ചിതലരിച്ച മനസ്സുമായ് മെല്ലെ
വീഥികളിൽ നോക്കിപകച്ച് നിന്നീടവേ...
ഒരു നുറുങ്ങുവെട്ടമായ് രാത്രിയെൻ മിഴികളിൽ നക്ഷത്രത്തിളക്കം -
ചാലിച്ചെഴുതവേ ........
മൂകമായ് യാത്രയോതുന്നതെന്നൽ
പൈതൃകത്തിൽ മുങ്ങി നിവരവേ ...
"ജീവിതം " എന്ന വാക്കിനർത്ഥം
തേടിയലഞ്ഞു ഞാൻ കണ്ടതില്ല ?
നിശയുടെ വിരസതയിൽ മെല്ലെ
പുലരി ഉണരാൻ കൊതിച്ചിടുമ്പോൾ
സൂര്യന്റെ മിഴികൾ ജ്വലിച്ചതെന്തേ..
ചന്ദ്രന്റെ തേങ്ങൽ നിലച്ചതെന്തേ...
ദിനരാത്രങ്ങൾ എണ്ണിയിരിക്കുമാ
ഭൂമിതൻഹൃത്തം പിളർന്നതെന്തേ...!
YOU ARE READING
നെടുവീർപ്പുകൾ
Poetryഎന്റെ തൂലികക്കപ്പുറം മൊഴികൾ പിടയുമ്പോൾ മൗനത്തിന്റെ മരവിച്ച ഇടനാഴികൾ എന്നെ മാടിവിളിക്കുന്നു.