Boy with Luv

358 55 16
                                    

*പ്രണയം തുടങ്ങാൻ ഒരു നിമിഷം മതിയെന്ന് കേട്ടിട്ടുണ്ട്. എല്ലാവരുടെയും കാര്യത്തിൽ അത് ശെരിയാണോ എന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ എന്റെ മനസ് അവനിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങിയത് ഞാൻ പോലുമറിയാതെയാണ്.. ഒരുതരം ആകർഷണമായിരുന്നു ആദ്യം, പിന്നീടത് മറ്റാരും അവകാശപെടരുത് എന്ന ഒരു വാശി. ഒരുപക്ഷെ ആ വാശിയാകാം എന്നെ അവനിലേക്ക് അടുപ്പിച്ചതും.. പേടിയായിരുന്നു,,,, തുറന്നു പറയുന്ന പ്രണയം നിരസിക്കും എന്നതായിരുന്നില്ല, മറിച്ച് മനസിലെ പ്രണയം തുറന്നു പറഞ്ഞാൽ ഉണ്ടാകുന്ന ആദ്യത്തെ വിപത്തുക്കളെ..... എന്റെ ഉള്ളിലെ വികാരങ്ങളെ എനിക്ക് മനസിലാക്കി തന്നത് അവനായിരുന്നു... പക്ഷെ ഞാൻ പറയുന്നതിന് മുന്നേ എന്നോട് ആ മനസ്സിൽ തോന്നിയ സ്നേഹം, അതായിരുന്നു എന്റെ ആദ്യത്തെ  പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. എന്റെ മനസ് കാണാൻ അവനു കഴിഞ്ഞു എന്ന് ഞാൻ വിചാരിച്ചു. അവിചാരിതമായി സംഭവിക്കുന്ന എന്തും നമുക്ക് എപ്പോഴും ഒരു പുത്തനുണർവ് തരും. പിന്നീട് നേരിടേണ്ടി വരുമോ എന്ന ചോദ്യം മനസ്സിൽ എപ്പോഴും ഉണ്ടാകും. പക്ഷെ എന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചില്ല.. കാരണം എന്നെ മനസിലാക്കാനും, എന്റെ കൂടെ നിൽക്കാനും അവനുണ്ടെന്നുള്ള ധൈര്യം എനിക്ക് എപ്പോഴും ഉണ്ട്. സത്യം പറഞ്ഞാൽ എന്റെ പ്രണയം തുടങ്ങിയത് അവിടെ നിന്നായിരുന്നു.. ആരോടും പറയാൻ കഴിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന ആ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് പൂവണിഞ്ഞത്... ഇന്ന് എന്റെ കൂടെ അവനുണ്ട്... എന്റെ വീഴ്ചയിലും ഉയർച്ചയിലും എനിക്ക് കൂട്ടായി നിൽക്കുമെന്ന എന്റെ വിശ്വാസമാണ് അവൻ.....ഇന്നുവരെ അവൻ അത് തെറ്റിച്ചിട്ടില്ല... അതുകൊണ്ട് തന്നെ അവനെ വിട്ട് പിരിയാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുനിമിഷം പോലും അകന്നിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. എന്റെ ഈ പ്രണയം അത് അവനോടാണ്, അവനോടു മാത്രമാണ്,,,, ഒരുപക്ഷെ മരണം കൊണ്ടു വേർപിരിയേണ്ടി വന്നാലും ഞങ്ങളുടെ സ്നേഹത്തിനു കുറവുണ്ടാകില്ല... അതെന്നും അവിടെ തന്നെ ഉണ്ടാകും....എന്റെ ജീവൻ തുടിക്കുന്നത് ഇപ്പോൾ അവനു വേണ്ടിയാണെന്ന് ഞാൻ മനസിലാക്കുന്നു..
എന്റെ ഓരോ ശ്വാസത്തിലും അവന്റെ പേര് കുറിച്ചുവെച്ചിരിക്കുന്നു. എന്നോടൊപ്പം അവനും അവനോടൊപ്പം ഞാനും എന്നും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം.......

❤️MY SCHOOL CRUSH❤️                                                   [Season 1]Wo Geschichten leben. Entdecke jetzt