നിന്റെ മൗനം 🖤

77 4 0
                                    

" ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രമാണ്.. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിന് ഒരു ബന്ധവും ഇല്ല.. "
" All the names, characters, incidents and places in this story are fictitious.. If any resemblance to any person living or dead or any incident or place is purely coincidental.. "

    © Copyright work - This work is protected in accordance with section 45 of the copyright act of
    1957 ( 14 of 1957 ) and should not be used
        without the Creator's prior permission

                       നിന്റെ മൗനം 🖤

' മോളെ.. ഞങ്ങൾ പറയുന്നത് ഒന്ന്... '

അവളുടെ അച്ഛൻ രാജീവ്‌ എന്തോ പറയാൻ തുടങ്ങിയതും അവൾ കൈ ഉയർത്തി തടഞ്ഞു...

' എന്താണ് ഞാൻ കേൾക്കേണ്ടത്.. ഒന്നും വേണ്ട... ഇത്രയും ദിവസം ആരും തിരിഞ്ഞ് നോക്കിയില്ലല്ലോ... പിന്നെ ഇപ്പൊ എന്തിനാ വന്നത്..? '

അത്‌ ചോദിക്കുമ്പോൾ അവളുടെ മുഖത്ത് നിറഞ്ഞ് നിന്നത് പുച്ഛം മാത്രമായിരുന്നു...

' മോളെ.. ഞാൻ... '

' വേണ്ടന്ന് പറഞ്ഞില്ലേ... എന്റെ ജീവിതമല്ലേ... ഞാൻ നോക്കിക്കോളാം... അതിൽ ആരും ഇടപെടണ്ട... അഞ്ച് മാസമാകാറായി കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ അയാളെന്നോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല... അറിയോ അച്ഛന്? '

അവൾ രാജീവിനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു... അയാളുടെ തല താഴ്ന്ന് പോയി...

' പൊയ്ക്കോ... എല്ലാവരും പൊയ്ക്കോ... എനിക്ക് ആരെയും കാണണ്ട... 😡 '

' ശാലു... 🥺 '

അവളുടെ അമ്മ സാവിത്രി അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് വിളിച്ചു...

' വേണ്ട... ഒന്ന് പോകുവോ... പ്ലീസ്സ്... 🙏🏻 '

അവൾ അവർക്ക് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു... അവർ നിറഞ്ഞ് വന്ന കണ്ണ് തുടച്ച് കൊണ്ട് രാജീവിനെ നോക്കി... ശേഷം ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു... പിന്നാലെ അവളെ ഒന്ന് നോക്കി രാജീവും... അവൾ ഡോറ് വലിച്ച് അടച്ചു... ശേഷം മുറിയിലേക്ക് പോയി കട്ടിലിൽ കൈ താങ്ങിയിരുന്നു...

