നിറകൂട്ട് 🍂part 8

462 75 39
                                    

അനുവും നിത്യയും എത്തുന്നത് നോക്കി ഉമ്മറത്തു തന്നെ രാഗിണി
ഉണ്ടായിരുന്നു .. അവരെ കണ്ടതും നെഞ്ചിൽ കയ്യൊന്നു വെച്ചു
ഒരു നെടുവീർപ്പിട്ടു ...
.
അനുവിന്റെ മുഖത്തു ഒരു പേടി നിഴലിച്ചു എങ്കിലും മരണത്തിനും
ജീവിതത്തിനും ഇടയിലുള്ള ഈ സമയം അതൊരിക്കലും നഷ്ടപ്പെടുത്തി കൂടാ
.അവൾ ധൈര്യം സംഭരിച്ചു ,
.
എന്റെ കൃഷ്ണ .. ഞാൻ അങ്ങ് പേടിച്ച ഇല്ല്യാണ്ടായി ..
നിന്നോട് പറഞ്ഞതല്ലേ നിത്യേ വേഗം വരണം എന്ന് .. മനുഷ്യനെ തീ തീറ്റിക്കാൻ
.
ഞങ്ങൾ ഇങ്ങോട്ട് എത്തിയില്ലേ .. പിന്നെ എന്താ !!!
.
തൊട്ടടുത്തു തന്നെ ഗീത ഉണ്ടായിരുന്നു . അനു അവരെ നോക്കാതെ അകത്തേക്ക്
കയറി .. അവൾ മുറിയിൽ കയറി ഒന്ന് നെടുവീർപ്പിട്ടു . അടുത്ത സമയം
തന്നെ നിത്യ അകത്തേക്ക് വന്ന് വാതിൽ അടച്ചു . അവൾക്ക് അരികിൽ വന്നിരുന്നു
.എന്തൊക്കെയോ ഓർത്തുകൊണ്ടിരിക്കുന്ന അവളുടെ തോളിൽ കൈ വെച്ചു
.അവൾ ഒന്ന് മറ്റേതോ ലോകത്തും നിന്നും ഉണർന്നു നിത്യേനെ നോക്കി
.

അവൾ ഒന്ന് മറ്റേതോ ലോകത്തും നിന്നും ഉണർന്നു നിത്യേനെ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്താ ചേച്ചി പേടിയുണ്ടോ ??
.
ഉണ്ട് .. ഇതുവരെ എനിക്ക് എന്റെ അമ്മയെ പേടി ഇല്ലായിരുന്നു , എന്നാൽ
ഇപ്പോൾ ഈ ലോകത്തു മറ്റെന്തിനേക്കാളും എനിക്ക് പേടി എന്റെ അമ്മയെ ആണ്
.
അവളുടെ കണ്ണുകളിൽ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ നിറഞ്ഞു
.
ചേച്ചിയുടെ തീരുമാനം എന്താ ??..നിത്യ അവളുടെ കണ്ണിലേക്ക് നോക്കി
.
എനിക്ക് എന്റെ റാമിനെ വേണം .. അവന്റെ കൂടെ എനിക്ക് ജീവിക്കണം ,

അനു  ഉറച്ച സ്വരത്തോടെ പറഞ്ഞു ..
.
രാത്രി തോരാതെ പെയ്ത മഴയിൽ റാമിന്റെ കൂടെ ഉള്ള നിമിഷങ്ങൾ അവൾ
സ്വപ്നം കണ്ടു ..ഉള്ളിൽ ദുഃഖം ഉണ്ടെങ്കിലും എവിടെയോ ചെറിയ ഒരു
പ്രതീക്ഷയുടെ വെട്ടം ഉണ്ടായിരുന്നു ..
.
എല്ലാവരും നല്ല ഉറക്കം ആയ സമയം നോക്കി അവർ എഴുനേറ്റു കുറച്ചു
തുണി വാരി കെട്ടി .. കയ്യിലേം കഴുത്തിലേം ആഭരങ്ങൾ ഊരി അവിടെ
വെച്ച് റാം തന്ന കരി വളകൾ മാത്രം അണിഞ്ഞു അവൾ ബാഗ്‌ടുത്തു
.
നിത്യയും അനുവും വെളിച്ചം ഇടാതെ പതിയെ റൂമിൽ നിന്നും
പുറത്തിറങ്ങി ,
നിത്യേ ..
.
അവൾ ഒന്ന് തിരിഞ്ഞു നോക്കി ...
.
നീ കൂടെ വരണ്ട ,
.
ചേച്ചി ഒറ്റക്ക് ..
.
അത് കൊഴപ്പല്യ .. അനു  അവളെ ഒന്ന് ഇറുകെ കെട്ടിപിടിച്ചു ..
ഒന്ന് കരഞ്ഞു ,
.
ആർക്കും തോന്നാത്ത ആ ദയ അത് നിനക്ക് തോന്നിയില്ലേ ,
.
ചേച്ചി...
.
നിത്യയും ഒന്ന് കരഞ്ഞു ...
.
എന്നാൽ പിന്നെ സമയം വൈകിക്കണ്ട .. വേഗം പൊക്കൊളു ..
.
ആണ് ഒന്ന് ചിരിച്ചു .. വേഗം നടന്നടുത്തു .. അവൾ ഒന്നും കൂടെ
നിത്യ നെയും ആ വീടും ഒന്ന് തിരിഞ്ഞു നോക്കി ...
.
അവൾ ഓടി കിതച്ചു ആൽ തറയിൽ വന്നിരുന്നു ..
.
ആകെ ഇരുട്ട് പരന്നിരുന്നു , ആദ്യം ഒക്കെ ഇരുട്ട് ഭയം ആയിരുന്നെങ്കിലും
ഇന്ന് ആ ഇരുട്ട് അവളിൽ പരന്നത് കൊണ്ടാകാം അവൾക് ഇപ്പോൾ
ഒന്നിനോടും ഭയം ഇല്ല .. സമയം ഒരുപാട് കടന്നു പോയി , വെട്ടം മെല്ലെ
നാമ്പ് ഇട്ടു തുടങ്ങി ..
.
റാം .. അവൻ എവിടെ ..
.
അവളുടെ നെഞ്ച് എന്തിനെന്നില്ലാതെ പിടക്കാൻ തുടങ്ങി , അവൾ
റാം താമസിക്കുന്നിടം ലക്‌ഷ്യം ആക്കി നടന്നു , അപ്പോഴേക്കും അനു
വീട്ടിൽ ഇല്ല എന്ന സത്യം രാഗിണി തിരിച്ചറിഞ്ഞു ,

നിറക്കൂട്ട് 🍂Where stories live. Discover now