" DO YOU LOVE ME..? "
തന്നെ ഉറ്റു നോക്കി നിൽക്കുന്നവളെ നോക്കി അവൻ സംശയത്തോടെ ചോദിച്ചു...
" YES! I LOVE YOU MADLY.. ഇഷ്ടമാണെനിക്ക് നിന്നെ.. ഒരുപാടെന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.. ജീവനാണ്..! ഒരു മനുഷ്യന് ഹൃദയവും ശ്വാസവും എത്രത്തോളം പ്രധാനപെട്ടതാണോ അത്രത്തോളം എനിക്ക് പ്രധാനപെട്ടതാണ് നീ.. BUT.. PLEASE DON'T LOVE ME BACK.. COZ IT'LL HURT YOU.. അടുത്ത ജന്മമെങ്കിലും നിന്റേതായി ജനിക്കാൻ വേണ്ടിയുള്ള ഒരു കാത്തിരിപ്പ് മാത്രമാകും ഇനിയങ്ങോട്ട് എന്റെ ജീവിതം... "
ഉള്ളിൽ അടക്കിയ വിങ്ങലോടെ അത്രയും പറഞ്ഞ ശേഷം അവൾ അവന്റെ അടുത്തേക്ക് നീങ്ങി അവനെ ആഞ്ഞ് പുണർന്നു.. അവൻ സ്തംഭിച്ച് നിന്ന് പോയി.. തൊട്ടടുത്ത നിമിഷം അവൾ അവനെ വിട്ട് മാറി അവിടുന്ന് ഓടി പോയി.. ഒന്നും മനസ്സിലാകാതെ അവൻ നിന്നു.. കഴിഞ്ഞ നാല് വർഷമായി കാണുകയാണ് അവളുടെ കണ്ണുകളിൽ തന്നോടുള്ള പ്രണയം.. അച്ഛന്റെ അനിയന്റെ കൂട്ടുകാരന്റെ മകളാണ് അവൾ.. ' ഐശ്വര്യ.. ഐശ്വര്യ രാജീവ്..!! ' അതാണ് അവളുടെ പേര്.. എല്ലാവരും ' ഐഷു ' എന്ന് വിളിക്കും.. വല്ലപ്പോഴും വീട്ടിൽ ചെറിയച്ഛനെ കാണാൻ അവളുടെ അച്ഛൻ വരുമ്പോൾ കൂടെ അവളും ഉണ്ടാകും.. അപ്പോഴൊക്കെ തന്നെ പ്രണയത്തോടെ നോക്കി നിൽക്കുന്നതും കണ്ടിട്ടുണ്ട്.. ഇഷ്ടമാണ് അവളെ.. പ്രണയമാണോ എന്നറിയില്ല.. പക്ഷെ.. അവളുടെ പ്രണയത്തോടെയുള്ള നോട്ടം പലപ്പോഴും ആസ്വദിച്ചിട്ടുണ്ട്.. വല്ലാത്തൊരു സന്തോഷം തോന്നിയിട്ടുണ്ട് അത് കാണുമ്പോൾ.. ഇന്ന് അമ്മയുടെ പിറന്നാളാണ്.. പൂജയ്ക്ക് പറഞ്ഞിരുന്നത് കൊണ്ട് അതിന്റെ പ്രസാദം വാങ്ങാൻ ക്ഷേത്രത്തിൽ എത്തിയതായിരുന്നു.. അപ്പോഴാണ് അപ്രതീക്ഷിതമായി അവളെ ഇവിടെ വെച്ച് കണ്ടത്.. കണ്ടപ്പോൾ തന്നെ അടുത്തേക്ക് വന്ന് സംസാരിച്ചത് അവൾ തന്നെയാണ്.. എന്നാൽ ഇന്ന് തന്നെ നോക്കിയപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു വേദന നിറഞ്ഞു നിൽക്കുന്നത് പോലെ.. എന്താകും അത്..? പോകുന്നതിന് മുൻപ് എന്തോ പറയാനുണ്ടെന്നും കുളത്തിനരികിലേക്ക് വരുമോയെന്നും അവൾ തന്നെയാണ് ചോദിച്ചത്.. വരാമെന്ന് പറഞ്ഞപ്പോൾ വേദനയാർന്ന ഒരു ചിരി