ഞാൻ മെല്ലെ ഫ്ലൈറ്റിലേക്ക് കയറി അൽപ്പമയത്തിനകം അവ ആകാശത്തിലേക്ക് പോങ്ങുവാണെന്നുള്ള അനൗൺസ്മെൻ്റ് എൻ്റെ കാതിൽ പതിച്ചു. ഞാൻ മെല്ലെ വിൻ്റോയിലൂടെ താഴേക്ക് നോക്കി അവിടെ ഞാനപ്പോൾ കണ്ട മേഘങ്ങൾക്ക് ഏറെ ഭംഗിയുള്ളതായി എനിക്ക് തോന്നി അവയെല്ലാം സൂര്യൻ്റെ മഞ്ഞ വെളിച്ചത്തിൽ തിളങ്ങി. അവയെന്നെ അവളുടെ കുഞ്ഞി കണ്ണുകളെ ഓർമ്മപ്പെടുത്തി ചിരിക്കുമ്പോൾ ചിമ്മി ചിമ്മി തുറക്കുന്ന അവളുടെ കുഞ്ഞി കണ്ണുകൾ എന്നും എൻ്റെ പ്രിയപ്പെട്ടതായിരുന്നു
എൻ്റെ ഒന്നാം ക്ലാസ്സ് മുതൽ എൻ്റെ പ്ലസ്ടൂ പഠനം വരെ ഞാൻ വയനാട്ടിലാണ് നടത്തിയത് അതുവരെയും എൻ്റെ അച്ഛനും അമ്മയും എൻ്റെ കൂടെ തന്നെയുണ്ടായിരുന്നു എന്തെന്നാൽ അച്ഛൻ്റെ ബിസിനസ് ആവിശ്യവുമായി ഞങ്ങൾ അവിടെയായിരുന്നു താമസം അതു കഴിഞ്ഞ് ഞങ്ങൾ നാട്ടിലേക്ക് പോയത് എൻ്റെ പ്ലസ്ടൂ വെക്കേഷനാണ് എന്നാൽ എനിക്ക് തീരെ താൽപര്യമില്ലായിരുന്നു അവിടം വിട്ടുപോകാൻ ഒരു പക്ഷെ അവൾ അവിടെയുള്ളത് കൊണ്ടാക്കാം എനിക്ക് ആ നാട് വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാൻ വയനാട്ടിൽ നഴ്സിംഗ് പഠനത്തിന് അവിടെയുള്ള കോളജുകളിൽ അപ്ലൈ ചെയ്തത് അച്ഛനും അമ്മക്കും എന്നെ ഒറ്റക്ക് വിടാൻ തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും നല്ല കോഴ്സ് ആയതിനാൽ തന്നെ വിടാൻ തീരുമാനിച്ചു അങ്ങനെ ഇവിടെ പഠനം പൂർത്തിയാക്കിയപ്പോൾ ഇവിടം വിട്ടു പോകാനുള്ള മടി കാരണം ഞാൻ ഇവിടെയുള്ള ഹോസ്പിറ്റലിൽ തന്നെ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു ഒന്നുമില്ലെങ്കിലും എനിക്ക് ഏറെ ഓർമകൾ തന്ന നാടാണ് ഇത്.അച്ഛനും അമ്മയും അങ്ങ് നട്ടിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു അങ്ങനെ അവർ അവിടെയും ഞാൻ അങ്ങ് വയനാട്ടിലുമായി പിന്നീട് ഈ പ്രശ്നങ്ങളൊക്കെയായി അത് ദാ ഇതുവരെ എത്തി നിൽക്കുന്നു. വളരെ കുറച്ചു സമയമേ ഞാൻ എൻ്റെ വീട്ടുകാരുമായി ചില്ലവിട്ടിട്ടുള്ളുയെങ്കിലും ആവരുമായുള്ള എൻ്റെ അടുപ്പം വളരെ വലുതാണ്. ഞാൻ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു എൻ്റെ സ്വപ്നത്തിൽ അവൾ മാത്രം നിറഞ്ഞു നിന്നു. ഇനിയവളുടെ കാര്യങ്ങളൊക്കെ എങ്ങനെ അറിയുമെന്ന ചിന്ത എൻ്റെ മനസ്സിനെ വല്ലാതെ അലട്ടി എന്നാൽ എൻ്റെ കുറച്ചു കൂട്ടുകാർ അവളെക്കുറിച്ച് പറയാമെന്ന് പറഞ്ഞതുകൊണ്ട് ഒരു ചെറിയ സമാധാനമുണ്ട് മനസ്സിൽ എന്നാലും ഞാനുള്ളത് പോലെ ആകില്ലയെന്നറിയാം എന്നാലും ഇപ്പോഴത്തെ അവസ്ഥ മാത്രം ചിന്തിച്ചാൽ പോരല്ലോ അവളെയെനിക്ക് സ്വന്തമായി കിട്ടണമെങ്കിൽ തന്നെ എനിക്ക് ഒരു ജോലി വേണമെന്നാണ് അന്നെ അവരെല്ലാം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഉള്ളിൽ നല്ല വിഷമം ഉണ്ടെങ്കിലും ഞാനത് ഉൾക്കൊള്ളാൻ ശ്രമിച്ചു. സമയത്തിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാൻ അമേരിക്കയിൽ എത്തിചേർന്നു സൂര്യൻ വന്നതോന്നും ഞാനറിഞ്ഞതെയില്ല. എയർപ്പോർട്ടിൽ നിന്ന് എന്നെ കൂട്ടാനായി എൻ്റെ ഒരു ബാല്യകാല സുഹൃത്ത് അഭിഷേക്ക് അവിടെ വന്നിരുന്നു ഇതാണ് അഭിഷേക്
YOU ARE READING
വൈഷ്ണവം (Short story )
Fanfiction: എടാ.......ഞാനൊന്ന് പറയട്ടെ :ഞാൻ പറഞ്ഞതല്ലെ എനിക്ക് ഒന്നും കേൾക്കേണ്ടന്ന് ഇത്രയും നാളില്ലത്തൊന്നും ഇനി വേണ്ട :🥺🥺 Like + Support 😊😊😊