ടീച്ചറെ.....
ഉമ്മറത്തു നിന്ന് ആരുടെയോ ശബ്ദം കേട്ടാണ് ശാരധ ടീച്ചർ തന്റെ ഊന്നു വടികൊണ്ട് മുന്നിലേക്ക് വന്നത്.....
ശാരധ : ആരാ അത്.....
ഞാനാ ടീച്ചറമ്മേ ദിവാകരൻ
ശാരധ : ഹ നീയായിരുന്നോ ദിവാകര... എത്ര നാളായി നീ ഈ വഴിയിലൊട്ടൊക്കെ ഒന്ന് വന്നിട്ട്....
ദിവാകരൻ : എന്റെ പൊന്ന് ടീച്ചറെ പിടിപ്പത് പണിയായിരുന്നു ന്നെ മോൾടെ കല്യാണം തിരക്കിൽ ആയിരുന്നു ഇപ്പോഴാ ഒന്ന് തിരക്കൊക്കെ ഒഴിഞ്ഞത്
ശാരധ : മോൾക് സുഖം തന്നെ അല്ലെ ദിവാകര....
ദിവാകരൻ : സുഖാണ് ടീച്ചറെ... അവൾ ലണ്ടനില . മോൻ അവിടെ വലിയ ഒരു കമ്പനി ലാ ജോലി... മോളേം കൂട്ടി ഇന്നലെ പോയി...
ശാരധ : നന്നായി വരട്ടെ... സന്തോഷം ഉണ്ട്....
ദിവാകരൻ : ടീച്ചറെ ഋതു ടെ കൂടെ ഉള്ളതല്ലേ നമ്മടെ താര മോൾ.... മോൾടെ കല്യാണം നോക്കണ്ടേ.. ഇപ്പൊ തന്നെ മോൾക്ക് 27 കഴിഞ്ഞില്ലേ...
ശാരധ : അതിനു ആ കുട്ടി സമ്മതിക്കണ്ടേ എന്റെ ദിവാകര.... അവൾ പറയണത് കല്യാണപ്രായം ആയിട്ടില്ല ന്നാ... ഏതോ ശ്രദ്ധ എദോ കത്രികയോ ഒന്നും 30 വയസ്സ് കഴിയാറായിട്ടും കല്യാണം കഴിച്ചിട്ടില്ലത്രേ....
അയ്യോ എന്റെ മുത്തശ്ശി 😂.....
അതും പറഞ്ഞു ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് ബാഗും കയ്യിൽ പിടിച്ചു അവൾ ഉമ്മറത്തേക്ക് വന്നു....
YOU ARE READING
YOU'RE MY DESTINY
Fanfictionവിധി കാരണം അകന്നവരെ കാലം തന്നെ വീണ്ടും ഒന്നുചേർക്കുന്നു മറ്റൊരു രൂപത്തിൽ അവനെ അവൾക്ക് മുന്നിൽ കൊണ്ടെത്തിക്കുന്നു 🐾🫀