🌸7️⃣

130 24 10
                                    

അങ്ങനെ വൈഷ്ണവ് മേനോൻ വയനാട്ടിൽ തൻ്റെ നഴ്സിംഗ് പരിശീലന സമയം കഴിഞ്ഞ് തൻ്റെ സ്വന്തം നാടായ ആലപ്പുഴയിലേക്ക് ഇന്ന് വൈകുന്നേരം അഞ്ചു മണിക്കുള്ള ട്രെയിനിൽ മടങ്ങുന്നു. അങ്ങനെ ഞാൻ എൻ്റെ റൂമിൽ നിന്ന് എല്ലാ സാധനങ്ങളും എടുത്തു.ഇനി ഇവിടെ നിൽക്കാൻ വരേണ്ട ഒരു സാഹചര്യം ഉണ്ടവുമോയെന്നു എനിക്ക് അറിയില്ല എന്നിരുന്നാലും ഞാൻ എൻ്റെ കൂടെ ഒരുമിച്ചു ഉണ്ടായിരുന്നവരെ വളരെ അധികം മിസ്സ് ചെയ്യുമെന്നത് സത്യമാണ് എന്നാൽ ഇവിടെയൊരിക്കലും ശശ്വതമായിരിക്കില്ലല്ലോ അതുകൊണ്ട് തന്നെ ഞാൻ അവരുടെയൊക്കെ നമ്പറോണ്ടെന്ന സമാധാനത്തിൽ അവിടുന്നിറങ്ങി അവരെല്ലാവരും ഉണ്ടായിരുന്നു എന്നെ യാത്രയാക്കാൻ ഞാൻ 4:45ഓടെ റെയിൽവെ സ്റ്റെഷനിലെത്തി അൽപ്പ സമയത്തിനകം തന്നെ എനിക്ക് പോകേണ്ട ട്രെയിനും എത്തിയിരുന്നു ഞാൻ ആരോടൊക്കെ യാത്ര പറഞ്ഞ് അവിടെ നിന്നും ട്രെയിനിലേക്ക് കയറി എൻ്റെ സീറ്റ് നമ്പർ നോക്കി ഞാൻ അവിടെയിരുന്നു ഞാൻ വിൻ്റോ യിലൂടെ പതിയെ പുറത്തേക്ക് നോക്കിയിരുന്നു മെല്ലെ ട്രെയിൻ ഓടി തുടങ്ങി എന്നാൽ ട്രെയിൻ റെയിൽവെ സ്റ്റെഷൻ പിന്നിട്ടുമ്പോൾ എൻ്റെ കണ്ണ് മെല്ലെ ഈറനണിയുന്നത് ഞാൻ അറിഞ്ഞു. അവ എന്നിൽ പല ഓർമകളും കൊണ്ട് വന്നു അപ്പോഴും എൻ്റെ ഓർമ്മകളിൽ അവൾ നിറഞ്ഞുനിന്നിരുന്നു .സമയം അതി വേഗത്തിൽ കടന്നുപോയികൊണ്ടിരുന്നു. ചന്ദ്രനെ മേഘങ്ങൾ മറച്ചതും സൂര്യൻ വന്നതുമൊന്നും ഞാൻ അറിഞ്ഞില്ല മനസ്സിൽ വേറെ ഏതോ ലോകത്തിൽ നിന്നായിരുന്നു എൻ്റെ യാത്ര അന്ന് രാത്രി എന്നെ ഉറക്കം പുൽകിയതെയില്ല. അവരെയൊക്കെ വിട്ടു പിരിഞ്ഞതിൽ വല്ലാത്ത വിഷമം തോന്നിയെനിക്ക്. പിറ്റെന്ന് രാവിലെ ഒരു പത്തരയോടെ ഞാൻ ആലപ്പി റെയിൽവെ സ്റ്റേഷനിൽ എത്തി. അവിടുന്ന് എന്നെ കൂട്ടാൻ തലേന്ന് വിളിച്ചപ്പോൾ ഞങ്ങളുടെ തറവാട്ടിലെ കാര്യസ്ഥനായ ഗിരി മാമ വരുമെന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ടാക്സിയൊന്നും പിടിക്കേണ്ടി വന്നില്ല. കുറച്ചു നേരത്തെ സന്തോഷപ്രകടത്തിനൊടുവിൽ ഞങ്ങൾ തറവാട്ടിലേക്ക് യാത്ര തിരിച്ചു. നീണ്ട അരമണിക്കൂറത്തെ യാത്രക്കൊടുവിൽ ഞങ്ങൾ തറവാട്ടിലെത്തി

വൈഷ്ണവം (Short story )Where stories live. Discover now