ആഷർ : എവിടേക്ക്? 🙄
ആത്മി : അത്.. എവിടേക്കെങ്കിലും...അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞതും അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു...
ആഷർ : നിനക്ക് ഇതെന്ത് പറ്റി ദേവാ..? കുറച്ച് നേരമായി ഞാൻ ശ്രദ്ധിക്കുന്നു...
അവൻ അവളുടെ ഇടത് കവിളിലേക്ക് തന്റെ വലത് കരം ചേർത്ത് വെച്ച് കൊണ്ട് ചോദിച്ചു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി...
ആത്മി : ഒന്ന് പുറത്ത് പോകാം ഇച്ചായാ.. പ്ലീസ്സ്...
ആഷർ : മ്മ്മ്.. പോകാം.. ഞാൻ ഈ ഡ്രസ്സ് മാറിയിട്ട് വരാം...അവളെ നോക്കി അത്രയും പറഞ്ഞിട്ട് അവൻ മുകളിലേക്ക് കയറി പോയി.. അവൻ റെഡിയായി വരുമ്പോൾ ഹാളിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന ആത്മിയെയാണ് കണ്ടത്.. അവൻ അവളുടെ അടുത്തേക്ക് ചെന്നു...
ആഷർ : ദേവാ...
അവൻ അവളുടെ തോളിൽ തട്ടി വിളിച്ചതും അവൾ ഞെട്ടി അവനെ നോക്കി...
ആത്മി : എ.. എന്താ?
ആഷർ : പോകണ്ടേ..?അപ്പോഴാണ് ആത്മിയ്ക്ക് ബോധം വന്നത്...
ആത്മി : അ.. ആഹ്.. പോകാം...
അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. അവൻ അവളെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.. അവന് പിന്നാലെ അവളും.. ബൈക്കിൽ അവന് പിന്നിൽ ഇരിക്കുമ്പോൾ എന്നത്തേയും പോലെ അവളുടെ കൈകൾ തന്നെ ചുറ്റി പിടിച്ചിട്ടില്ലന്ന് അവൻ ഓർത്തു.. തോളിൽ ഇരിക്കുന്ന അവളുടെ വലത് കൈ പോലും എന്തിനോ വേണ്ടി അവിടെ സ്ഥാപിച്ചിരിക്കുന്നത് പോലെയാണ് അവന് തോന്നിയത്.. അവളുടെ മുഖത്തെ നിർവികാരത അവന്റെ ഉള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചു.. അവളുടെ മനസ്സിനെ എന്താണ് അലട്ടുന്നതെന്ന് ചോദിക്കണമെന്ന് ഉണ്ടെങ്കിലും അവൾ തന്നെ പറയട്ടെ എന്ന് കരുതി അവൻ ഒന്നും ചോദിച്ചില്ല.. ബൈക്കിന് പിന്നിൽ ഇരിക്കുന്ന ആത്മിയുടെ മനസ്സ് അപ്പോൾ വായുവിൽ പറന്ന് നടക്കുന്ന ഒരു അപ്പുപ്പൻതാടിയെ പോലെ ആയിരുന്നു.. എങ്ങും നിൽക്കാതെ അവ എവിടെയൊക്കെയോ അലഞ്ഞു നടന്നു.. ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്ന് നിറഞ്ഞു.. ആരാണ് തനിക്ക് അവൻ..? അതായിരുന്നു അവളുടെ ഉള്ളിൽ മിഴിവോടെ തെളിഞ്ഞു നിന്ന ചോദ്യം.. സഹോദരനോ..? സുഹൃത്തോ..? ഒരുപാട് തവണ തനിക്ക് അവനോട് പ്രണയമാണെന്ന് പറഞ്ഞവരോട് അവൻ തനിക്ക് തന്റെ സഹോദരനെ പോലെയാണെന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്.. പക്ഷെ ആ വാക്കുകൾ സത്യമാണോ..? തനിക്ക് ശരിക്കും അവൻ സഹോദരനെ പോലെയാണോ..? അവളുടെ ഉള്ളിൽ വല്ലാത്ത ഒരു പിരിമുറുക്കം വന്ന് നിറഞ്ഞു.. എന്തൊക്കെയാണ് താൻ ഈ ചിന്തിക്കുന്നത്..? അല്ലെങ്കിൽ തന്നെ എന്തിനാണ് ചിന്തിക്കുന്നത്.. ഇച്ചായൻ ഒരിക്കലും തന്നോട് അങ്ങനെ ഒരു ഇഷ്ടമുള്ളതായി പറഞ്ഞിട്ടില്ല.. പക്ഷെ അപ്രതീക്ഷിതമായി ആണെങ്കിലും താൻ ഇന്ന് ഇച്ചായന്റെ വായിൽ നിന്ന് തന്നെ കേട്ടതാണ് ഇച്ചായന് തന്നോടുള്ള പ്രണയം..!! പക്ഷെ.. എന്ത് കൊണ്ടോ അത് അംഗീകരിക്കാൻ തനിക്ക് ആകുന്നില്ല.. സഹോദരനെ പോലെ ആണോ താൻ ഇച്ചായനെ കാണുന്നത്...??? അങ്ങനെ ആണെങ്കിൽ മറ്റൊരു പെണ്ണും ഇച്ചായനോട് അടുക്കുന്നത് തനിക്ക് ഇഷ്ടമല്ലാത്തതെന്താ..? അന്നൊരിക്കൽ തന്റെ ക്ലാസ്സിലെ ജെസ്‌ന ഇച്ചായനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ താൻ എന്തിനാണ് അവളോട് വഴക്കുണ്ടാക്കിയത്... അവൾക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.. പെട്ടന്നാണ് ബൈക്ക് നിന്നത്.. അവളൊന്ന് ഞെട്ടി...