💖5️⃣

340 33 14
                                    

അവൾ മറ്റുള്ളവരോട് കളിച്ച് ചിരിച്ച് സംസാരിക്കുമ്പോൾ ഞാനും ആഗ്രഹിച്ചിരുന്നു അങ്ങനെയൊന്ന് എന്നോടും അവൾ സംസാരിച്ചിരുന്നുവെങ്കിൽയെന്ന്. അവളെ നഷ്ടപ്പെടുമെന്ന എന്നിലെ ഭയമാണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചെതെന്ന് പറയണമെന്നുണ്ടായിരുന്നു. അവളെന്നോടൊന്ന് മിണ്ടിയലല്ലെ എനിക്ക് ഇതെല്ലാം ഒന്നു തുറന്നു പറയാൻ പറ്റു. പക്ഷെ അവളുടെ പെരുമാറ്റം എനിക്കൊരു അവസരം പോലും തരാൻ തയ്യാറല്ലാത്ത മട്ടാണ്. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പലത്തിൽ വച്ചാണ് അവൾ വിഷ്ണുവിനോട് വളരെ അടുപ്പത്തിൽ സംസാരിക്കുന്നത് ഞാൻ കണ്ടത് ഇപ്പോ നിങ്ങൾ എല്ലാവരുടേയും മനസ്സിൽ വിഷ്ണു ആരാണെന്നുള്ള ഒരു ചോദ്യമുണ്ടാവുമെന്ന് എനിക്കറിയാം നിങ്ങളെയും കുറ്റം പറയാൻ പറ്റില്ല ഞാനതൊട്ടു പറയാൻ വിട്ടു പോയൊരു കാര്യമാണ് അവളുടെ അപ്പച്ചിയുടെ മോനാണ് വിഷ്ണു അതായിത് അവളുടെ മുറച്ചെറുക്കൻ

 അങ്ങനെയിരിക്കെ ഒരു ദിവസം അമ്പലത്തിൽ വച്ചാണ് അവൾ വിഷ്ണുവിനോട് വളരെ അടുപ്പത്തിൽ സംസാരിക്കുന്നത് ഞാൻ കണ്ടത് ഇപ്പോ നിങ്ങൾ എല്ലാവരുടേയും മനസ്സിൽ വിഷ്ണു ആരാണെന്നുള്ള ഒരു ചോദ്യമുണ്ടാവുമെന്ന് എനിക്കറിയാം നിങ്ങളെയും കുറ്റം പറയാൻ പറ്റില്ല ഞാനതൊട്ടു പറയാൻ വ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