തനിക്ക് സമ്മാനിക്കുകയും ചെയ്തു.. പക്ഷെ.. എന്ത് കൊണ്ട്..? അവളുടെ കണ്ണുകളിലെ വേദന ഒരു തരത്തിൽ എന്നെയും ബാധിച്ചിരുന്നു.. എന്തോ നെഞ്ചിൽ ഒരു പിടപ്പ് പോലെ.. അവളുടെ ആ മുഖം ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടാക്കും പോലെ.. ദീപാരാധനയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി കുളം ലക്ഷ്യമാക്കി നടന്നപ്പോഴും ഉള്ളിൽ അവൾ മാത്രമായിരുന്നു.. ' പ്രണയിക്കുന്നുണ്ടോ ഞാൻ അവളെ..? ' സ്വയം ഒന്ന് ചോദിച്ച് നോക്കി.. അപ്പോഴേക്കും കണ്ടു ദൂരെ നിന്ന് അവൾ നടന്ന് വരുന്നത്.. അധികം പൊക്കമില്ല.. ഉണ്ടക്കണ്ണുകളാണ്.. അവയിൽ ഭംഗി കൂട്ടാൻ എന്നവണ്ണം കട്ടിക്ക് കൺഷിയെഴുതും അവൾ എന്നും.. പക്ഷെ ഇന്ന് ആ കൺഷി കറുപ്പ് ഇല്ലായിരുന്നു ആ കണ്ണുകളിൽ.. അവളുടെ കണ്ണുകളിലേക്ക് നോക്കി നിൽക്കെ എപ്പോഴോ അവൾ അടുത്ത് എത്തിയിരുന്നു.. അതൊന്നും ശ്രദ്ധിക്കാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഞാൻ.. ഒരു കൊച്ച് സുന്ദരിയാണ് പെണ്ണ്.. അവൾ തട്ടി വിളിച്ചപ്പോഴാണ് സത്യത്തിൽ എനിക്ക് ബോധം വന്നത്.. ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ചമ്മല് തോന്നി എനിക്ക്.. എന്നാൽ അവൾ നിസംഗമായി തന്നെ നോക്കി നിൽക്കുന്നത് കാൺകെ എന്റെ നെറ്റിച്ചുളിഞ്ഞു.. ഒരുപാട് നേരമായിട്ടും അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോഴാണ് അങ്ങോട്ട് സംസാരിച്ചത്.. കാര്യം ചോദിച്ചു.. പക്ഷെ അവളൊന്നും മിണ്ടിയില്ല.. ഒടുവിൽ രണ്ടും കല്പ്പ്പിച്ച് ഞാനതങ്ങ് ചോദിച്ചു.. ' DO YOU LOVE ME..? ' എന്ന്.. അവളുടെ വായിൽ നിന്ന് തന്നോടുള്ള അവളുടെ പ്രണയം കേൾക്കാൻ വേണ്ടിയാണോ അങ്ങനെ ചോദിച്ചതെന്ന് അറിയില്ല.. എന്തോ.. പെട്ടന്ന് അങ്ങനെ ചോദിക്കാൻ തോന്നി.. ചോദിച്ചു.. പക്ഷെ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് അവൾ ഒരു വാക്ക് പോലും പതറാതെ എന്റെ മുഖത്ത് നോക്കിയാണ് അതിന് മറുപടി പറഞ്ഞത്.. പക്ഷെ എന്ത് കൊണ്ടാണ് അവൾ എന്നോട് അവളെ തിരിച്ച് സ്നേഹിക്കരുതെന്ന് പറഞ്ഞത്..? എത്ര ആലോചിച്ചിട്ടും അതിന് ഉത്തരം കിട്ടുന്നില്ല.. എന്താകും അവൾക്ക് പറ്റിയത്.. ആ കണ്ണുകളിലെ വേദന..!