അന്ന് ,
ഒരു വഞ്ചി തുഴയാൻ കൊതിച്ചു ഞാൻ
കടലാസ് തോണി മഴയത്തിറക്കവേ...
ചിതറിക്കരയുന്ന തുള്ളികളിൽ എന്റെ
സ്വപ്നങ്ങൾ തകർന്ന് പോയ് മെല്ലെ ...
വിതുമ്പുന്ന മിഴിയിൽ സാന്ത്വനം തേടി ഞാൻ .......
ചിറക്കുള്ള പക്ഷിയായ് മെല്ലെ മെല്ലെ..''
ചിതറുന്ന മഴയിൽ പരിഭവം നൽകി ഞാൻ
പിറകോട്ട് മെല്ലെ നീങ്ങിടുമ്പോൾ
നീയെന്റെ പാദത്തിൽ കുളിരുമായ് വന്നെത്തി ............
സ്നേഹ സാന്ത്വനം പകർന്നതല്ലേ ...
ഇന്ന് ....,
ആ കൊച്ചു തോണി അകലെയാണെന്നാലും !
സ്നേഹമില്ലാത്ത വർഷത്തിൻ മിഴികളിൽ
നിന്റെ രോഷാഗ്നിയിൽ ജീവിത -
നാളങ്ങൾ നശിച്ചിടുമ്പോൾ
നിന്നിലേക്ക് കൈകുമ്പിളിൽ നിറയെ
സ്നേഹവുമായ് ഞാൻ .....
YOU ARE READING
നെടുവീർപ്പുകൾ
Poetryഎന്റെ തൂലികക്കപ്പുറം മൊഴികൾ പിടയുമ്പോൾ മൗനത്തിന്റെ മരവിച്ച ഇടനാഴികൾ എന്നെ മാടിവിളിക്കുന്നു.