ഇവൾ വൈശാലി.. വൈശാലി യദുശ്രേഷ്ഠ...!!
അച്ഛൻ രാജീവ്‌.. മേസ്തിരിയാണ്... അമ്മ സാവിത്രി.. ഒരു സാധാരണ വീട്ടമ്മ... അനുജൻ... വൈഷ്ണവ്... പ്ലസ് ടു വിദ്യാർത്ഥിയാണ്... രണ്ട് വർഷം മുൻപ് വൈഷ്ണവിന് ഹാർട്ടിന്റെ വാൽവിന് തകരാർ സംഭവിച്ചു.. ചികിത്സക്ക് ധാരാളം പൈസ ചിലവായി... കടം വാങ്ങിയും സ്വർണം പണയം വെച്ചുമാണ് ചികിത്സ നടത്തിയത്... ഒടുവിൽ കടം തന്നവർ ഒക്കെ പൈസ ചോദിച്ച് വന്നപ്പോൾ മിച്ചം ഉള്ളത് ഒക്കെ കൊടുത്ത് കുറച്ച് പേരുടെ കടം വീട്ടി... പിന്നെയും ഒരുപാട് പേർക്ക് കൊടുക്കാൻ ഉണ്ടായിരുന്നു... ഒരു നിവർത്തിയും ഇല്ലാതിരുന്നപ്പോഴാണ് വൈശാലിക്ക്‌ ഒരു ആലോചന വരുന്നത്... ഒരു എഞ്ചിനീയർ... പേര് യദുശ്രേഷ്ഠ... അച്ഛനും അമ്മയും മരിച്ച് പോയി... ഒരു ചെറിയമ്മയുണ്ട്... ഇപ്പോൾ മക്കളുടെ കൂടെ വിദേശത്താണ്... മറ്റുബന്ധുക്കൾ ഒന്നുമില്ല... കടം വീട്ടാനുള്ള പൈസ അയാൾ രാജീവിന് നൽകി... സ്ത്രീധനമോ ഒന്നും അയാൾ ചോദിച്ചില്ല... വൈശാലിയെ അല്ലാതെ... ഡിഗ്രി കഴിഞ്ഞ് പിജിക്ക്‌ പോകാൻ നിൽക്കുവായിരുന്നു അവൾ... താല്പര്യം ഇല്ലാതിരുന്നിട്ട് കൂടി വീട്ടുകാരുടെ നിർബന്ധത്തിന് അവൾ വിവാഹത്തിന് സമ്മതിച്ചു... വിവാഹത്തിന്റെ അന്നാണ് അവൾ അവനെ ആദ്യമായി കണ്ടത്... ആറടി പൊക്കം.. വെളുത്ത നിറം.. വെൽ ബിൽറ്റെഡ് ബോഡി.. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കാറ്റിൽ പാറിനടക്കുന്നു.. ചെറുതായി ട്രിം ചെയ്ത് ഒതുക്കി നിർത്തിയിരിക്കുന്ന താടിയും മീശയും.. കഴുത്തിൽ സ്വർണമാലയുടെ അറ്റത് ॐ എന്ന് എഴുതിയ ലോക്കറ്റ് വെയിലടിക്കുമ്പോൾ തിളങ്ങുന്നുണ്ട്... അവൾ അവനെ തന്നെ നോക്കി നിന്നു... അവളുടെ നോട്ടം കണ്ട് അവൻ അവളെ നോക്കി ചെറുതായി ചിരിച്ചു... തിരികെ അവളും ഒരു ചിരി സമ്മാനിച്ചു... കഴുത്തിൽ അവന്റെ പേര് കൊത്തിയ താലി വീഴുമ്പോൾ അവൾ ആ താലിയിലേക്ക് ഒന്ന് നോക്കി... അതിൽ ' ശ്രേഷ്ഠ ' എന്ന് എഴുതിരിക്കുന്നത് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... അതേ നിമിഷം അവൻ അവളുടെ സീമന്ദരേഖ ചുവപ്പിച്ചു... ചടങ്ങുകൾ പൂർത്തിയായ ശേഷം അവൾ അവന്റെ വീട്ടിലേക്ക് പോകാനായി ഇറങ്ങി... എല്ലാവരോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറുമ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ പുതിയ ജീവിതത്തെ കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു... ഒപ്പം വീട്ടുകാരെ പിരിയുന്ന വേദനയും... പക്ഷെ അവൻ അവളെ ഒന്ന് നോക്കിയത് പോലുമില്ല... പുറത്തേക്ക് നോക്കിയിരുന്നു... ഒരുപാട് നേരത്തെ യാത്രക്ക്‌ ശേഷം കാറ് നിർത്തിയപ്പോൾ അവൾ മുഖം ഉയർത്തി നോക്കി... ഒരു രണ്ട് നില വിടായിരുന്നു അത്‌... അവൻ അവളെ നോക്കാതെ പുറത്തേക്ക് ഇറങ്ങി... ഒരു പെൺകുട്ടി വന്ന് അവൾക്ക് ഡോറ് തുറന്ന് കൊടുത്തു... അവൾ പുറത്തേക്ക് ഇറങ്ങി... വാതിൽക്കൽ ഒരു വിവാഹിതയായ പെൺകുട്ടി ഉണ്ടായിരുന്നു... ആ പെൺകുട്ടി അവളെ ആരതി ഉഴിഞ്ഞു... അപ്പോഴേക്കും നേരത്തേ ഡോറ് തുറന്ന് കൊടുത്ത പെൺകുട്ടി നിലവിളക്ക്‌ കൊണ്ട് വന്നു.. അവൾ അതുമായി അകത്തേക്ക് കയറി... പൂജമുറിയിൽ വിളക്ക് വെച്ച് പ്രാർഥിച്ചു... ആ പെൺകുട്ടികൾ തന്നെയാണ് അവളെ അവന്റെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയത്... സംസാരിച്ചപ്പോൾ മനസ്സിലായി... അതിൽ വിവാഹിതയായ പെൺകുട്ടി അവന്റെ സുഹൃത്താണ്... മറ്റേത് അവരുടെ അനുജത്തിയും... ഫ്രഷ് ആയി വന്ന ശേഷം അവൾ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയില്ല.. രാത്രിയായപ്പോൾ അവളോട് വന്ന് യാത്ര പറഞ്ഞിട്ട് എല്ലാവരും തിരിച്ച് പോയി... കുറച്ച് കഴിഞ്ഞപ്പോൾ അവൻ മുറിയിലേക്ക് വന്നു... അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി... പക്ഷെ അവൻ ഒന്നും മിണ്ടാതെ ഫ്രഷ് ആകാൻ കയറി... ഫ്രഷ് ആയി വന്നിട്ടും അവൻ അവളെ ഒന്ന് നോക്കിയത് പോലുമില്ല... ഒന്നും മിണ്ടാതെ ലൈറ്റ് അണച്ച് കട്ടിലിന്റെ ഒരു ഭാഗത്തായി കിടന്നു... അവളും കട്ടിലിന്റെ മറു വശത്തായി അവനെയും നോക്കി കിടന്നു... എപ്പോഴോ ഉറങ്ങി... പിറ്റേന്ന് രാവിലെ അവൾ കുളിച്ച് അടുക്കളയിലേക്ക് പോയി... ശേഷം രണ്ട് കപ്പ്‌ ചായയിട്ടു... അവൾക്കുള്ളത് കുടിച്ച ശേഷം അവനുള്ള ചായയുമായി അവൾ മുറിയിലേക്ക് പോയി... പക്ഷെ അവൻ മുറിയിൽ ഉണ്ടായിരുന്നില്ല... വാഷ്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിലായി അവൻ ഫ്രഷ് ആകുവാണെന്ന്... അവൾ ചായ ടേബിളിൽ വെച്ചിട്ട് തിരിച്ച് പോയി... പ്രാതൽ കഴിക്കുമ്പോഴും ഉച്ചഭക്ഷണം കഴിക്കുമ്പോഴും ഒന്നും അവൻ മിണ്ടിയില്ല... അവളും മിണ്ടിയില്ല... പിറ്റേന്ന് രാവിലെ അവൻ ജോലിക്ക് പോയി... വൈകിട്ട് തിരിച്ച് വന്ന് ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി പോയി... ഒരു വീട്ടിൽ കഴിഞ്ഞിട്ടും.. ഒരു മുറിയിൽ ഉറങ്ങിയിട്ടും... അവർ പരസ്പരം ഒരു വാക്ക് പോലും സംസാരിച്ചില്ല... ഇത് പോലെ തന്നെ രണ്ട് മാസം കടന്ന് പോയി... നീണ്ട മൗനം....!! പക്ഷെ ഇതിനിടയിൽ അവൾ അവനെ പ്രണയിച്ച് തുടങ്ങിയിരുന്നു... മൗനമായി... 