Time around you is so precious 💕🧩

184 22 71
                                    

ജീവൻ വീട്ടിൽ എത്തി, ജസ്റ്റ് ഒന്ന് കിടന്നു. പിന്നെ ഉടനെ തന്നെ എഴുന്നേറ്റ് ഫ്രഷ് ആയി. ഫുഡ് ഒക്കെ കഴിച്ചു. വീട്ടിൽ ഹെൽപ്പിന് നിൽക്കുന്ന ചേട്ടനോട് പറഞ്ഞിട്ട് അവൻ ഇറങ്ങി. രണ്ട് ദിവസത്തെ stay ക്ക് ആവശ്യമായ സാധനങ്ങൾ അവൻ പാക്ക് ചെയ്തിരുന്നു, ആ ബാഗ് എടുത്തവൻ കാറിലേക്ക് ഇട്ടു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ 9.30 ആയിരുന്നൂ, അവൻ ജോബിനെയും, ആകാശിനെയും കാണാനായി നടന്നു. അപ്പോഴാണ് icu വിൻ്റെ വാതിക്കൽ ജോബിനെ കണ്ടത്,
Nurse മാർ അകത്തെ ആവശ്യത്തിന് സിറിഞ്ച്, മെഡിസിൻ ഒക്കെ പുറത്ത് നിന്ന് വാങ്ങാൻ വിളിക്കുന്നത് കൊണ്ട് ജോബിൻ അവിടെ തന്നെ ഇരിക്കുകയാണ്.
ജീവൻ:" ജോബിൻ "
ജോബിൻ ജീവനെ കണ്ട് എഴുന്നേറ്റു:" ഹ dr"
ജീവൻ :" ആകാശ് എവിടെ"
ജോബിൻ :" റൂമിൽ ഉണ്ട്,അവൻ്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്"
ജീവൻ:" ശരി ഞാനൊന്ന് അവരെ പോയി കണ്ടിട്ട് വരാം "
അവൻ റൂമിലേക്ക് നടന്നു, നടക്കുന്ന സമയം മേഘയുടെ ഒക്കെ റൂമിന് പുറത്തായി കുറച്ച് മാറി,
മേഘയുടെ അച്ഛനും, ആകാശും നിൽക്കുന്നത് അവൻ കണ്ടു.
ആകാശ് തല കുനിച്ചാണ് നിൽക്കുന്നത്. ജയൻ ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്.
ജീവൻ അങ്ങോട്ട് നടന്നു,

