Home is where you are 👩‍❤️‍👨🧩

156 22 5
                                    


അന്ന് വൈകിട്ട് ജയനും ജോബിനും തിരിച്ച് വന്നു,
അവർ നാലു പേരും റൂമിൽ ഇരിക്കുമ്പോഴാണ്.
രണ്ട് പോലീസ് ഓഫീസേഴ്സ് അങ്ങോട്ടേക്ക് വന്നത്.

ചോദ്യവും പറച്ചിലും ഇല്ലാതെ കയറി വരുക ആയിരുന്നൂ

Rất tiếc! Hình ảnh này không tuân theo hướng dẫn nội dung. Để tiếp tục đăng tải, vui lòng xóa hoặc tải lên một hình ảnh khác.

ചോദ്യവും പറച്ചിലും ഇല്ലാതെ കയറി വരുക ആയിരുന്നൂ.അവരെല്ലാം സംശയത്തിൽ തമ്മിൽ നോക്കി. ആക്സിഡൻ്റ് ഉണ്ടായിട്ട് അവളുടെ മൊഴി എടുക്കാൻ അവർ ഒരിക്കലും വന്നിരുന്നില്ല പരാതി കൊടുത്തിട്ടും.

വന്നവർ അവരെ 4 പേരെയും സൂക്ഷിച്ച് നോക്കി.
അവർ എല്ലാവരും എഴുന്നേറ്റു.
പോലീസ് 1 :" മുറി നിറയെ ആളുകളാണല്ലോ "
ജയൻ :" ഞങ്ങൾ അവളുടെ ഫാമിലി ആണ് "
ജയൻ ഓഫീസറിനെ ദേഷ്യത്തിൽ നോക്കി പറഞ്ഞു.
പോലീസ് 2 :" സർ ഞങ്ങൾക്ക് കുട്ടിയുടെ statement എടുക്കണം " ആ ഓഫീസർ ഒരു മാന്യൻ ആയിരുന്നൂ. അയാൾക്ക് ജയനെ അറിയാം.
പോലീസ് 1 :" എടോ അവരെ പുറത്തേക്ക് നിർത്ത് "
ആകാശ് :" എന്തിന് "
പൊലീസ് 1 അവനെ അടിമുടി ഒന്ന് നോക്കി :" ഓ ഇതാണല്ലേ SI ലിസ്റ്റിൽ ഉള്ളവൻ "

ആശ ഒന്ന് പേടിച്ചു അവർ ആകാശിനെ പുറകോട്ടു വലിച്ചു. അവനൊരുപാട് ആഗ്രഹിച്ച ഒന്നാണ് പോലീസ് പോസ്റ്റ്. പക്ഷേ ഇവരോടൊക്കെ ഇടഞ്ഞാൽ അവർ ഉറപ്പായും പ്രതികാരം വീട്ടും.
ആകാശ് :" വിട്ടേമ്മേ "
ജയൻ :" അച്ചു നീ പുറത്തോട്ട് ഇറങ്ങ് "
ആകാശ് ദേഷ്യപ്പെട്ട് പുറത്തേക്ക് ഇറങ്ങി പുറകെ ജോബിനും.
ജയൻ മേഘയെ നോക്കി :" അച്ഛനും അമ്മയും പുറത്ത് ഉണ്ടാവും മോളെ " അയാൾ അവൾക്ക് ഉറപ്പ് കൊടുത്തു.
മേഘയുടെ മുഖത്ത് പേടി വ്യക്തമായിരുന്നു, അവൾ തലയാട്ടി.
എന്നിട്ട് പോലീസ് 1 നെ നോക്കി ദേഷ്യത്തോടെ അയാൾ പുറത്ത് ഇറങ്ങി. പുറകെ ആശയും അവർ ആകെ വിഷമിച്ചിട്ടുണ്ട്.
പോലീസ് 1 അവളുടെ അടുത്ത് വന്നിരുന്നു,
അവളുടെ നെഞ്ചിടിപ്പ് കൂടി അയാളുടെ ഭാവം കണ്ടിട്ട്. അയാൾ അവളെ അടി മുടി ഒന്ന് നോക്കി. അയാളുടെ കണ്ണ് പോവുന്നത് കണ്ട് അവൾ അസ്വസ്ഥതയായി.
പുച്ഛത്തോടെ അയാൾ പറഞ്ഞു :" നീയല്ലേ ആ സാറുമ്മാരെ പറ്റിച്ച് നാട് കടന്നത് "

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Nơi câu chuyện tồn tại. Hãy khám phá bây giờ