ചാരുൻ്റെ പിറകെ അവളെ കാണാനായി നടക്കുന്നത് കൊണ്ട് തന്നെ അവൾ പോക്കുന്നിടത്തെല്ലാം പോകുന്നത് ഇഷ്ടമായിരുന്നു എനിക്ക്. അവൾ പോകുന്ന അമ്പലത്തിൽ, അവൾ ഡാൻസ് പഠിക്കുന്ന ഡാൻസ് സ്കൂളിൽ എന്തിന് ? അവളുടെ വീട്ടിൽ പോലും പോകുമായിരുന്നു അവൾ ഉറക്കമെഴുന്നൽക്കുന്നതിന് മുൻപെ ഞാൻ അവിടെ എത്തുമായിരുന്നു. എന്നിരുന്നാലും ഒരു ശല്യം പോലെ അവളെ കാണാനാണെന്നുള്ള പേരിലാണെങ്കിലും അവളുടെ കൂടെ നടക്കുന്നത് എല്ലാം ഞാൻ ആസ്വദിച്ചിട്ടെയുള്ളു. പലപ്പോഴും ഇയാൾക്ക് ജോലിയും കൂലിയുമൊന്നുമില്ലെ എന്നു എന്നെ പ്രകിയിട്ട് അവൾ ദേഷ്യത്തിൽ പോകുന്നത് കാണുമ്പോൾ എനിക്ക് ചിരി വന്നിട്ടുണ്ട് എന്നാലും അവളുടെ മുൻപിൽ കടിച്ചു പിടിച്ചു നിൽക്കാറാണ് പതിവ് അവൾക്കും അത് അറിയാവുന്ന ഒരു കാര്യം കൂടിയാണ്. അങ്ങനെയിരിക്കെ ഒരു ദിവസമാണ് ഞാൻ അവളുടെ വീട്ടിൽ അവളെ കാണാനായി രാവിലെ ചെന്നപ്പോൾ അവിടം ആകെപ്പാടെ ഒരു തിരക്ക് ആ വീട്ടിൽ നിന്ന് കുറച്ച് പേർ ഇറങ്ങി പോകുന്നുമുണ്ട് എന്താണെന്ന് അറിയാൻ ഞാൻ എൻ്റെ വളരെ അടുത്ത സുഹൃത്തായ കാർത്തിക്കിനെ പറഞ്ഞയച്ചു തിരക്കി എന്നാൽ ആ വാർത്ത എന്നെ വളരെ അധികം ഞെട്ടിക്കുകയും വിഷമത്തിലാകുകയും ചെയ്തു. എന്താണെന്നല്ലെ അതെ ,അവളെ ഒരു കൂട്ടർ ഇന്ന് പെണ്ണുകാണാൻ വന്നു , അത് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് എന്നാണ് അവൻ പറഞ്ഞത് എന്നാൽ ഇത് കേട്ടപ്പോഴെല്ലാം എൻ്റെ മനസ്സിൽ കുറച്ച് ചോദ്യങ്ങൾക്കെ സ്ഥാനമുണ്ടായിരുന്നുള്ളു." ഞാനിത്രയൊക്കെ പിറകെ നടന്നിട്ടും അവൾക്ക് എൻ്റെ സ്നേഹം മനസ്സിലായില്ലെ?, എന്തിനായിരിക്കും അവൾ ആ കല്ല്യാണത്തിന് സമ്മതിച്ചത്?, അവൾ ഈ കല്ല്യാണത്തിന് ഇഷ്ട്ടത്തോടെയായിരിക്കൊ സമ്മതിച്ചത് ?,"
അന്ന് രാത്രി എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല ചെറുതായി എൻ്റെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ പൊടിഞ്ഞു കൊണ്ടെയിരുന്നു. അന്ന് രാത്രി ഞാൻ ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു. രണ്ട് ദിവസം ഞാൻ അവളെ കാണാനായി പോയില്ല മൂന്നാം ദിവസം ഞാൻ അവൾ സ്ഥിരം പോകുന്ന അമ്പലത്തിൽ ചെന്നു. ഞാൻ പ്രതീക്ഷിച്ചയാൾ അവിടെ തന്നെയുണ്ടായിരുന്നു അവൾ തൊഴുതുകൊണ്ട് നിൽക്കുകയായിരുന്നു. അത് ശിവപാർവതി ക്ഷേത്രമായിരുന്നു. അമ്പലത്തിൽ ചെന്ന് ഒന്ന് തൊഴുതത്തിനു ശേഷം ഞാൻ എൻ്റെ പോക്കറ്റിൽ നിന്ന് ഒരു സാധനമെടുത്തു എന്താണല്ലെ?
YOU ARE READING
വൈഷ്ണവം (Short story )
Fanfiction: എടാ.......ഞാനൊന്ന് പറയട്ടെ :ഞാൻ പറഞ്ഞതല്ലെ എനിക്ക് ഒന്നും കേൾക്കേണ്ടന്ന് ഇത്രയും നാളില്ലത്തൊന്നും ഇനി വേണ്ട :🥺🥺 Like + Support 😊😊😊