ദേവു വസുന്റെ സന്തോഷം നോക്കി കാണുകയായിരുന്നു.
"വസു, ഏട്ടനോ....." ഒരു പേടിയോടെ ദേവു ചോദിച്ചു.
"എവിടെയെങ്കിലും കുടിച്ചിട്ട് കിടക്കുന്നുണ്ടാവും.5വർഷായി അദ്ദേഹത്തിന്റെ വായിൽ നിന്നും നല്ലത് വല്ലതും കേട്ടിട്ട്.ഇപ്പോ അതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.വയ്യ ......."
പെട്ടെന്ന് വിഷയം മാറ്റാൻ ദേവു പറഞ്ഞു.
"എന്റെ ടീച്ചറെ മതി സെന്റി അടിച്ചത്.വാ ക്ലാസ്സിൽ പോവന്നെ നമ്മുക്ക് ഡാൻസ് പഠിക്കണ്ടേ...."
ഒരു ചിരിയോടെ ദേവുവും,വസുവും ക്ലാസ്സിലേക്ക് പോയി ഉച്ചക്ക് വീട്ടിലേക്ക് പോവാവാതെ അവൾ നേരെ ചെന്നത് മാധവച്ഛന്റെ അടുത്തേക്കാണ് അന്നത്തെ ദിവസം പായസമെകിലും വിലാസിനിയമ്മ ഉണ്ടാക്കിവെക്കാറ് പതിവായിരുന്നു.പക്ഷെ അന്ന് അവളെ കാത്ത് വലിയൊരു സർപ്രൈസ് തന്റെ പ്രാണൻ ഒരിക്കിവെച്ചത് അവൾ അറിഞ്ഞില്ല.വിലാസിനിയമ്മ എന്ന് വിളിച്ച് ഓടി അകത്തേക്ക് കയറുമ്പോൾ അവളുടെ കണ്ണുകൾ എന്തോ വലിയ അത്ഭുതം കണ്ടപോലെ മിഴിഞ്ഞ് വന്നിരുന്നു.ഹാൾ മുഴുവൻ തോരണങ്ങളും,ബലൂണുകളും കൊണ്ട് അലകരിച്ചിരുന്നു.നടുക്ക്
" HAPPY BIRTHDAY PARUZEEE"
എന്ന് വലുതായി എഴുതിയിട്ടുണ്ട്.അവളുടെ കണ്ണുകൾ എന്തനിലാതെ നിറഞ്ഞൊഴുകി.പൊട്ടി കരയാൻ ആഗ്രഹിച്ചുപോയി.പെട്ടെന്നാണ് അവർ മൂന്നും ഹാളിലേക്ക് വന്നത് .മാധവച്ഛൻ അവളെ അകത്തേക്ക് വിളിച്ചു."വാ ഡാ കണ്ണാ......" ഓടി ചെന്ന് അവൾ അയാളെ കെട്ടിപിടിച് കരഞ്ഞു.
".അച്ഛാ....." 😭
കുറെ വർഷങ്ങൾക്കുശേഷം അവളുടെ വായിൽ നിന്നും അച്ഛാ എന്ന വിളികേട്ടതും അയാളും പൊട്ടിക്കരഞ്ഞിരുന്നു.