"Thank you ❤️"
"എന്തിനാ".
അവൾ സൗമ്യമായി അവനോട് ചോദിച്ചു.😊
"ബാഗ് പിടിക്കാൻ ഹെൽപ്പ് ചെയ്തില്ലേ അതിന്😁".
അവൾ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു☺️.
"നാളെ മുതൽ ഞാൻ തന്റെ സാറാണ് ,അപ്പോ താങ്ക്യൂ പറയാൻ എന്റെ ego സമ്മതിച്ചില്ലെങ്കിലോ അതാ പറഞ്ഞെ" 😉
ഒരു കള്ളച്ചിരിയോടെ കാശി പറഞ്ഞു എന്നാൽ വാസുവിന്റെ കാലുകൾക്ക് ചലനശേഷി ഇല്ലാതാകുന്നതുപോലെ അവൾക്ക് തോന്നി😳.പാടത്തുടെ വീശുന്ന തണുത്ത കാറ്റ് പോലും അവളെ ചുട്ട് പൊള്ളിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു.മുറിയിലെ വസ്തുക്കളെല്ലാം ഒരു ഭ്രാന്തിയെ പോലെ എറിഞ്ഞു പൊട്ടിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖം വസുവിന്റെ മുന്നിലൂടെ മിഞ്ഞി മാഞ്ഞു.കാശിയുടെ ശബ്ദമാണ് അവളെ വീണ്ടും ബോധത്തിലേക്ക് കൊണ്ടുവന്നത്.
"താൻ എന്ത് ആലോചിച്ചു നിൽക്കുക നടക്കടോ"
അവനെ ഒന്ന് നോക്കി അവൾ വീണ്ടും നടത്തം തുടർന്നു.പോകുന്ന വഴിയിൽ ഒക്കെയും രണ്ടുപേരും മൗനം പാലിച്ചു പക്ഷേ വസുവിന്റെ മനസ്സ് ആർത്ത് കരയുകയായിരുന്നു😭.വൈകുഠത്തിന്റെ പടി കടന്നതും ഉമ്മറത്ത് കാശിയുടെ ബാഗ് വച്ച് ആരെയും നോക്കാതെ വസു മുകളിലേക്കുള്ള പടികൾ ഓടിക്കയറി.ഉമ്മറത്ത് ഇരിക്കുന്ന മാധവും വിലാസിനിയും ഒരു പകപോടെ കാശിയെ നോക്കി.
"എന്തേലും വിഷമം തട്ടിയിട്ടുണ്ടാവും അതാ..... അവളുടെ മുറിയിലേക്ക് പോയെ , ഇനി കുറച്ചു കഴിഞ്ഞു നോക്കിയാൽ മതി . മോൻ വാ മുകളിലെ ഇടതുവശത്തെ ആദ്യത്തെ മുറിയാട്ടോ, ഞാൻ അടുക്കളയിലോട്ട് പോവാ..."
വിലാസിനി അമ്മ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞ അവസാനിപ്പിച്ച് അടുക്കളയിലേക്ക് പോയി.മാധവ് കാശിക്ക് ഒരു ചിരി സമ്മാനിച്ച മുറിയിലേക്ക് പോകാൻ പറഞ്ഞു അദ്ദേഹവും ഉള്ളിലേക്ക് വലിഞ്ഞു.ഒരു ദീർഘശ്വാസം എടുത്ത് കാശിയും മുറിയിലേക്ക് പോയി.മുറിയിൽ എത്തിയ വസു ഒരു പൊട്ടി കരച്ചിലോടെ അവളുടെ ബെഡിലേക്ക് വീണു.അവളുടെ ശബ്ദം ആ മുറിയിൽ എങ്ങും പ്രതിധ്വാനിച്ചു. മനസ്സിലുള്ള സങ്കടങ്ങളെല്ലാം ഒരു പെമാരിയായി അവൾ ഒഴുക്കിവിട്ടു .