സത്യ കുഞ്ഞ് ഉണ്ടായതിൽ പിന്നെ കുറച്ചുകൂടെ മാറി.
സാക്ഷി യെ നിലകുത്തുവെയ്ക്കാൻ പോലും അവൾ തയാറായിരുന്നില്ല. വിശാൽ അടുത്ത് തന്നെ ഉണ്ടാകാറുണ്ട്. അവളെയും കുഞ്ഞിനേയും അവൻ അത്രത്തോളം സ്നേഹത്തോടെ ആണ് ശ്രദ്ധിക്കുന്നത്.രണ്ടു ദിവസം കഴിഞ്ഞ് അവരെ doctor discharge ചെയ്തു.സത്യ കുഞ്ഞിനെ തന്റെ നെഞ്ചിലേക് ചേർത്ത് പിടിച്ചു.
വീടിനു മുന്നിൽ ആ വണ്ടി നിർത്തി.വിശാൽ മുന്നേ ചെന്ന് കതക് തുറന്ന് അകത്തു കേറി.
പുറകെ സത്യയും, കൂടെ സാക്ഷിയും.
വിശ്വ അവർക്കുവേണ്ട മുറിയൊക്കെ നേരത്തെ ശെരി ആക്കിയിരുന്നു.കൂടെ അവരെ ശ്രദ്ധിക്കാൻ ഒരു care taker നെയും നിർത്തിയിട്ടുണ്ട്.
സത്യ അകത്തേക്കു കേറുന്നതിനു മുന്നേ ഒന്ന് നിന്നു.അവൾ പൂർണമായിട്ടും recover ആയിട്ടില്ല. അതിനാൽ തന്നെ ഇടയ്ക്ക് അടിവയറ്റിൽ pain ഉണ്ടാകാറുണ്ട്."എന്താടാ? വാ.. കേറ്..."
സത്യ ഒന്നും പറയാതെ അവനെ നോക്കി. ഇടത്തുകൈകൊണ്ട് കുഞ്ഞിനെ മുറുകെ പിടിച്ചും, മറ്റേ കൈകൊണ്ട് നടുവിന് കൈകൊടുത്താണ് അവളുടെ നിൽപ്.
"ഇങ് താ.. മോളെ ഞാൻ എടുക്കാം..."
"Mm..."
സത്യയുടെ കൈയ്യിൽ നിന്നും വിശ്വ കുഞ്ഞിനെ വാങ്ങി. എന്നിട്ട് അവളെ മറ്റേ കൈകൊണ്ട് താങ്ങി പിടിച്ചു. Caretaker ആയി വെച്ച ചേച്ചി അവളുടെ മുറി തുറന്നു കൊടുത്തു. വിശാൽ സത്യയെ ബെഡിൽ ഇരുത്തി. എന്നിട്ട് കുഞ്ഞിന് വേണ്ടി ഒരുക്കിയ തൊട്ടിലിലേക് അവളെ കിടത്തി.
അവൾ നല്ല ഉറക്കത്തിലാണ്. വിശ്വ കുറച്ചു സമയം ഉറങ്ങുന്ന കുഞ്ഞിനെ ഇമ വെട്ടത്തെ നോക്കി നിന്നു. അവന്റെ കണ്ണുകൾ പതിയെ നിറയുന്നത് സത്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
YOU ARE READING
Sakshi
Fanficഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS...