അന്നത്തെ ദിവസം മനോഹരമായി തന്നെ കടന്നു പോയി. കാശിയുടെ അമ്മക്ക് കാശിയെ നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല,തൻ്റെ മകനെ കൊല്ലാൻ അറിയാതെ ആണെങ്കിലും താൻ കൂട്ട് നിന്നില്ലേ എന്ന തോന്നൽ അവരെ തളർത്തി കളഞ്ഞു.വസുവിനോട് മാപ്പ് പോലും ചോദിക്കാതെ അവർ മൂന്ന് പേരും തിരിച്ച് പോയി..... അന്ന് രാത്രി വർഷങ്ങൾക്ക് ശേഷം വസു കാശിയുടെ നെഞ്ചിൻ്റെ ചൂട് പറ്റി ഉറങ്ങി,ചുരുക്കി പറഞാൽ വർഷങ്ങൾക്ക് ശേഷം അത്രമേൽ മനോഹരമായി സുഖമായി ഉറങ്ങി.
വീണ്ടും ഒരു പുലരി അവർക്കിടയിൽ വന്നെത്തി.
"കാശിയേട്ടാ..... എണീക്ക് .....അയ്യോ കിച്ചുയേട്ടാ എഴുന്നേറ്റെ...."
അവളവനേ കുലുക്കി വിളിച്ചു കൊണ്ടേ ഇരുന്നു...പക്ഷെ എവിടെ???കാശി ഒന്നും അറിയാതെ മുഖം തലയാണയോട് ചേർത്ത് വെച്ച് കൊണ്ട് ഉറങ്ങുകയായിരുന്നു....പെട്ടെന്ന് എന്തോ ഓർത്ത പോലെ വസുവിൻ്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു. അവൾ മെല്ലെ തലയിൽ കെട്ടിയ ടവ്വൽ അഴിച്ച് മാറ്റി.മുടിയുടെ അറ്റം കൈയിൽ പിടിച്ചു കൊണ്ട് അവൻ്റെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ചു......
"പാറു...."
കാശി മുഖം ചുളിച്ച് കൊണ്ട് വിളിച്ചു.അത് കേട്ടതും വസു അവിടെ നിന്ന് ഓടാൻ തുടങ്ങിയതും അവനവളുടെ കൈയിൽ പിടിച്ച് അവളെ തൻ്റെ മേലേക്ക് വലിച്ച് ഇട്ടിരുന്നു . വസുവിൻ്റെ ദേഹം അവനിൽ പതിഞ്ഞതും അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു.ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവളെയും കൊണ്ട് അവൻ കമിഴ്ന്നു.ഇപ്പൊ വസു കാശിക്ക് താഴെ ആണ് കിടക്കുന്നത് എല്ലാം വെറും സെക്കൻഡുകൾ കൊണ്ട് ആയത് കൊണ്ട് ആവാം വസു ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല,അവളുടെ രണ്ടു കൈകളും അവൻ്റെ t ഷർട്ടിൽ അമർന്നിട്ടുണ്ടായിരുന്നു.....ഈ നിമിഷങ്ങളിൽ കാശിയുടെ കണ്ണുകൾ വസുവിൻ്റെ മുഖമാകെ ഓടി നടന്നു....കുളിച്ച് ഇറങ്ങിയത് കൊണ്ട് തന്നെ അവളുടെ നനഞ മുടിയിഴകൾ മുഖത്തിലും കഴുത്തിലും പറ്റി ചേർന്ന് കിടപ്പുണ്ട്,നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ട് സ്ഥാനം പിടിച്ചിരുന്നു, സിന്ദൂര രേഖയിൽ അവനുവേണ്ടി മാത്രം ചാർത്തുന്ന സിന്ദൂരം,അത് ചെറുതായി അവളുടെ മൂക്കിൻ തുമ്പിൽ വീണ് കിടപ്പുണ്ട്,അവസാനം അവൻ്റെ നോട്ടം ചെന്ന് നിന്നത് അവളുടെ ചുവന്ന അധരത്തിൽ ആയിരുന്നു,ഒരു നിമിഷം അത് സ്വന്തമാക്കാൻ അവൻ്റെ ഉള്ളം വെമ്പി.കാശി മെല്ലെ അവളിലേക്ക് അടുത്തു,അവളുടെ ചുണ്ടിലേക്ക് കണ്ണുകൾ പതിഞ്ഞതും അവൻ കണ്ണുകൾ അടച്ചു കൊണ്ട് അവളുടെ ഉണ്ട കവിളിൽ അമർത്തി ചുംബിച്ചു,അവൻ്റെ ചുണ്ടിൻ്റെ തണുപ്പിൽ വസു കണ്ണുകൾ വലിച്ച് തുറന്നു.തുറന്നതും കാണുന്നത് കാശിയുടെ നീണ്ട കഴുത്ത് ആയിരുന്നു, അവൾ കണ്ണ് തുറന്നത് ഒന്നും അറിയാതെ കാശി അവളുടെ കവിളിൽ ചുംബിച്ച് കൊണ്ട് നിന്നു,പിന്നെ മെല്ലെ അവൻ്റെ പല്ലുകൾ അവിടെ അമർന്നു അത് അവളിൽ ഒരു വേദന സൃഷ്ടിച്ചതും അവളുടെ വായിൽ നിന്നും ഒരു ആർത്തനാദം പുറപ്പെട്ടു.അവൻ സൃഷ്ടിച്ച വേദന മായിക്കാൻ എന്ന വണ്ണം അവൻ്റെ നാവുകൾ അവളുടെ കവിളിൽ തഴുകിയതും വസു വില്ല് പോലെ വളഞ്ഞു പോയി,പെട്ടെന്ന് തന്നെ കാശിയുടെ കൈകൾ അവളുടെ ഇടുപ്പിൽ അമർത്തി പിടിച്ചു കൊണ്ട് അവളെ ബെഡിലേക്ക് താഴ്ത്തി......