പതിവ് പോലെ ജോലി അന്വേഷിച്ച് ഇറങ്ങിയത് ആയിരുന്നു ഞാൻ... സമയം നന്നേ ഇരുട്ടിയിരുന്നു... ബസ്സ് വരാൻ ഇനിയും ഒരുപാട് സമയമെടുക്കും... വഴിയിലെങ്ങും ആരുമില്ല... ചുറ്റിനും നോക്കി നിൽക്കുമ്പോഴാണ് ഒരു മധ്യവയസ്കനേയും അയാളുടെ പിന്നാലെ ഓടുന്ന ഒരു ചെറുപ്പക്കാരനേയും ഞാൻ കണ്ടത്... എന്താണ് കാര്യം എന്ന് മനസ്സിലായില്ലെങ്കിലും ആ ചെറുപ്പക്കാരന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു... അവൻ കൈ നീട്ടി അയാളുടെ ഷർട്ടിൽ പിടിച്ചതും അയാൾ ഒരു കല്ലിൽ തട്ടി താഴെ വീണു... തറയിൽ വീണയാളുടെ അലർച്ചയാണ് എന്നെ അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റാൻ പ്രേരിപ്പിച്ചത്... തറഞ്ഞ് നിന്ന് പോയി ഞാൻ....!!! അയാൾ തറയിൽ വീണപ്പോൾ അവിടെ ഉണ്ടായിരുന്ന കമ്പി അയാളുടെ വയറിൽ കുത്തി കയറി... ചോരയിൽ കുളിച്ച് കിടക്കുന്ന അയാളെ കാൺകെ എന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു... ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനും അതേ അവസ്ഥയിൽ തന്നെയാണ്... പിന്നീട് എല്ലാം പെട്ടന്നായിരുന്നു... പോലീസ്... കേസ്സ്... കൊലപാതക കുറ്റത്തിന് അവനെ അറസ്റ്റ് ചെയ്തു... അതിന്റെ ഏക സാക്ഷി ഞാനും... കേസ്സിന്റെ വിചാരണയുടെ അന്ന് കോടതിയിൽ പോകുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നു... കോടതിയിൽ എത്തിയപ്പോൾ തന്നെ കണ്ടു എന്നെ ദയനീയമായി നോക്കുന്ന ആ കണ്ണുകളെ... എന്ത് കൊണ്ടോ അവനെ രക്ഷിക്കാനാണ് ആ നിമിഷം എനിക്ക് തോന്നിയത്... വിചാരണ തുടങ്ങിയപ്പോൾ അവന് അനുകൂലമായി മൊഴി നൽകി... എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കണ്ടു നന്ദിപൂർവം എന്നെ നോക്കി നിൽക്കുന്നവനെ... അവനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഞാൻ വീട്ടിലേക്ക് പോയി... ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോയി... ഒരു തിങ്കളാഴ്ച്ച എന്നത്തേയും പോലെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി... ഈ ജോലിയെങ്കിലും കിട്ടണേ എന്നൊരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ... അച്ഛന് പ്രായമായി വരുന്നതിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്... അതുകൊണ്ട് ഇപ്പൊ ജോലിക്കൊന്നും അധികം പോകാറില്ല... അനുജത്തിയേ പഠിപ്പിക്കാനും വീട്ടിലെ ചിലവ് നോക്കാനും ഈ ജോലി അത്യാവശ്യമാണ്... ഓരോന്ന് ആലോചിച്ച് ഞാൻ ബസ്സിൽ ഇരുന്നു... സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ബസ്സിൽ നിന്ന് ഇറങ്ങി... ഓഫീസിലെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ആദ്യം എന്റെ കണ്ണുകൾ ഉടക്കിയത് അവനിലാണ്... തന്നെ പോലെ ഇന്റർവ്യുവിന് വന്നതാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി... ചെറിയ ടെൻഷൻ ഒക്കെയുണ്ട് മുഖത്ത്... എന്നെ കാൺകെ അവൻ ഒന്ന് ചിരിച്ചു... തിരികെയും ഒരു ചിരി സമ്മാനിച്ച് ഞാൻ അവിടെയുള്ള ഒരു കസേരയിലേക്ക് ഇരുന്നു... ഇന്റർവ്യൂ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരെയോ കാത്ത് നിൽക്കുന്ന അവനെ ഒന്ന് നോക്കി പോകാൻ തുടങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി കേൾക്കുന്നത്... തിരിഞ്ഞ് നോക്കിയപ്പോൾ അവനാണ്... എന്നെയാണോ എന്ന അർത്ഥത്തിൽ അവനെ സംശയത്തോടെ നോക്കി നിന്ന എന്റെ അടുത്തേക്ക് വന്ന് അവൻ ഒരു ' താങ്ക്സ് ' പറഞ്ഞു... അവിടെ തുടങ്ങുക്കയായിരുന്നു ഒരു സൗഹൃദം... ദൈവത്തിന്റെ കാരുണ്യം