അപശ്രുതി

59 12 1
                                    

പകലിനെ സ്നേഹിച്ച രാത്രി തൻ നൊമ്പരം
ഈറൻ നിലാവിനും സൂര്യനും സ്വന്തം
മഴവില്ലിനെ സ്നേഹിച്ച മഴയുടെ തന്ത്രിയിൽ മധുരമായെത്തുന്നു
തെന്നൽ ഗാനം .......
പൂവിൽ വിടർന്ന് പുഞ്ചിരിക്കും
നിലാവിന്റെ സ്നേഹസുഗന്ധവും ഈറൻ മഴക്ക് പരിഭവം തീർക്കാൻ ഭൂമിതൻ
ഹൃത്തം നൽകിയിട്ടും ......
ജീവിത വീഥിയിൽ ഇടറി നീങ്ങിടുമ്പോൾ
സ്വയമേ സമർപ്പണം നാവിലെന്നും ...
നൈമിഷികമാം വീഥിയിൽ മെല്ലെ
ഓടിത്തളർന്ന് കിതച്ചിടുമ്പോൾ
ദയയുടെ കണികകൾ തേടി ഞാൻ
പക്ഷേ ? ദയ വെറും വാക്യാർത്ഥമായ്
തീർന്നതറിഞ്ഞില്ല ഞാൻ ?.........

നെടുവീർപ്പുകൾWhere stories live. Discover now