Count me in too ❤️🍂

155 23 40
                                    

ജീവൻ കൺസൾട്ടിംഗ് കഴിഞ്ഞ് ഫുഡ് കഴിക്കാൻ പോയി അവിടെ നിന്നും തിരിച്ച് വരുന്ന വഴിക്ക് എതിരെ
വീണയും ഗായത്രിയും വരുന്നു
ജീവൻ പതിയെ :" ശ്ശേ ഇതിലൂടെ വരണ്ടായിരുന്നു 😤"
ജീവനെ അവർ രണ്ട് പേരും കണ്ടു, അവൻ എങ്ങോട്ടാണെന്നും അവർ ഊഹിച്ചു,
വീണ :" Good afternoon Dr ഫുഡ് കഴിച്ചോ "
ജീവൻ അധികം താൽപ്പര്യമില്ലാതെ :" Hm കഴിച്ചു"
അവൻ ഒരു വാക്കിൽ മറുപടി ഒതുക്കി,ഇവരോടൊന്നും സംസാരിച്ച് നിൽക്കാൻ പറ്റുന്നതല്ല.
അപ്പോൾ അങ്ങോട്ടെക്ക് ജോബിൻ വന്നു,
:" Dr "
ജീവൻ :" എന്ത് പറ്റി ജോബിൻ"
ജോബിൻ :" dr ഒന്ന് റൂം വരേ വരണം"
ജീവൻ ആശങ്കയോടെ ചോദിച്ചു :" എന്ത് പറ്റി "
ജോബിൻ :" സീരിയസ് ഒന്നും അല്ല dr"
ജീവൻ :" ഹ ദേ വരുന്നു",
വീണയേയും ഗായത്രിയേയും ശ്രദ്ധിക്കാതെ അവൻ അവരുടെ നടുക്ക് കൂടെ നടന്ന് പോയി.

രണ്ടു പേരും തിരിഞ്ഞ് ജീവൻ പോവുന്നത് നോക്കി നിന്നു,.
ഗായത്രി :" എന്താ അയാളുടെ ഒരു ഓട്ടം ഭാര്യ പ്രസവിക്കാൻ കിടക്കുന്നത് പോലെയാണ് അയാളുടെ ഒരു പോക്ക്"
വീണ :" ഇങ്ങേർക്ക് ഒരു നാണവുമില്ലേ divorce ചെയ്ത പെണ്ണിൻ്റെ പുറകെ തന്നേ ഇങ്ങനെ കൂടാൻ"
ഗായത്രി :" ഹാ അയാൾ പോവട്ടേടി എന്നാലേ നമുക്ക് spicy ആയി എന്തെങ്കിലും കിട്ടൂ"
വീണ :" അത് ശരിയാ, അയാൾ അങ്ങനെ പോവട്ടെ ഒരു നാൾ നമ്മുടെ വഴിക്കും അയാൾ വരും "
അവർ അവൻ പോവുന്നത് നോക്കി പുച്ഛത്തോടെ ചിരിച്ചു.
ജീവനും ജോബിനും റൂമിലേക്ക് ചെന്നു. മേരി അവളുടെ അടുത്ത് ഇരുന്നു കൈ തടകി കൊടുക്കുകയായിരുന്നു. അവനെ കണ്ടതും അവൾ എഴുന്നേറ്റ് മാറി കൊടുത്തു.
മേഘ കണ്ണടച്ച് കിടക്കുകയാണ്. അവൻ അവരെ നോക്കി.
ജോബിൻ :" ബോഡി പെയിനും തലവേദനയും ഉണ്ടെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു"
ജീവൻ വേഗം തന്നെ temperature നോക്കി, temperature normal ആയിരുന്നൂ. ഇപ്പോ പനി വരുന്നത് risk ആണ്. അവൾ സുഖപെട്ട് വരുന്നതേയുള്ളൂ.
അവൻ സ്റ്റെത് എടുത്ത് ഒന്ന് പരിശോധിച്ചു. പിന്നെ ടെസ്റ്റിനായി ചീട്ട് എഴുതി ജോബിൻ്റെ കയ്യിൽ കൊടുത്തു. പിന്നെ അവൻ ലയയെ കോൾ ചെയ്തു ഒരു injection എടുക്കാൻ വേണ്ടി.

ലയ വന്ന് അവൾക്ക് injection എടുത്തു.
ജീവൻ മേഘയുടെ അരികിലായി ഇരുന്നു.
പതിയെ അവളുടെ കവിളിൽ തട്ടി വിളിച്ചു,
:" മേഘ"
അവൻ്റെ മുഖത്തും അവളുടെ ഈ അവസ്ഥക്ക് പെട്ടെന്ന് ഒരു മാറ്റം വരുത്താൻ കഴിയാത്തതിൽ ഉള്ള സങ്കടം ഉണ്ടായിരുന്നു.
അവൻ വീണ്ടും വിളിച്ചു :" മേഘ "
അവൾ പതിയെ മൂളി:" മ്"
അവനൊരു ആശ്വാസം ആയി :" കണ്ണൊന്നു തുറന്നേ"
അവൾ പതിയെ കണ്ണ് തുറന്നു ഉടനേ കണ്ണിൽ നിന്നും വെളളം ഒഴുകാൻ തുടങ്ങി. അവൾ വീണ്ടും കണ്ണടച്ചു.
അവൾ പതിയെ പറഞ്ഞു :" ന.. നല്ല വേദന"
അവൻ അവളുടെ കൈയ്യിൽ പിടിച്ചു, വിടാതെ.
ജീവൻ :" എവിടെയാ വേദന"
മേഘ :" മുഴുവനും സഹിക്കാൻ പറ്റുന്നില്ല"

𝕆ℕ𝔼 𝕋𝕆 𝕆ℕ𝔼  𝓣𝓱𝓮 𝓼𝓸𝓾𝓵𝓼 𝓶𝓮𝓪𝓷𝓽 𝓽𝓸 𝓫𝓮 𝓽𝓸𝓰𝓮𝓽𝓱𝓮𝓻 🧩Wo Geschichten leben. Entdecke jetzt