ഞാൻ അവളെ അവിടേക്ക് കൊണ്ട് പൊയി കൊണ്ടിരുന്നപ്പോഴും അവളോട് എനിക്കുണ്ടായിരുന്ന അമർഷവും ദേഷ്യവും എൻ്റെ മുഖത്ത് നല്ലപോലെ പ്രെകടമാവുന്നുണ്ടായിരുന്നു അതുകൊണ്ടായിരിക്കാം എന്നിലെ അവളിലെ കൈയിലേക്ക് ഉള്ള പിടിയുടെ ബലം നല്ല പോലെ മുറുകിയിരുന്നതും. അവളെയും തീർത്തും കുറ്റം പറയാൻ പറ്റില്ലയെന്നറിയാം എന്നാലും എൻ്റെ ഭാഗം കൂടി ഒന്നു കേൾക്കാൻ തയ്യാറാവാനല്ലെ ഞാൻ പറയുന്നുള്ളു. ഇത്രക്കും വെറുപ്പ് എന്നോട് മാത്രം കാണിക്കാനായിട്ട് അവളുടെ പക്ഷം തികച്ചും നല്ലതു മാത്രമല്ലായിരുന്നുന്നല്ലൊ? ആണെന്ന് അവൾക്ക് ഒരിക്കലും പറയാനും പറ്റില്ല. അവിടേക്ക് കൊണ്ട് ചെന്ന പാടെ എൻ്റെ കൈകൾ അവളിൽ നിന്ന് മെല്ലെ അയഞ്ഞു അൽപ്പ നേരത്തെ നിശബ്ദതക്ക് ശേഷം അവൾ എന്നോടായി തുടർന്നു
"എന്താ നിങ്ങൾക്ക് പറയാനുള്ളത്, എന്നെ എന്തിനാ ഇങ്ങോട്ടേക്ക് കൊണ്ട് വന്നത് "
ഞാൻ അൽപ്പ നേരത്തെ മൗനത്തിന് ശേഷം തുടർന്നു"പറയാം,
ചാരു ,എനിക്കറിയാം ഞാൻ നിന്നോട് ചെയ്തത് തെറ്റാണെന്ന് പക്ഷെ അന്നത്തെ എൻ്റെ മാസസ്സികാവസ്ഥ അങ്ങനെയായിരുന്നു. ആ ഒരു അവസ്ഥയിൽ എനിക്ക് നിന്നെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കൂടി സാധിക്കുമായിരുന്നില്ല. അന്ന് എനിക്ക് വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം ഒരു പക്ഷെ എനിക്ക് നിന്നെ നഷ്ട്ടപ്പെടുമെന്ന എന്നിലെ പേടിയായിരിക്കാം എന്നെ കൊണ്ട് ഇതെല്ലാം ചെയ്പ്പിച്ചത് പല തവണ മനസ്സിൽ ഇതൊന്നും വേണ്ട എന്നു പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചവനാ ഞാൻ, സാധിക്കാഞ്ഞിട്ടാ ഞാൻ ഇങ്ങനെയൊക്കെ.., അറിയാം നിനക്ക് ഞാനുമായി പൊരുത്തപ്പെടാൻ സമയം വേണമെന്ന് അത് എത്ര വേണമെങ്കിലും എടുത്തോളു പക്ഷെ ഇങ്ങനെ ഒരു അപരിചിത വ്യക്തിയോട് സംസാരിക്കുന്നത് പോലെ ഒന്നു സംസാരിക്കാതിരുന്നുടെ എന്നെ ഇങ്ങനെ അവോയിട് ചെയ്യുന്നതൊന്ന് നിർത്തിക്കൂടെ. എനിക്ക് ഉറപ്പുണ്ട് നീ എന്നെങ്കിലും മാറുമെന്ന് ഒരു പക്ഷെ എന്നിലെ !""മതിയാക്ക് നിങ്ങളുടെ ഈ നാടകം "
എൻ്റെ മുഖത്തടിക്കും പോലെയായിരുന്നു എൻ്റെ സംസാരത്തിന് അവൾ തടയിട്ടത് അവൾ എന്നോടായി തുടർന്നു
"കൊള്ളാം, നല്ല പോലെ പ്രസംഗിക്കുന്നുണ്ട് കൂടെ കൊറെ സെൻ്റി ഡൈലോഗ്സും കൊള്ളാം , എന്നാൽ അതു വിപോകുന്നവരുടെ മുന്നിൽ മതി എന്നോട് വേണ്ട, നിങ്ങൾ ഇതെല്ലാം കാട്ടിക്കുട്ടിയിട്ട് അവസാനം നിങ്ങൾ എന്താ പറഞ്ഞു വരുന്നെ ഇതെല്ലാം നിങ്ങൾ ചെയ്യാൻ ഉദ്ദേശ്ശിചതല്ലെന്നൊ ? കല്യാണമെന്ന് പറഞ്ഞാൽ വൈഷ്ണവ് മേനോന് കുട്ടി കളിയായിരിക്കാം പക്ഷെ ഈ ചാരുമിത്രക്ക് അങ്ങനെയല്ല ഒന്നു ഓർത്തോളു നിങ്ങൾ, ഞാൻ ഒരിക്കലും നിങ്ങളുടേത് ആവുകയില്ല. ഒരിക്കലും ആവാനും പോകുന്നില്ല. ഒരിക്കൽ പോലും നിങ്ങളെയൊന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "
YOU ARE READING
വൈഷ്ണവം (Short story )
Fanfiction: എടാ.......ഞാനൊന്ന് പറയട്ടെ :ഞാൻ പറഞ്ഞതല്ലെ എനിക്ക് ഒന്നും കേൾക്കേണ്ടന്ന് ഇത്രയും നാളില്ലത്തൊന്നും ഇനി വേണ്ട :🥺🥺 Like + Support 😊😊😊