chapter4

59 1 0
                                    

ചിക്കുവും ആദിയും നേരെ പോയത്
പ്രിയയെ കാണാൻ ആണ്...!!!!
ഇരുവരുടെയും കാർ ആ പടുക്കൂറ്റൻ ബിൽഡിങ്ങിലേക്ക് കേറി അവരെ കണ്ട ഓഫീസിലുള്ള എല്ലാ സ്റ്റാഫ്സും ബഹുമാനത്തിൽ എണീറ്റ് നിന്നു അവർ നേരെ കോൺഫറൻസ് ഹാളിൽ പോയി
അവിടെ പ്രിയയും മഹിയും ആകാശും ഹരിയും കമ്പനിയുടെ മറ്റു ബോർഡ്‌ മെംബേർസ് എല്ലാം ഉണ്ടായിരുന്നു

ഹരി അങ്കിൾ....
ആദിടെ അച്ഛനെ കണ്ട് അവൾ വിളിച്ചു

ആ തെമ്മാടി എത്തിയോ നി...
ഹരി പറഞ്ഞു അതിന് അവൾ ഒന്ന് ചിരിച്ചു കൊടുത്തു ആധിയും ചിക്കുവും
അവരുടെ സ്ഥാനത് പോയി ഇരുന്നു

So gooys....ഇന്ന് ഇവിടെ ഈ മീറ്റിങ് വെച്ചതിന്റെ പ്രധാന ഉദ്ദേശം.... നമ്മുടെ കമ്പനി ഡയലേറ്റ് ചെയ്യാൻ പോവാണ് നമ്മുടെ കമ്പനിയുടെ കുറച്ച് പാർട്സ് മാത്രം ആണ് ഇന്ത്യയിൽ ഉള്ളത് സൊ നിങ്ങൾക്ക് ഇന്ത്യയിൽ എന്തെങ്കിലും suggestions ഉണ്ടെങ്കിൽ പറയാം
പ്രിയ പറഞ്ഞു നിർത്തി കുറച്ചു നേരം അവിടെ ഫുൾ ചർച്ച ആയിരുന്നു

മമ്മ...i have a suggestion..
സമുദ്ര എണീച് നിന്നു എല്ലാരുടെയും ശ്രെദ്ധ അങ്ങോട്ട് പോയി

Yeah.....
പ്രിയ പറഞ്ഞു

മമ്മ....ഒരു ഹോസ്പിറ്റലിന്റെ കാര്യം ആണ് ആ നാട്ടിൽ ഇതല്ലാതെ മറ്റു ഹോസ്പിറ്റൽ ഇല്ല ഇപ്പൊ ആ ഹോസ്പിറ്റൽ അടച്ചു പൂട്ടി അടുത്ത ഹോസ്പിറ്റൽ പോണമെങ്കിൽ afterall 20 km കടക്കണം നമ്മൾ ഒരു പക്ഷെ അവിടെ ഹോസ്പിറ്റൽ തുടങ്ങിയാൽ അവർക്ക് സഹായം ആവും മമ്മ....
സമുദ്ര പറഞ്ഞു

ഹ്മ്മ്....ധർമ്മ കച്ചോടം നടത്താൻ ആണോ സമുദ്ര ഉദ്ദേശിച്ചത്....ഇതിലും ബേധം തുടങ്ങാതിരിക്കുന്നതാണ്
അവിടെ ഉള്ള ഒരാൾ പറഞ്ഞു

As a doctor പണത്തിനെകാൾ ഞാൻ മൂല്യം കല്പിക്കുന്നത് ഒരു ജീവൻ ആണ്
എത്ര സമ്പാദിച്ചാലും ചത്തു മേലെക്ക് പോവുമ്പോൾ അത് കൊണ്ട് പോവാൻ പറ്റില്ലാലോ സ്റ്റീഫൻ സാർ പിന്നെ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത് നിന്നെ കൊണ്ട് സഹായിക്കാൻ പറ്റുന്നത് ആണെങ്കിൽ സഹായിക്കണം എന്നാണ് i respect my mother's word
സമുദ്ര അയാളെ നോക്കി പുച്ഛത്തോടെ പറഞ്ഞു എന്നാൽ ഇത് കേട്ട നാൽ പേരിൽ അഭിമാനം ആയിരുന്നു

