Guys............
I am back 🔙......😁
It's our 20th part 🥳ellavarum dance kalikku.......and thank you sooooo much guys....you guys are tooo precious for me 💗....എനിക്കും എൻ്റെ storykkum തരുന്ന സപ്പോർട്ടിന് ഒരുപാട് നന്ദി,ellavarum paranju story vegham avasanippikkalle എന്ന് but soon it going to be the last part....njan as soon as possible next story യുമായി വരുന്നത് ആയിരിക്കും,for new updates follow my insta page....😜🙈(Mamanod onnum thonnalle😁.......onnum illellum njan oru paavam writter alleda 🥹🥺....)
Back to story 💗🫂
പുതിയ പ്രതീക്ഷകളോടെ ഒരു പൊൻ പുലരി കൂടി വന്നെത്തി.
"അമ്മാ........."
വസുവിൻ്റെ ശബ്ദം കേട്ടതും ഹാളിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ടിരുന്ന മാധവൻ്റെയും കാശിയുടെയും നോട്ടം അവളിലേക്ക് നീണ്ടു.കാശിയുടെ ചുണ്ടിലെ ചിരിക്ക് എന്തെന്നില്ലാത്ത ഭംഗി കൂടി.
"എന്തിനാ എൻ്റെ വസൂട്ടി നീ ചവിട്ടി കുലുക്കി വരണെ....."
മാധവൻ്റെ ചോദ്യത്തിന് അയാളെ നോക്കി പേടിപ്പിച്ച് കൊണ്ട് വിലാസിനിയോടായി വസു പറഞ്ഞു."അമ്മാ,അച്ചു വരുന്നു ,എന്നെ കാണാൻ അവളുടനേ വരുന്നു,"
അതും പറഞ്ഞ് അവളുടെ നോട്ടം മാധവനിൽ എത്തി,പെട്ടെന്ന് എന്തോ കണ്ണുകൾ കിച്ചുവിൽ കുടുങ്ങിയതും അവളുടെ ഉടൽ ഒന്ന് വിറച്ചു, എന്തോ പഴയ കിച്ചുവിനെ അവൾക്ക് ആ കാശിയിൽ കാണാം ആയിരുന്നു.