കൊണ്ട് രണ്ട് പേർക്കും അവിടെ തന്നെ ജോലി കിട്ടി... അവനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ല... ഒരു അമ്മ മാത്രമേ ഉള്ളൂ... അച്ഛൻ അവൻ കുഞ്ഞായിരിക്കുമ്പോഴേ മരിച്ച് പോയി... സംസാരത്തിനിടയിൽ ഒരിക്കൽ പോലും അന്നത്തെ സംഭവത്തിനെ കുറിച്ച് അവൻ പറഞ്ഞില്ല... ഞാൻ ചോദിച്ചതുമില്ല... ഇതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് അവനിലേക്ക് അടുക്കുന്നത് ഞാൻ അറിഞ്ഞു... പക്ഷെ അത് അവനോട് തുറന്ന് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല... ആദ്യമായി പ്രണയം എന്ന വികാരം എന്നിൽ നിറഞ്ഞു... അതവനിൽ നിന്ന് മറച്ച് പിടിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു... പിന്നെയും ദിവസങ്ങൾ കടന്ന് പോയി... ഒരു ദിവസം ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടു എന്നെയും കാത്ത് മതിലിൽ ചാരി നിൽക്കുന്നവനെ... വല്ലാത്ത സന്തോഷം തോന്നി... അടുത്തേക്ക് ചെന്നപ്പോൾ അവൻ ഒന്ന് ചിരിച്ചു... ' എന്താ ഇവിടെ ' എന്ന് ചോദിച്ചപ്പോൾ അവൻ ഒരു മറു ചോദ്യമാണ് ചോദിച്ചത്... ' ഇന്ന് ലീവ് എടുക്കാൻ പറ്റുമോ ' എന്ന്... പറ്റുമെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു... അവൻ എന്നെയും കൂട്ടി നേരെ പോയത് ഒരു ബീച്ചിലേക്കാണ്... ഒരുപാട് നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി നിന്നു... ഒടുവിൽ മൗനത്തെ ഭേദിച്ചു കൊണ്ട് അവൻ തന്നെ പറഞ്ഞ് തുടങ്ങി... അന്നത്തെ സംഭവമാണ് അവൻ എന്നോട് ആദ്യം പറഞ്ഞത്... ' അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചവനിട്ട് രണ്ട് കൊടുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ... കൊല്ലണം എന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ' എന്ന്... അതെനിക്ക് അന്ന് അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ മനസ്സിലായ കാര്യമാണ്... പിന്നെയും മൗനം...!! പക്ഷെ ആ മൗനത്തിന് ശേഷം അവൻ പറഞ്ഞ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു... ' പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് അറിയില്ല... അതിനുള്ള യോഗ്യതയുണ്ടോ എന്നും അറിയില്ല... നാട്ടുകാർക്ക് മുമ്പിൽ അല്ലെങ്കിലും അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്റെ മുമ്പിൽ ഞാൻ ഒരു കൊലപാതകിയാണ്... പക്ഷെ എപ്പോഴോ ഞാൻ തന്നെ സ്നേഹിച്ച് പോയി... എനിക്ക് തന്നെ ഇഷ്ടമാണ്... ഇപ്പോഴേ ഒന്നും പറയണ്ട... ആലോചിച്ച് പറഞ്ഞാൽ മതി...' അവൻ പറഞ്ഞ് കഴിഞ്ഞതും ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക്... പക്ഷെ ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല... തിരികെ എന്നെ വീട്ടിൽ കൊണ്ട് വിട്ടതും അവൻ തന്നെയാണ്... ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നതിന് മുൻപ് ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി... എന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൻ... ചെറു ചിരിയാലേ അവന്റെ അടുത്തേക്ക് ചെന്ന് ' എനിക്ക് ഇഷ്ടമാണ് ' എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഉണ്ടായ സന്തോഷം ഇന്ന് അവന്റെ ഭാര്യയായി.. അമ്മയുടെ മരുമകളായി... അവന്റെ കുട്ടികളുടെ അമ്മയായി ഇവിടെ ഇരിക്കുമ്പോഴും ഞാൻ ഓർക്കുന്നു......
ശുഭം...🍁
Tanvi 💕 ( മാളു 💞 / ത്രിനേത്ര 🦋 )
DU LIEST GERADE
അനുരാഗം 💞 (Short Stories❤️)
Kurzgeschichtenകുഞ്ഞിക്കഥകളുടെ ലോകം ....... 🦋💕 ©protected