🖤 ഒരു ദിവസം അവൻ വരാൻ ഒരുപാട് വൈകി... രാത്രി പത്ത് മണിയായിട്ടും അവനെ കാണാതെ അവൾ ഹോളിൽ തന്നെ അവനെയും കാത്തിരുന്നു... പത്തരയാകാറായപ്പോൾ അവന്റെ കാറിന്റെ ശബ്ദം കേട്ട് അവൾ വേഗം ചെന്ന് കതക് തുറന്നു... അവൻ അകത്തേക്ക് കയറിയതും അന്ന് അവൾ അവനോട് ചോദിച്ചു... ' എന്താ വൈകിയെ? ' അവൻ അവളെയൊന്ന് നോക്കി... ശേഷം ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി... അവൾക്ക് ഉള്ളിൽ ഒരു നോവ് അനുഭവപ്പെട്ടു... അവൾ കതക് അടച്ചിട്ട് അടുക്കളയിലേക്ക് പോയി അവനുള്ള ഭക്ഷണം എടുത്ത് വെച്ചു... അവൻ ഫ്രഷ് ആയി വന്ന് അത്‌ കഴിച്ച ശേഷം മുറിയിലേക്ക് പോയി... ഇത് പിന്നെ പതിവായി... അവൻ എന്നും താമസിച്ച് വരാൻ തുടങ്ങി... വരുമ്പോഴൊക്കെ അവൾ പ്രതീക്ഷയോടെ ചോദിക്കും... ' എന്താ വൈകിയെ? ' പക്ഷെ അവൻ അവളെ ഒന്ന് നോക്കി അകത്തേക്ക് കയറി പോകും... എന്നെങ്കിലും മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ അവളിരുന്നു... വീണ്ടും ദിവസങ്ങൾ കടന്ന് പോയി... മൂന്ന് മാസം...!! ഇത് തന്നെ ആവർത്തിച്ചു... ഇന്ന് രാവിലെ അവൻ നേരത്തേ പോയി... കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ അച്ഛനും അമ്മയും വന്നു... ഇത്രയും ദിവസം അവളെ കുറിച്ച് ഒന്ന് അന്വേഷിച്ചത് പോലുമില്ല... അതിന്റെ ദേഷ്യത്തിലും അവൻ മിണ്ടാത്തത്തിലുള്ള സങ്കടത്തിലുമാണ് അവൾ അവരോട് അങ്ങനെയൊക്കെ പറഞ്ഞത്... രാത്രി എട്ട് മണിയായപ്പോൾ അവന്റെ കാറിന്റെ ശബ്ദം കേട്ട് അവൾ ചെന്ന് കതക് തുറന്നു... പക്ഷെ അവൻ അകത്തേക്ക് കയറിയിട്ടും അവൾ ഒന്നും ചോദിച്ചില്ല... അവൻ അവളെയൊന്ന് നോക്കി... എന്നാൽ അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല... അവനൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി... ഫ്രഷ് ആയി വന്നപ്പോൾ ഭക്ഷണം ഒന്നും എടുത്ത് വെക്കാത്തത് കണ്ട് അവൻ അടുക്കളയിലേക്ക് ചെന്ന് നോക്കി... സ്ലാബിൽ ചാരി കൈയും കെട്ടി നിൽക്കുന്നുണ്ടായിരുന്നു അവൾ... അവൻ തിരികെ മുറിയിലേക്ക് പോയി... അവൾക്ക് വല്ലാതെ ദേഷ്യം വന്നു... നിന്നിടത് നിന്ന് ഒരടി പോലും അനങ്ങാതെ അവൾ അവിടെ തന്നെ നിന്നു... കുറച്ച് കഴിഞ്ഞപ്പോൾ അവൻ വീണ്ടും അടുക്കളയിലേക്ക് വന്നു... അവൾ അവനെ ഒന്ന് രൂക്ഷമായി നോക്കി... അവൻ അവളുടെ അടുത്തേക്ക് ചെന്നു...

അനുരാഗം 💞 (Short Stories❤️)Donde viven las historias. Descúbrelo ahora