പിന്നെ....ഈ ഹോസ്പിറ്റലിന്റെ ചുമതല നിങ്ങൾ ആരെങ്കിലും ഏറ്റെടുക്കണം വിചാരിച്ചിട്ടാണെങ്കിൽ അത് വേണ്ട  ചിക്കുവും ഞാനും നോക്കിക്കോളം
ആദി എഴുനേറ്റ് പറഞ്ഞു

ആദി...ചിക്കു....നിങ്ങൾക്ക് അത് കൊണ്ട് മുന്നോട്ട് പോവാം...!!!
ആദ്യം ആ ഹോസ്പിറ്റലിനെ പറ്റിയുള്ള ഡീറ്റെയിൽസ് പറയുമോ
മഹി പറഞ്ഞു

മമ്മ...ഞങ്ങൾ പറഞ്ഞ സ്ഥലം കേരളത്തിൽ ആണ് ഒരു ശ്രീകൃഷ്ണപൂരം
അവൾ പറഞ്ഞത് കേട്ട് പ്രിയയും മഹിയും ഹരിയും എല്ലാം ഞെട്ടി

എവിടെ.....
പ്രിയ ഒന്നുടെ ചോദിച്ചു

ശ്രീകൃഷ്ണപൂരം
സമുദ്ര ആവർത്തിച്ചു

ഈ പ്രൊജക്റ്റ്‌ നമുക്ക് വേണ്ട....
പ്രിയ ദേഷ്യത്തിൽ പറഞ്ഞു

But..why...mumma.....
പെട്ടന്നുള്ള പ്രിയയുടെ മറുപടിയിൽ സമുദ്ര ചോദിച്ചു

No...more...questions...
പ്രിയ മുഖം തിരിച്ചു പറഞ്ഞു

മമ്മ....എന്താ....ഈ പറയുന്നേ...പറ്റില്ല ഈ പ്രൊജക്റ്റ്‌ നടത്തിയേ പറ്റു.....
സമുദ്രയും വാശിയോദേ പറഞ്ഞു

Samudra...this my company and my decision താല്പര്യമില്ലാത്തവർക്ക് പോകാം....
പ്രിയ ആരോടോ ഉള്ള വാശി പോലെ പറഞ്ഞു

മമ്മ...
അവൾ വിളിച്ചു

ഇല്ല....ഈ പ്രൊജക്റ്റ്‌ മുന്നോട്ട് പോകില്ല
പ്രിയ വർമ്മ ജീവനോടെ ഉള്ളപ്പോൾ ആ നാട്ടിൽ ഈ പ്രൊജക്റ്റ്‌ ഉയർത്തില്ലാ
പ്രിയ വാശിയിൽ പറഞ്ഞു

വാശിയാണോ...പ്രിയ വർമ്മക്ക്....എന്നാൽ പ്രിയ വർമ്മ കേട്ടോ എനിക്കും അതെ വാശി ആണ്...
ആരുടേം സഹായം ഇല്ലാതെ തന്നെ എനിക്കാ ഹോസ്പിറ്റൽ റിസ്റ്റാർട്ട് ചെയ്യാൻ പറ്റും
സമുദ്രയും വാശിയോടെ പറഞ്ഞു

എന്നാൽ നിന്റെ ശത്രു സ്ഥാനത് ഈ പ്രിയ ആയിരിക്കും മുന്നിൽ....
ആ സമയം അവൾ പറയുന്നത് എന്താണെന്ന് പ്രിയ ഓർത്തില്ല

പ്രിയേ.....
മഹി അവളെ വിളിച്ചു അപ്പോഴാണ് അവൾ പറഞ്ഞത് ഓർത്തത് അപ്പോഴേക്കും സമുദ്ര ക്യാബിൻ ഡോർ തുറന്ന് പുറത്ത് പോയി

ചിക്കു.....
പ്രിയ പുറകിൽ നിന്ന് വിളിച്ചു എന്നാൽ ചിക്കു തിരിച്ചു പോലും നോക്കില്ല എന്നാൽ

The meeting is over....
മഹി പറഞ്ഞു

To be continue

ചെകുത്താന്റെ പ്രണയം💗🍃Where stories live. Discover now