പിറ്റേ ദിവസം ജീവൻ എഴുന്നേറ്റ് ഫ്രഷ് ആയി കാൻ്റീനിലേക്ക് പോയി, ഇന്നലെ അവൻ രാത്രി ക്യാബിനിൽ വന്ന് കിടന്നിരുന്നു.ക്യാൻ്റീനിൽ ചെല്ലുമ്പോൾ ആരിഫും അവിടെ ഇരിക്കുന്നു. അവൻ ആരിഫിൻ്റെ ഒപ്പോസിറ്റ് പോയിരുന്നു എന്നിട്ട് ക്യാൻ്റീനിലെ ചേട്ടനെ കൈ പൊക്കി കാണിച്ചു അവൻ്റെ പതിവിന് വേണ്ടി. അയാൾ ചിരിച്ച് കൊണ്ട് തലയാട്ടി. ആരിഫ് അവനെ തന്നെ സൂക്ഷിച്ച് നോക്കി ഇരിക്കുകയാണ് ജീവൻ മൈൻഡ് കൊടുക്കാതെ ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടിച്ചിട്ട് :" ഹൊ കുറച്ച് സൗന്ദര്യം കൂടിപോയതിന് എന്താ ചെയ്യുക "
Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.
ആരിഫ് :" അയ്യെടാ 😤" ജീവൻ :" നിനക്ക് എന്താ ഷുക്കൂറേ നീ കാര്യം പറ " ആരിഫ് :" എനിക്ക് എന്താ ചോദിക്കാൻ ഉള്ളതെന്ന് നിനക്ക് അറിയില്ലേ " ജീവൻ :" ഞാൻ mind reader ഒന്നുവല്ല ഒരു പാവം സർജൻ ആണേ " ആരിഫ് :" ഒരു പാവം ഇവിടെ സ്റ്റാഫുകൾ പറഞ്ഞ് നടക്കുന്നത് നീ കേൾക്കുന്നുണ്ടോ " അപ്പോ കടയിലെ ചേട്ടൻ ഫുഡുമായി വന്നു. ജീവൻ ഒരു ചായയും ഓർഡർ ചെയ്തു. ആരിഫ് അവൻ പറയുന്ന വിഷയം സീരിയസ് ആക്കാതെ ഇരിക്കുന്ന ജീവനെ നോക്കി പേടിപ്പിക്കുകയാണ്. ജീവൻ ഫുഡ് കഴിച്ച് കൊണ്ട് :" ആ നീ എന്താ പറഞ്ഞ് വന്നത്" ആരിഫ് :" ഒലക്ക നീ കഴിക്കാൻ നോക്ക് 😤" ജീവൻ :" 😄 എടാ നീ അവർ പറയുന്നതൊക്കെ അപ്പാടെ അങ്ങ് വിശ്വസിച്ചൊ" ആരിഫ് കുറച്ച് ഗൗരവത്തിൽ :" എടാ നീ എൻ്റെ നല്ലൊരു ഫ്രണ്ട് ആണ് അല്ല എൻ്റെ ബ്രദറിനെ പോലെ ആണ് അങ്ങനെ ഉള്ളപ്പോൾ അവർ നിന്നെ കുറിച്ച് അങ്ങനെ പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുവോ " ജീവൻ :" എടാ അതിന് ഇവിടെ ഇപ്പോ എന്തുണ്ടായി " ആരിഫ് :" എന്തുണ്ടായെന്നോ " അവൻ ഫോൺ ഓപ്പൺ ആക്കി ഒരു chat ss എടുത്ത് അവനെ കാണിച്ച് കൊടുത്തു.