നമ്മുടെ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും അല്ലാഹുവിനെ ഭരമേൽപ്പിക്കുന്നതിലൂടെ നാം അല്ലാഹുവുമായി കൂടുതൽ അടുക്കുകയാണ്. അവൻ നമുക്കു നൽകുന്ന ഏതൊരു പ്രയാസവും നമ്മെ അവനിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ്. അത് ഒരു വിശ്വാസി തിരിച്ചറിയേണ്ടത് ആവശ്യമാണ്. സന്തോഷവും സങ്കടവും ദുഃഖവും പ്രയാസവും എല്ലാം അവനിൽ നിന്നു മാത്രമാണ്. എല്ലാ അവസ്ഥകളുടെയും ഉടമസ്ഥൻ അവനാണ്. അല്ലാഹുവിൽ നിന്ന് വന്ന് അവനിലേക്ക് തന്നെയാണ് സൃഷ്ടികളുടെ മടക്കയാത്ര. ഏതൊരു അവസ്ഥയും ഞൊടിയിടയിൽ മാറ്റാൻ കഴിവുള്ളവനാണ് അവൻ. അതിനാൽ നാം എവിടെ നിന്നു വന്നു, എന്തിനു വന്നു ഇനി എവിടേക്കു പോകും എന്ന് നമ്മെ വിചാരണ ചെയ്യുന്നതിനു മുമ്പ് നമ്മൾ വിചിന്തനം ചെയ്യേണ്ടതാണ്.
ESTÁS LEYENDO
അള്ളാഹുവിനെ അറിയുക അ
Espiritualഅവൻറെ വാതിലുകൾ വിശാലമാണ്. മുട്ടുവിൻ തുറക്കപ്പെടും എന്ന സത്യം അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.ഭൂമിയിൽ ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു കാതും കേട്ടിട്ടില്ലാത്ത ഒരു ഹൃദയവും വിഭാവന ചെയ്തിട്ടില്ലാത്ത സ്വർഗ്ഗത്തിലെ ആ വാതിൽ.