1🍃

345 31 0
                                    

എനിക്കായി 🌸
.................................................................


പാർവതി അടുക്കളയിൽ വെക്കുനേരത്തേക്ക് ഉള്ള ചായ ഉണ്ടാക്കികൊണ്ട് ഇരിക്കുവായിരുന്നു പെട്ടന്ന് ഉമ്മറത്ത് നിന്ന്

രാമനാഥൻ :പാർവതി....എടി പാർവതി

പാർവതി :കൃഷ്ണ ദേഷ്യത്തിൽ ആണല്ലോ വിളി എന്തിന് ആവോ

പാർവതി അല്പ്പം ഭയത്തോടെ കുടി വീടിന്റെ ഉമ്മറത്തേക്ക് ചെന്നു

ഉമ്മറത്തെ ഒരു ചാരു കാസരയിൽ രാമനാഥൻ ഇരിക്കുന്നുണ്ട് ആള് നല്ല ദേഷ്യത്തിൽ ആണ്.

പാർവതി :എന്തിനാ വിളിച്ചത്
അവൾ അല്പ്പം ഭയത്തോടെ ചോദിച്ചു

രാമനാഥൻ :അറിഞ്ഞോ നിന്റെ മോൻ ആ തെമ്മാടി എന്താ ചെയ്തത് എന്ന് ആ ശേഖരൻ തമ്പിടെ മോനെ നമ്മുടെ കവലയിലെ റോഡിൽ വെച്ച് എല്ലാവരും നോക്കിനിക്കെ തല്ലി

രാജു :അതേ മോളെ ഞാൻ അനന്തൻ കുഞ്ഞിനെ പിടിച്ചു മാറ്റാൻ ചെന്നില്ലായിരുന്നെങ്കിൽ ആ ചെറുക്കാൻ ചത്താനെ ഓ ഭാഗ്യത്തിന് ആ ചെറുക്കാൻ ചത്തില്ല

കല്യാണി :എന്താ ശെരിക്കും നടന്നത്

രാജു :എനിക്ക് ഒന്നും അറിയില്ല.എന്താ പ്രശ്നമെന്ന് അറിയണമെങ്കിൽ അനന്തൻ കുഞ്ഞിനോട് തന്നേ ചോദിക്കണം

പെട്ടന്ന് വീടിന്റെ ഉമ്മറത്ത് അനന്തന്റെ ബൈക്ക് വന്നു നിന്നു അതിൽ നിന്നും അനന്തനും വിഷ്ണുവും ഇറങ്ങി അവർ എല്ലാവരും അങ്ങോട്ടേക്ക് തന്നേ നോക്കി

അനന്തൻ എല്ലാവരെയും ഒന്ന് കണ്ണ് ഓടിച്ചു നോക്കി

അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോകാൻ ആയി പോയതും
രാമനാഥൻ :കയറി പോകാൻ വരട്ടെ 

അനന്തൻ അവിടേ നിന്നു.

രാമനാഥൻ :നീ എന്തിനാ ആ ശേഖരന്റെ മോനെ തല്ലിയത്

അനന്തൻ :ഓ അപ്പോ രാജു ചേട്ടൻ ഇവിടെയും വന്ന് വിളമ്പി അല്ലേ
അവൻ രാജുവിനെ ഒന്ന് നോക്കി പറഞ്ഞു

രാമനാഥൻ :നീ അവനെ നോക്കണ്ട ഞാൻ ചോദിച്ചതിന് നീ ഉത്തരം പറ എന്തെ നാക്ക് ഇറങ്ങി പോയോ

എനിക്കായി 🌸Where stories live. Discover now