.
.
.
.അശ്വസിപ്പിക്കാൻ അവൻ മാത്രമായ ഒരു സാഹചര്യത്തിൽ സത്യയ്ക് അവിടെ അവൻ നൽകിയ കൂട്ട് ഉണ്ടായിരുന്നു.
𝚂𝚊𝚔𝚜𝚑𝚒
🫶🏻.
.
.
.
.
.സത്യ തന്റെ മകളെയും നെഞ്ചോട് ചേർത്ത് ഒരേ കരച്ചിലിലാണ്.വൈക തനിക് ആവും വിധം അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ പുറത്തുള്ളവരെ പോലെ തന്നെ വൈകയും കൺഫ്യൂസ്ഡ് ആണ്.
ഒരു മണിക്കൂറിനടുത്തായി അവർ ആ മുറിയിൽ തന്നെ ആ. സാക്ഷി ഇതിനോടകം തന്റെ അമ്മയെ കെട്ടിപിടിച് ഉറങ്ങിയിരുന്നു.
ഉണങ്ങിയ കണ്ണുനീർ തളങ്കെട്ടിയ കണ്ണുകളുമായി അവൾ തന്റെ മകളെ ബെഡിലേക് നന്നായി കിടത്തിയതിനു ശേഷം,അവൾക്കു അരികിലായി ഇരുന്നു.
വൈക സാക്ഷിയുടെ മുടിയിൽ പതിയെ തലോടി കൊണ്ടേ ഇരുന്നു. ആ കുഞ്ഞിന്റെ മുഖത്തും കണ്ണുനീർ കണങ്ങളുണ്ട്.സത്യ വൈകയ്ക് മുഖം നൽകാതെ ബെഡിൽ തിരിഞ്ഞിരുന്നു.അവളുടെ ശ്വാസത്തിന് ഇപ്പോൾ വേഗത അധികമില്ല. വൈക അവൾ സംസാരിക്കാനായി കാത്തിരുന്നു. പക്ഷെ അൽപ നേരത്തിനു ശേഷം ഒരു ദീർഘ ശ്വാസമെടുത് അവൾ ആ ബെഡിൽ നിന്ന് എഴുനേറ്റു.
വൈക കുഞ്ഞിനെ പുതപ്പിച്ച ശേഷം അവൾക്കൊപ്പം കതവ് തുറന്ന് പുറത്തേക് പോയി.
അപ്പോഴേക്ക് വന്നാൽ ആളുകളൊക്കെ ഏതാണ്ട് പോയിരുന്നു.
സാക്ഷിക്ക് വയ്യ എന്ന് പറഞ്ഞ് വിശാലാണ് എല്ലാവരെയും അവിടെ നിന്ന് മാറ്റിയത്.സത്യ പുറത്തു വന്ന്, ഹാളിലുള്ള സോഫയിൽ ഇരുന്നു. വിശാൽ അവളുടെ അടുത്തായി വന്നിരുന്നു. സെറയും വൈകായുമെല്ലാം അവർക്ക് ചുറ്റും,കൂടി അല്ലെങ്കിൽ പോലും നീങ്ങി നിന്നു.
"Sorry....."ഒരു ചെറു ശ്വാസം പോലെ സത്യ അത് പറഞ്ഞു നിർത്തി.
മറുത്ത് ഒന്നും പറയാൻ നിൽക്കാതെ വിശാൽ അവളെ അവന്റെ തോളിലേക് ചേർത്തു പിടിച്ചു...
അവന്റെ ചൂടിൽ അവൾ ഒന്നുകൂടി വിതുമ്പി നിന്നു. കൈ വിരലുകൾ അവളുടെ സാരി തുമ്പിൽ അമരുന്നത് റീചാർഡ് ശ്രദ്ധിച്ചപോലെ തന്നെ സെറയും നോക്കി നിന്നു.
YOU ARE READING
Sakshi
Fanfictionഒരു രാത്രി കൊണ്ട് അവൾക് എല്ലാം നഷ്ടമായി. എങ്കിലും തന്റെ ഉള്ളിലെ ജീവനെ അവൾ കൈയൊഴിഞ്ഞില്ല....... ❤🩹 __Sakshi__ A girl raised by a strong woman. A simple story ❤️ #yoonminjinkook♥️ THIS STORY IS PURELY FOR ENTERTAINMENT AND IS FICTION. THE STORY HAS...