എല്ലാം കേട്ട് എന്ത് പറയണമെനറിയാതെ നില്കുകയാണ് വസു.
"എന്നോട് മത്രമല്ലാ എൻറെ കിച്ചുവേട്ടനോടും എന്തൊക്കെ ഉണ്ട് ദ്രോഹം ചെയ്തു പക്ഷേ പറ്റില്ലെങ്കിൽ എനിക്ക് , കൊടുത്ത വാക്ക് തെറ്റിക്കാൻ കഴിയില്ല. പറയണം എന്ന് പല ആവർത്തി മനസ്സ് പറയുന്നുണ്ട് പക്ഷേ അമ്മയും മിത്രയും പറഞ്ഞപോലെ ,ഇത് തെറ്റാണെന്ന് എല്ലാവരും പറഞ്ഞാ ,അത് കിച്ചുവേട്ടൻ വിശ്വസിക്കും.ഇനി അതെല്ലാം എതിർത്ത് എന്നെ വിശ്വസിച്ചാ ഒരു കുടുംബം കിച്ചുവേട്ടന് നഷ്ടമാകും .പക്ഷേ ഇതിനെല്ലാം അപ്പുറം എന്റെയുള്ളിൽ ഒരു സ്വാർത്ഥത ഉള്ളതുകൊണ്ടാവാം ,നമ്മുടെ പ്രണയം ഒരിക്കലും ഒരു കഥയായി നിന്റെയുള്ളിൽ എത്തരുത് എന്ന് എന്റെ സ്വാർത്ഥത."
" ഡോ.....ഇത് എവിടാ താൻ."
അവൻറെ ശബ്ദമാണ് ചിന്തകളിൽ നിന്നും അവളെ ഉണർത്തിയത്.
"ഏയ്......ഒന്നൂല്ല ചുമ്മാ എന്തൊക്കെയോ...."
" എനിക്കറിയാം താൻ ചിന്തിച്ചത് എന്താന്ന് പറയട്ടെ....😁"
" എ.....ന്താ.... പറാ.."
ഒരു പേടിയോടെ അവൾ ചോദിച്ചു.
"എന്നെ പറ്റിയല്ലേ അമ്മയ്ക്ക് എങ്ങനാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നെ എന്നല്ലേ."
"ആ...ഹാ...അതെ..."
"അമ്മ പാവാണ് but ചിലപ്പോൾ ഇങ്ങനെയൊക്കെയാ."
"മ്മ്......"
അവൾ ഒന്ന് മൂളി."പണ്ടും താൻ എന്ത് മനസ്സിൽ വിചാരിച്ചാലും എന്താന്ന് ക്രിത്യമായി പറയാൻ കിച്ചുവേട്ടനെ പറ്റൂ.അതാ പറയുന്നത് പക്ഷേ എന്നെ മറന്നിട്ടും എങ്ങനാ കിച്ചുയേട്ടാ നിങ്ങൾക്ക് ......"
അണപൊട്ടി ഒഴുക്കുന്ന സങ്കടത്തെ ഉള്ളിൽ കടിച്ചാമർത്തുമ്പോഴും അത് വെള്ളച്ചാട്ടമായി പുറത്തേക്ക് വന്നാലോ എന്നവൾ ഭയന്നിരുന്നു.
"വസു.......വീട് എത്തി താൻ എന്തോർത്ത് നടക്കുവാ...."
അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി പിന്നെ വീട്ടിലോട്ടും.
"കിച്ചുയേട്ടൻ പോയ്ക്കോ, എന്നും വേഗം നടക്കണതാ പക്ഷെ ഇന്ന് ലേറ്റ് ആയി.അതുകൊണ്ട് ഞാൻ കേറുന്നില്ല ,ട്യൂഷൻ എടുക്കണം,പിന്നെ 6 മണി to 7 മണി വരെ ഡാൻസ് ക്ലാസ് ഉണ്ട്. അപ്പോ ഞാൻ പോട്ടെ 4 മണിക്ക് മുമ്പ് വീട് എത്തണം.മാധവൻ ഡോക്ടറോട് പറഞ്ഞാ മതി."