Tender love 👩‍❤️‍👨

162 25 39
                                    


അവളുടെ അടുത്ത് നിന്നും ഇറങ്ങിയ അവൻ.
കാറിലേക്ക് കയറാൻ പോയതും അവന് ഒരു കോൾ വന്നു, അവൻ കാർ സ്റ്റാർട്ട് ചെയ്ത് കോൾ കാറിൽ കണക്ട് ചെയ്തു.
ജീവൻ്റെ ഒരു സുഹൃത്താണ്, ബിജോയ്. doctor തന്നെയാണ് ഇടക്ക് സംശയം എന്തെങ്കിലും ഡിസ്കസ് ചെയ്യാൻ വിളിക്കൽ പതിവാണ്.
ജീവനും doubt വന്നാൽ രണ്ട് പേരും സംസാരിച്ച്, refer ചെയ്തൊക്കെ അത് കണ്ടെത്തും. അല്ലാതെ രണ്ട് പേർക്കും ഉറക്കം വരില്ല.
ഇന്നും അത് പോലെ കട്ടിയേറിയ വിഷയവും ആയാണ് ബിജോയ് വിളിച്ചത്. ജീവൻ വീട്ടിൽ ചെന്ന ശേഷം ഫ്രഷ് ആയി ഫുഡ് കഴിച്ച് ബുക്കുകളൊക്കെ എടുത്തു വായിക്കാൻ തുടങ്ങി. അതിൽ നിന്ന് ബിജോയ് പറഞ്ഞ സംശയത്തിന് സൊലൂഷൻ കിട്ടുമോ എന്ന് നോക്കുകയാണ്. ബിജോയും കോളിൽ ഉണ്ട് , രണ്ട് പേരും വായിക്കുന്നത് ചർച്ച ചെയ്യുന്നുണ്ട്.
അങ്ങനെ അവർ അതിന് ഒരു solution കിട്ടിയത് വെളുപ്പിനെ 3 മണി ആയപ്പോൾ ആണ്. പിന്നെ അവൻ സമാധാനം ആയി പോയി കിടന്ന് ഉറങ്ങി.തലയിൽ മുഴുവൻ വായിച്ചത് മാത്രം ആയിരുന്നു.

അവൻ പിറ്റേന്ന് എഴുന്നേറ്റപ്പോൾ 9 മണി, പിന്നെ പെട്ടെന്ന് തന്നെ കുളിച്ച് ഒരുങ്ങി കഴിച്ചിട്ട് വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
Late ആയത് കൊണ്ട് just ഒന്ന് അവളെ കണ്ടിട്ട് കയറാം എന്നവൻ വിചാരിച്ചു.അവളുടെ റൂമിലേക്ക് എത്തുന്നതിന് മുമ്പ് അവൻ ഷർട്ട് ഒക്കെ നേരെ ആണോ എന്ന് നോക്കി, മുടി ഒന്ന് കൂടി സെറ്റ് ചെയ്തു.

റൂമിൻ്റെ വാതിലിൽ എത്തിയപ്പോഴാണ് ആശ അവളെ വഴക്കിടുന്ന ശബ്ദം കേട്ടത്,
അവൻ അകത്തേക്ക് കയറി,അവിടെ ലയയും നിൽപ്പുണ്ട്.
അവനെ കണ്ടതും മേഘക്ക് സന്തോഷം ആയി അവൻ്റെ കയ്യിലേക്ക് നോക്കി പക്ഷേ കയ്യിൽ ഒരു ഫയൽ അല്ലാതെ ഒന്നും ഇല്ല,

മേഘ :" കൊണ്ടു വന്നില്ലേ dr 🙁"

ജീവൻ :" എന്താ മേഘാ 🤔"
അവളൊന്നും മിണ്ടിയില്ല തലകുനിച്ചിരുന്നു,
ആശ :" മോൻ ദോശ കൊണ്ട് വരുമെന്ന് പറഞ്ഞ് ഒന്നും കഴിക്കാതെ ഇരിക്കുകയായിരുന്നു ഇവൾ "
അപ്പോഴാണ് ജീവന് ബോധം വന്നത് :" അയ്യോ 🤯" അവൻ തലയിൽ കൈ വെച്ചു :" ഞാൻ അത് മറന്ന് പോയി"

ആശ :" നന്നായി മോനെ കൊണ്ട് വരാഞ്ഞത് ഇവൾക്ക് അവളുടെ വാശി ജയിച്ചാൽ മാത്രം മതി "
ജീവന് എന്ത് പറയണം എന്നറിയാതെ നിൽക്കുകയാണ്,
ആശ :" 8 മണി തൊട്ട് ഞാൻ പറയുന്നതാണ് കഴിക്കാൻ, ആ ജയിംസ് Dr വന്ന് ക്യാൻ്റീനിൽ നിന്ന് ദോശ വരെ വാങ്ങി കൊണ്ട് വന്നു"

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Onde histórias criam vida. Descubra agora