" ആഷറേ വേണ്ട.. രണ്ട് കൂട്ടർക്കും സസ്പെൻഷൻ കിട്ടിയല്ലോ.. ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട... "
𝖠𝖯 𝖢𝖮𝖫𝖫𝖤𝖦𝖤 𝖮𝖥 𝖠𝖱𝖳𝖲 𝖠𝖭𝖣 𝖲𝖢𝖨𝖤𝖭𝖢𝖤.. കോളേജിലെ ചെയർമാനായ വരുൺ കൃഷ്ണ ഒരു ചെറുപ്പക്കാരന്റെ നെഞ്ചിൽ കൈ വെച്ച് തടഞ്ഞു കൊണ്ട് പറഞ്ഞു...
ആഷർ : ആയിക്കോട്ടെ.. പക്ഷെ.. ഇവൻ കാണിച്ച തെണ്ടിത്തരത്തിന് ഇവനിട്ട് ഒന്ന് കൊടുത്ത് കഴിഞ്ഞാൽ പിന്നെ ഇതിന്റെ പേരിൽ ഒരു വഴക്കിനും ഞാൻ വരില്ല... 😏
വരുൺ : ആഷറേ.. നീ വെറുതെ ഇനിയും സീൻ ഉണ്ടാക്കാതെ ഇവരെയും വിളിച്ചോണ്ട് പോയേ... 😡" ഇല്ലെങ്കിൽ നീ എന്തോ ചെയ്യുമെടാ കസേരക്കാരാ.... 😤 "
ആഷറിന്റെ പുറകിൽ നിന്ന് ആ ശബ്ദം കേട്ടതും വരുൺ തലയൊന്ന് ചരിച്ച് അവിടേക്ക് നോക്കി.. അവിടെ മുഖവും വീർപ്പിച്ച് നിൽക്കുന്ന ആത്മിയെ കണ്ട് അവൻ ദയനീയമായി ആഷറിനെ നോക്കി.. എന്നാൽ അവൻ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്.. നോട്ടം ഇപ്പോഴും മുമ്പിലേക്ക് തന്നെ....
ആത്മി : ഇച്ചായൻ ഇതെന്ത് നോക്കി നിൽക്കുവാ.. കൊടുക്ക് ഇച്ചായാ അവന്റെ മൂക്കിടിച്ച് ഒന്ന്... 😤
ആത്മി കുറച്ച് കൂടി മുമ്പോട്ട് വന്ന് നിന്ന് വരുണിന്റെ പുറകിൽ നിൽക്കുന്ന വിഘനേഷിനെയും ഗാങ്ങിനെയും നോക്കി ആഷറിനോടായി പറഞ്ഞു.. കേൾക്കേണ്ട താമസം ആഷർ ഒരു നിമിഷം പോലും വൈകിക്കാതെ മുമ്പോട്ട് ചെന്ന് വിഘനേഷിന്റെ മൂക്കിടിച്ച് ഒരെണ്ണം കൊടുത്തു.. പെട്ടന്നായതിനാൽ വിഘനേഷ് താഴേക്ക് വീണു പോയി.. എന്നാൽ അപ്പോഴേക്കും അവന്റെ മൂക്കിൽ നിന്ന് ചോര വന്ന് തുടങ്ങിയിരുന്നു.. അവന്റെ കൂടെ നിന്നവരെല്ലാം അപ്പൊ തന്നെ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു...
അഖിൽ : ഇതിനുള്ളത് ഞങ്ങള് തന്നോളാം... 😡
വിഘനേഷിന്റെ കൂടെ ഉണ്ടായിരുന്നവരിൽ ഒരുത്തൻ ആഷറിനെയും ആത്മിയേയും നോക്കി പറഞ്ഞിട്ട് വിഘനേഷിനെയും കൂട്ടി അവിടുന്ന് പോയി.. പോകുന്ന വഴി ആഷറിനെ തിരിഞ്ഞ് രൂക്ഷമായി ഒന്ന് നോക്കാനും വിഘനേഷ് മറന്നില്ല.. ആഷർ അവനെ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചിട്ട് വരുണിനെ നോക്കി...