വിഷ്ണു പരമേശ്വർ

Nurse

ഞാനും അവനുമെങ്ങനെയാണ് പരിചയമെന്നല്ലെ ഞങ്ങൾ കോളേജിൽ വച്ചെ നല്ല ശത്രുക്കളായിരുന്നു. അവന് എല്ലാ കാര്യങ്ങളിലും എന്നെക്കാൾ മുൻപന്തിയിൽ നിൽക്കണമെന്നതായിരുന്നു അവൻ്റെ ഉദ്ദേശം അതൊട്ടും നടക്കാത്തതിൻ്റെ ഒരു ചെറിയ ശത്രുത. പറഞ്ഞ് കേട്ടതനുസരിച്ച് അവന് ചാരുവിനെ ഇഷ്ടമായിരുന്നു എന്നാണ് അറിഞ്ഞത് ഈ കാര്യം അറിഞ്ഞപ്പോൾ ഒരു പക്ഷെ ഏറ്റവും കൂടുതൽ എന്നോട് ദേഷ്യപ്പെട്ടതുമവനായിരുന്നു. എന്നെ അടിക്കാനൊ തോൽപ്പിക്കനോ കിട്ടുന്ന ഒരു അവസവുമവൻ പഴാക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ എന്തോ എൻ്റെ പെണ്ണിൻ്റെ മുന്നിൽ തോൽക്കാൻ എൻ്റെ മനസ്സ് സമ്മതിക്കാത്തത് കൊണ്ടാവാം അവൻ ദേഷ്യത്താൽ എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടി മുറിക്കിയപ്പോഴും അവൻ്റെ മുഖത്ത് നോക്കി ഒരു പുഛഭാവത്തിൽ ചിരിക്കാനെ എൻ്റെ മനസ്സ് പറഞ്ഞുള്ളു. ഒരു പക്ഷെ എൻ്റെ ആ ചിരിയാവും അവനെ കൂടുതൽ രോക്ഷാകുലനാക്കിയതും. എന്തുകൊണ്ടൊ ഇന്ന് ആ കാഴ്ച്ച എന്നിൽ ഉളവാക്കിയ ദേഷ്യത്തിൻ്റെ അളവ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ അവൾ സംസാരിച്ച് കൊണ്ട് നിൽക്കുന്നിടത്തേക്ക് പാഞ്ഞടുത്തു. എന്തു കൊണ്ടൊ ദേഷ്യത്തിൽ എൻ്റെ മുഖം ചുവന്നിരുന്നു.
"ചാരുമിത്ര എനിക്ക് നിൻ്റെയടുത്ത് കുറച്ച് സംസാരിക്കണം"
അവർ ഇരുവരും എൻ്റെ മുഖത്ത് ഒന്ന് നോക്കിയതിനുശേഷം അവൾ എന്നോടായി തുടർന്നു
"എനിക്ക് തന്നോടൊന്നും സംസാരിക്കാനില്ല ഒന്നും കേൾക്കണോന്നുമില്ല"
എന്നാൽ അവളുടെ ഈ വാക്കുകൾ എന്നെ കൂടുതൽ ദേഷ്യത്തിലാക്കി ഞാൻ അവൾ പറഞ്ഞു തീർന്നതും അവളുടെ കുപ്പിവളകൾ അണിഞ്ഞ കൈകളിൽ ഞാൻ പിടി മുറുക്കി അവളെയും കൊണ്ട് അവിടുന്ന് പോകാനായി ഒരുങ്ങിയതും എൻ്റെ മുന്നിൽ തടസ്സാമായി കേറി നിന്ന് വിഷ്ണു പറഞ്ഞു
"അവൾക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ലെന്നും നീ പറയുന്ന ഒന്നും കേൾക്കണ്ടയെന്നും പറഞ്ഞത് നീ കേട്ടില്ല, അവളുടെ സമ്മതമില്ലാതെ അവളെ ഇവിടെ നിന്ന് കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല നിന്നെ, നിൻ്റെ ഈ ഗുണ്ടായിസമൊക്കെ അത് അംഗീകരിക്കുന്ന ആളുകളുടെ മുന്നിൽ മതി എൻ്റെയടുത്ത് വേണ്ട കൈയെടുക്കടാ അവൾടെ കൈയ്യിൽ നിന്ന് "
എന്നാൽ അവൻ തടസ്സമായി വന്നു നിന്നതെ പിടിക്കാതെയായിരുന്നു എൻ്റെ നിൽപ് കൂടെ അവൻ്റെ ഈ സംസാരം കൂടിയായപ്പോൾ എന്നെ തന്നെ എനിക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
" പ്ഭാ , പന്നി അതു പറയാൻ നീയാരാടാ ഞാനെ എൻ്റെ ഭാര്യയെയാണ് വിളിച്ച് കൊണ്ട് പോകുന്നെ അല്ലാതെ നിൻ്റെ മറ്റവളെയൊന്നുമല്ലല്ലൊ, നിൻ്റെയാളു ചമയലൊക്കെ വെറെ പെൺപിള്ളേരുടെ മുന്നിൽ മതി അത് എൻ്റെ പെണ്ണിൻ്റെ മുന്നിൽ വേണ്ട.പിന്നെ, ഗുണ്ടായിസം അത് ആരുടെ മുന്നിൽ കാണിക്കണം കാണിക്കണ്ടയെന്ന് ഞാൻ തീരുമാനിചോളാം മോൻ തൽക്കാലം കൂടുതല് ഇങ്ങോട്ട് കളി പഠിപ്പിക്കാൻ വരണ്ട. അവളുടെ സമ്മതം വാങ്ങണോ വേണ്ടയൊയെന്ന് ഞാൻ തീരുമാനിചോളാം അതിനെ കുറിച്ച് ആലോചിച്ച് നീ തല പുകയ്ക്കണ്ട. വെറുതെ എൻ്റെ കൈയ്യിക്ക് പണിയൊണ്ടാക്കാതെ വഴിന്ന് മാറി നിക്കെടാ പുല്ലെ."
ഇത്രയും പറഞ്ഞ് തീർന്ന് ഞാൻ ചാരുവിനെയും വിളിച്ച് കൊണ്ടും അവിടെ നിന്നും അവനെ മറി കടന്ന് പോയി. അവൾ എൻ്റെ പിടി വിടിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല ഞാൻ അവളെയും കൊണ്ട് എൻ്റെ ബൈക്കിൻ്റെ അടുത്തെത്തി
"വണ്ടി കേറെടി"
"ഇല്ല, എനിക്ക് തന്നെ കൂടെ ഒരിടത്തും വരാൻ താൽപര്യമില്ല "
" പ്ഭാ , പുല്ലെ വണ്ടി കേറെടി മരിയാദക്ക് "
അവൾ നിറകണ്ണുകളോടെ എൻ്റെ മുന്നിൽ തല കുനിച്ച് നിന്നതിന് ശേഷം വണ്ടിയിൽ കയറിയിരുന്നു. ഒരു കൈ കൊണ്ട് മറുകൈ മുറുകെ പിടിച്ചിട്ടുമുണ്ട് എന്തെന്നറിയാൻ ഞാൻ ഒന്ന് നോക്കിയപ്പോൾ ആ കാഴ്ച്ച കണ്ണിനെ ഈറനണിയിച്ചിരുന്നു. ഞാൻ അവളുടെ കൈയിൽ മുറുകെ പിടിക്കുന്നതിനിടെ അവളുടെ കുപ്പിവളകൾ പൊട്ടി കൈ മുറിഞ്ഞിരുന്നു അതിൽ നിന്ന് ചെറുതായൊന്ന് രക്തം പൊടിയുന്നുമുണ്ട് ഞാനൊന്ന് നോക്കിയ ശേഷം എൻ്റെ ബൈക്കിൽ ഉണ്ടായിരുന്ന മരുന്ന് പെട്ടിയിൽ നിന്ന് മുറിവിനുള്ള മരുന്നും മുറിവിന് കെട്ടുന്ന തുണികൊണ്ട് അത് കെട്ടി കൊടുത്തു. അപ്പോഴും ഒന്നും മിണ്ടാതെ അവൾ തല കുനിച്ച് നിൽക്കുക മാത്രമാണ് ചെയ്തത്. ഞാൻ അവളെയും കൊണ്ട് നേരെ പോയത് അടുത്തുള്ള ലൈബ്രറിയിലേക്കാണ്. അവിടെ അധികമാരും വരാത്ത ഒരു കോണിലായി ഞാൻ അവളെ കൂട്ടി കൊണ്ട് പോയി.

Like+support☺️☺️

വൈഷ്ണവം (Short story )Where stories live. Discover now