💖

467 33 7
                                    

നമസ്കാരം കൂട്ടുകാരെ എൻ്റെ പേര് വൈഷ്ണവ്. ഞാൻ ഒരു നെർഴ്സായിട്ട് വലിയങ്ങാട് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. എൻ്റെ വീട്ടിൽ അച്ഛൻ അമ്മ എൻ്റെ ഭാര്യ ഞങ്ങടെ രണ്ട് കുട്ടികൾ ആണ് താമസിക്കുന്നത് വലിയ പൈസയുള്ളതൊന്നുമല്ല എൻ്റെ കുടുംബം. എൻ്റെ അച്ഛനും അമ്മക്കും ഞാൻ ഒരു മകനെയുള്ളു അതും അവർ മൂന്ന് വർഷം കാത്തിരുന്ന് കിട്ടിയ പുത്രൻ. അച്ഛൻ വലിയവിള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു അമ്മ ഒരു പാവം വിട്ടമ്മയും. ഞാനിന്ന് നിങ്ങൾ ഒരോരുതരുടെയും മുമ്പിൽ എത്തിയിരിക്കുന്നത് അവളെ കുറിച്ച് പറയാനാണ് എൻ്റെ മാത്രം ആയവൾ അതെ ഏൻ്റെ ഭാര്യ ചാരുമിത്ര എൻ്റെ മാത്രം ചാരു ഞാനിത് പറയുമ്പോൾ നിങ്ങളിൽ ഒരോരുത്തർക്കും തോന്നാം ഇവനെന്തിനാ ഇപ്പോ ഇതൊക്കെ ഞങ്ങടെയടുത്ത് പറയുന്നതെന്ന്. നിങ്ങൾക്ക് എന്തു വേണമെങ്കിലും വിചാരിക്കാം പക്ഷെ ഞാനിതിന്ന് പറയാൻ കാരണമായ ഒരു വ്യക്തിയുണ്ട് ഇന്ന് എൻ്റെ ജീവിതത്തിൽ. ആരാണെന്നല്ലെ വിശ്വദീപ്തി മാഡം (വൈശു). ഈ അടുത്ത സമയത്തിൽ ഞാൻ പരിചയപ്പെട്ടതിൽ വച്ച് എൻ്റെ ഏറ്റുവും നല്ലൊരു സുഹൃത്ത്. ഒരിക്കൽ ഞാൻ ലൗ മാരേജാണെന്ന് പറഞ്ഞപ്പോൾ എനിക്ക് സമയം കിട്ടുമ്പോൾ അവർക്ക് ഞങ്ങടെ ലൗ സ്റ്റോറി പറഞ്ഞു കൊടുക്കണമെന്ന് പറഞ്ഞിരുന്നു. അവരുടെ ആ വാക്കുകളിൽ നിന്ന് തന്നെ അത് കേൾക്കാനുള്ള അവരുടെ താൽപര്യം പുസ്തകം പോലെ എനിക്ക് വായിച്ചെടുക്കാൻ സാധിക്കുന്ന ഒന്നായിരുന്നു. പക്ഷെ എന്തു കൊണ്ടൊ തിരക്കുകൾക്കിടയിൽ എനിക്ക് അത് അവർക്ക് പറഞ്ഞ് കൊടുക്കാൻ സാധിച്ചിരുന്നില്ല ഒരു കണക്കിന് പറഞ്ഞാൽ ഞാനത് മറന്നെ പോയിരുന്നു എന്നുള്ളതാണ് സത്യം.എന്നാൽ എന്തു കൊണ്ടൊ അവർ അത് മറന്നിരുന്നില്ല ഇന്ന് വൈകുന്നേരം വളരെ അപ്രതീക്ഷിതമായി കണ്ടപ്പോൾ പറഞ്ഞു കൊടുക്കാൻ പറഞ്ഞിരുന്നു എന്നാൽ എൻ്റെ പക്കൽ അതിനു തക്ക സമയം ഇല്ലായിരുന്നത് കൊണ്ട് തന്നെ അവർക്ക് എൻ്റെ കാറിൽ ഞാൻ ആരും കാണാതെ വളരെ ഭദ്രമായി സൂക്ഷിച്ച എൻ്റെ ടയറി കൊടുക്കാൻ തീരുമാനിച്ചു . കാഴ്ച്ചയിൽ വളരെ മങ്ങിയ പേപ്പറുകളും മറ്റുമാണ് എന്നാൽ ആ മങ്ങിയ പേജുകൾക്കുമുണ്ടൊരു കഥ പറയാൻ എൻ്റെ ജീവിതം വർണ്ണങ്ങൾ കൊണ്ട് തീർത്ത ഒരുവളുടെ കഥ. ഞങ്ങളുടെ കഥ.അത് എന്നും എൻ്റെ ഒരു ഒഴിച്ച് കൂടാനാവാത്ത, എൻ്റെ മനസ്സ് അതിൻ്റെ താളുകളിൽ സൂക്ഷിക്കുന്ന ഒരു കൂട്ടുകാരിയായിരുന്നു എനിക്ക്. പണ്ടെപ്പോഴൊ ഈ ഒരു ശീലം തുടങ്ങിയപ്പോൾ എഴുതിവച്ചതാണ്. ഇന്ന് ആദ്യമായിയാണ് ഒരാൾക്ക് അത് കൈമാറാണ് പോകുന്നത് അത് അവർ വളരെ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുമെന്ന വിശ്വാസത്തോടെ ഞാനവർക്ക് കൊടുത്തു വളരെ സന്തോഷത്തോടെയാണ് അവർ അന്ന് അതിനെ കൊണ്ട് പോയത് . എന്തോ ആ കാഴ്ച്ച എൻ്റെ മനസ്സിന് നല്ലൊരു കുളിർമ്മയാണ് പകർന്ന് നൽകിയത്

വൈഷ്ണവം (Short story )Where stories live. Discover now