" വിറയ്ക്കുന്ന കൈകളാൽ താലി ചരട് വാങ്ങുന്നവനെയും.. അവന്റെ അടുത്ത് ഇരിക്കുന്ന പെണ്ണിനേയും അവൾ ദൂരെ നിന്ന് നോക്കി.. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാതെ തന്നെ അവൾ പുറത്തേക്ക് ഇറങ്ങിയോടി.. എവിടെ നിന്നോ അവന്റെ പ്രണയത്തോടെയുള്ള ' ആര്യാ... ❤ ' എന്ന വിളി അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു...
ആരോ അവളെ ബൈക്കിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടിറക്കി.. അവൾ ട്രെയിനിലേക്ക് കയറി.. കുറച്ച് ദൂരം മുമ്പോട്ട് പോയ ആ ട്രെയിൻ പെട്ടന്നാണ് പാളം തെറ്റി അപകടത്തിൽ പെട്ടത്...
""" ആര്യേ......!!!!! """ "
ഞെട്ടിയവൾ കണ്ണുകൾ വലിച്ച് തുറന്ന് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവൾ.. ഒരലർച്ച പോലെ അവന്റെ ആ വിളി ഇപ്പോഴും കാതുകളിലും ആ നാല് ചുവരുകളിലും തട്ടി പ്രതിധ്വനിക്കും പോലെ തോന്നി അവൾക്ക്.. അറിയാതെ അവൾ ഉമിനീരിറക്കി.. ഒരുപാട് വർഷങ്ങളായി തുടർച്ചെയായി കാണുന്ന സ്വപ്നമാണ് ഇതെന്ന് അവൾ ഓർത്തു.. എന്തുകൊണ്ടാണ് താൻ ഇങ്ങനെയൊരു സ്വപ്നം കാണുന്നത്..? എന്നത്തേയും പോലെ അവൾ അസ്വസ്ഥതയോടെ ആലോചിച്ചു.. ആ പെൺകുട്ടിയ്ക്ക് തന്റെ അതേ മുഖചായയാണ്.. പക്ഷെ.. ആ ചെറുപ്പക്കാരൻ ആരാണ്..? അവന്റെ മുഖം ഒരിക്കൽ പോലും തനിക്ക് വ്യക്തമായിട്ടില്ല.. എങ്കിലും.. ആ കണ്ണുകൾ.. താലി ചരട് വാങ്ങുമ്പോൾ വേദനയോടെ ചുറ്റും ആരെയോ തിരഞ്ഞ ആ മിഴികൾ.. അവ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ...
അവൾ കൈയ്യെത്തിച്ച് അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു.. ശേഷം തന്റെ അടുത്ത് കിടക്കുന്നവളെ ഒന്ന് നോക്കി.. സുഖമായി മൂടി പുതച്ച് കിടന്ന് ഉറങ്ങുന്നവളുടെ നെറ്റിയിൽ കുനിഞ്ഞ് ഒരു കുഞ്ഞ് മുത്തം കൊടുത്തിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റ് മാറിയിടാനുള്ള ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് കയറി പോയി...
ഇവൾ.. മയൂഖി...!! മയൂഖി സ്വാമിനാഥൻ...!!! എല്ലാവരും മായ എന്ന് വിളിക്കും.. അഡ്വക്കേറ്റ് സ്വാമിനാഥന്റെയും ഭാര്യ വിനയയുടെയും മൂത്ത മകൾ.. ഇപ്പോൾ ഒരു കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയി വർക്ക് ചെയ്യുന്നു.. ഒപ്പം പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.. മയൂഖിയ്ക്ക് താഴെ ഒരു അനുജത്തിയാണ്.. മഹിമ.. ഇപ്പോൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അവൾ...