ജയൻ:" നീ ആരാണെന്നാ നിൻ്റെ വിചാരം 😠 നീയാണോ അവളുടെ അച്ഛൻ,അല്ലെങ്കിൽ അമ്മ. നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാ ഞങ്ങളെ അറിയിക്കാതെ ഇരുന്നത്.അവൻ്റെ തോന്ന്യവാസം അല്ലേ. നീളമുള്ള ഒരു നാക്ക് ഉണ്ടായിരുന്നല്ലോ നിനക്ക് അതിപ്പോ ഇല്ലേ. ഞാൻ എന്താടാ നിങ്ങളുടെ അമ്മയോട് പറയണ്ടത് 😠"
ജീവൻ കയറി ഇടപെട്ടു :" സർ എന്ത് പറ്റി "
ജയൻ തിരിഞ്ഞു ജീവനെ നോക്കി,ഇത്രയും നേരം ദേഷ്യപ്പെട്ട് തുടുത്തിരുന്ന മുഖം അയഞ്ഞു,
ജയൻ വിഷമത്തോടെ ജീവനോട് പറഞ്ഞു :" dr നെങ്കിലും എന്നെ ഒന്നറിയിക്കാൻ ഇവനോട് പറയാമായിരുന്നില്ലേ 🥺"
ജീവൻ ആകെ വിഷമത്തിൽ ആയി ജയൻ്റെ സംസാരം കേട്ട്,
ആകാശ് :" ഉറങ്ങുന്ന നിങ്ങളെ രാത്രി പേടിപ്പിക്കണ്ടെന്ന് വിചാരിച്ചാ" അവൻ ഇപ്പോ കരച്ചിൽ പൊട്ടും എന്ന സ്ഥിതിയിൽ ആണ്.
ജയൻ ഇടർച്ച നിറഞ്ഞ ശബ്ദത്തിൽ അവനോട്
ചൂടായി:" ഞങ്ങൾ ഉറങ്ങുവായിരുന്നെന്ന് ആ... ആരാടാ നിന്നോടു പറഞ്ഞത്, ഞങ്ങളുടെ കൊച്ച് ഇങ്ങനെ ഇവിടെ കിടക്കുമ്പോൾ ഞങ്ങൾ സുഖമായി ഉങ്ങുവെന്ന് കരുതിയോ🥺" അയാളുടെ കണ്ണുകൾ നിറഞ്ഞു .
അത് കണ്ട ആകാശ് കരഞ്ഞ് കൊണ്ട് അച്ഛനെ കെട്ടി പിടിച്ചു.
ആകാശ് :" 😭😭 അവളുടെ ഇന്നലത്തെ അവസ്ഥ നിങ്ങൾ താങ്ങില്ലായിരുന്ന് അച്ഛാ, ഞാ...ഞാൻ പേടിച്ച് പോയി "
അവൻ ഏങ്ങലടിച്ച് കൊണ്ട് പറഞ്ഞു,
ജയൻ അവനെ കെട്ടി പിടിച്ചു കരഞ്ഞു,
ജീവൻ അച്ഛൻ്റെയും മകൻ്റെയും കരച്ചിൽ കണ്ട് സങ്കടമായി അവൻ്റെയും കണ്ണുകൾ നിറഞ്ഞു.
അവൻ ആകാശിൻ്റെ പുറത്ത് തട്ടി ആശ്വസിപ്പിക്കാൻ.
പിന്നെ അവർ മൂന്നു പേരും റൂമിൽ ചെന്നു,അമ്മ ആകാശിനോട് ആദ്യം മിണ്ടിയില്ല പിന്നെ ജീവൻ പറഞ്ഞ് ആശ്വസിപ്പിച്ചു.
അവർ 4 പേരും റൂമിൽ ഇരിക്കുമ്പോൾ,
ജീവൻ  ബെഡ്ഡിലേക്ക് നോക്കി അതങ്ങനെ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ അവന്റെ നെഞ്ചിടിപ്പ് കൂടുന്നു, അവൻ വാച്ചിൽ സമയം നോക്കി
10 മണി ആവുന്നു, അവൻ അവരോടു പറഞ്ഞിട്ട് ഇറങ്ങി.
ഉച്ചക്ക് ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് അവരെ കാണാൻ റൂമിലേക്ക് നടന്നു. അപ്പോഴാണ് അവൻ ജോബിൻ icu വിൻെറ വാതിക്കൽ നിന്ന് ഫാർമസിയിലേക്ക് പോവുന്നത് അവൻ കണ്ടത്.
അവന് ഒട്ടും മനസ്സിലാകുന്നില്ല ചില ബന്ധങ്ങുടെ  ആഴം. അവൻ നേരെ റൂമിലേക്ക് എത്തി,
അവിടെ കണ്ടത് എല്ലാവരും അവിടെ ഇവിടെ ആയി തളർന്ന് കിടക്കുന്നതാണ്.
അവരൊന്നും കഴിച്ചിട്ടില്ല എന്നവന് മനസിലായി.
അവൻ ക്യാൻ്റീനിൽ നിന്ന് food വാങ്ങി കൊണ്ട് വന്നു,
ജീവൻ :" എന്ത് ഇരിപ്പാ ഇത് എല്ലാവരും "
അവർ തല പൊക്കി അവനെ നോക്കി ആകാശ് വീണ്ടും കിടന്നു,
ജയൻ എഴുന്നേറ്റു :" ഹ dr ഓ"
ജീവൻ :" sir അവളെ വൈകിട്ട് ഇങ്ങോട്ടു മാറ്റും നിങ്ങൾ ഇങ്ങനെ വിഷമിച്ച് ഇരിക്കാതെ "
ജയൻ തലയാട്ടി,
ജീവൻ ആശയെ നോക്കി :" അമ്മേ ഞാൻ ഫുഡ് വാങ്ങിയിട്ടുണ്ട് ഞാനും കഴിച്ചിട്ടില്ല നമുക്ക് ഒരുമിച്ച് കഴിക്കാം"
ആദ്യം അവർ എതിർത്തെങ്കിലും അവൻ്റെ വാശിക്ക് മുന്നിൽ അവർ തോറ്റു, പക്ഷേ ആകാശ് മാത്രം ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. പിന്നെ അവന് ജീവൻ ഒരു juice വാങ്ങി കൊണ്ട് വന്നു കൊടുത്തു. അത് മാത്രം അവൻ കുടിച്ചു.
ജോബിനെ കഴിക്കാൻ വിളിച്ചെങ്കിലും അവൻ പോയി കഴിച്ചോളാം എന്ന് പറഞ്ഞു.
ജീവനും,ജയനും, ആശയും ഇരുന്ന് ഫുഡ് കഴിച്ചു. സൈലൻസ് അവിടെ മുഴുവനും.
Food കഴിഞ്ഞ് അവൻ രൗണ്ട്സിന് പോയി.

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Kde žijí příběhy. Začni objevovat