".... ഈ കുഞ്ഞ്... സത്യ...? നിനക്കു വേണോ?"ചോദിക്കുന്നത് തെറ്റാണോ ശെരിയാണോ എന്നറിയാതെ വൈക പാതിഉറപ്പോടെ ചോദിച്ചു.
സത്യ അവളെ നോക്കി.
"നിനക്കിനിയും ജീവിതമുണ്ട്.... അതിനിടയിൽ....??"
"............ നമ്മുക്കൊന്ന് ഡോക്ടറിനെ കാണിച്ചാലോ?"സത്യ ചോദിച്ചു. പക്ഷെ അവൾ വൈകയുടെ ആ വാക്കുകളെ പറ്റിയും ഓർത്തു. അവളുടെ ഉള്ളിലെ അവളിലെ ജീവനെയും.
"അഹ്.. നീ വാ...". അങ്ങനെ അവളെയും കൂടി വൈക കുറച്ചകലെയുള്ള ഹോസ്പിറ്റലിലേക് പോയി, അവർ വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ അടുത്തുണ്ടായിട്ടും.
അവിടെയെത്തി അവൾ ഒരു appointment എടുത്തു.Dr. Nikitha Menon
ഡോറിൽ മുട്ടി അവർ ഇരുവരും dr നിനരികിലേക് പോയി.
"ഇതിൽ ആരാ സത്യ?"
"ഞാൻ ആണ് dr"
"എന്തുപറ്റി പറയ്യു?"
ആ ചോദ്യത്തിന് ഉത്തരം നൽകാതെ അവൾ വൈകയെ നോക്കി.
അങ്ങനെ വൈക പറഞ്ഞു തുടങ്ങി."അത് പിന്നെ ഡോക്ടറെ... ഇവൾക്ക് പീരിയഡ്‌സ് ലേറ്റ് ആണ്.. ഞങ്ങൾ ഒരു test ചെയ്തപ്പോ... അത്..+ve ആയിരുന്നു. So ഒന്ന് confirm ചെയ്യാൻ..."
"Marriage കഴിഞ്ഞിട്ട് കുറെ നാളായോ?"
"MARRIAGE... അഹ്.1 വർഷം ആയി.."
"എങ്കിൽ വാ.. നമ്മുക്കൊന്ന് TEST ചെയ്യാം "
വൈകയെ നിസ്സഹായമായി ഒന്നു നോക്കി അവൾ ഡോക്ടർക്കു പിന്നാലെ നടന്നു.
കുറച്ചു സമയത്തിനു ശേഷം ഡോക്ടർ തിരികെ വന്നു."ആ കുട്ടീടെ husband എന്തു ചെയ്യുന്നു?"
"Business ആണ് "
"Okay.."
അപ്പോളേക്കും സത്യ അവർക്കരികിലേക് വന്നിരുന്നു.
"So congrats സത്യ... You are pregnant "
..........................................
"എന്താടോ ഒരു സന്തോഷമില്ലാതെ?"
"അതുപിന്നെ ഡോക്ടറെ... ഇവളുടെയും ഹസ്ബന്റിന്റെയും ഡിവോഴ്സ് കേസ് നടന്നുകൊണ്ടിരിക്കുവാ...അതിനിടയിലാണ്....."
"ഓ എന്നാ പിന്നെ ഈ കുഞ്ഞിനെ പറ്റി അദ്ദേഹത്തോട് പറയ്യു. വീണ്ടും ഹാപ്പിയായി ജീവിക്കാൻ ഈ കുഞ്ഞ് ഒരു സഹായമായാലോ.."
YOU ARE READING
Sakshi
Fanfictionഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS...