും ചിന്തിച്ചിരുന്നുമില്ല....

വീട് പണി...വീട്ട് വാടക....രണ്ട് വീടിൻ്റ കരണ്ട് ബിൽ, എഡ്യുക്കേഷൻ ലോൺ, ഹോം ലോൺ, MSME ലോൺ, രണ്ട് സ്റ്റാഫിൻ്റ ശബളം.... സ്വർണ്ണ പണയങളുടെ പലിശ..... 5 കുട്ടികളുടെതുൾപ്പെടെ 9 പേരുടെ ഭക്ഷണം... വീടു പണി മുടക്കമില്ലാതെ നടക്കണം...
തുമ്മിയാൽ തെറിക്കുന്ന ആ കോൺട്രാക്റ്റ് ജോബ് കെട്ടിപ്പിടിച്ചിരിക്കാൻ അവൾക്ക് കാരണങ്ങൾ ഒരു പാടായിരുന്നു....

അപകടമാണെന്നറിഞ്ഞിട്ടും കണ്ടെയ്ൻമെൻ്റ് സോണിലുൾപെട്ട ഹോസ്പിറ്റലിൽ ജോലി ചെയ്തേ പറ്റുമായിരുന്നുള്ളൂ....

ആദ്യകാലങളിൽ PPE പോലും ഇല്ലാതെ N95 മാസ്കിൻ്റയും ഗ്ലൗസിൻ്റയും ഫേസ് ഷീൽഡിൻ്റയും മാത്രം ബലത്തിൽ പേഷ്യൻ്റ് സിനെ നോക്കേണ്ടി വന്നു....

ഒരു ഡോക്ടറിനോ നേഴ്സിനോ അറ്റൻ്ററിനോ ഉള്ള രോഗം വരാനുള്ള സാധ്യത അവളെപ്പോലെയുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്കില്ല എന്ന് വീട്ടിൽ വരുത്തി തീർക്കാൻ പാടുപെട്ടു....

ഓരോ രോഗിയോടും നാൽപത്തഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ എന്ന കണക്കിൽ ഒരു ദിവസം 30തിലേറെ രോഗികളും അവരുടെ കൂട്ടിരുപ്പുകാരോടും ഉള്ള സമ്പർക്കം രോഗലക്ഷണങ്ങളില്ലാതെയുള്ള കോവിഡ് രോഗം പെരുകുന്ന സാഹചര്യത്തിൽ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു....

അതിജീവനത്തിന്റ നാമ്പുകൾ!Donde viven las historias. Descúbrelo ahora