നിറകൂട്ട് 🍂 part 10

712 75 19
                                    

ജാനകി മദർ കാതറിനോട് സംസാരിക്കുമ്പോഴും അവളുടെ മിഴികൾ ശ്രീറാമിൽ
തന്നെ ആയിരുന്നു . അവനും മറിച്ചായിരുന്നില്ല , എന്തൊക്കെയോ ഓർമയുടെ
കൂമ്പാരത്തിൽ ഉഴലുന്നത് പോലെ അവനു തോന്നി ..
.
എന്നാൽ ഞങൾ ഇറങ്ങട്ടെ മദർ ..
.
പോയി വരൂ .. അവർ ജാനകിയെ ഒന്ന് ഇറുകെ കെട്ടിപിടിച്ചു ..
.അവർ ശ്രീറാമിനരികിലേക്ക് നടന്നു ..
.
ശ്രീറാം സർ .. ഒരുപാട് നന്ദിയുണ്ട് , ഞങളുടെ ജാനകിയുടെ
ജന്മദിനം മനോഹരമാക്കിയതിനും , ഒരുനേരം ഞങ്ങൾക്കൊപ്പം അന്നം
കഴിച്ചതിനും , ഞങളുടെ കുട്ടികളുടെ സന്തോഷം ഇരട്ടിപ്പിച്ചതിനും ..
.
അവൻ ഒന്നും മിണ്ടാതെ അവരെ നോക്കി .. ഒരു കുട്ടി ഓടി വന്നു അവന്റെ
വിരലിൽ തൂങ്ങി ,
.
ചേട്ടാ .. ഇനിയും ഞങളെ കാണാൻ വരില്ലേ ??
.
അവൻ ആ കുട്ടിയെ ഒന്ന് നോക്കി ..
.
ഞങ്ങൾക്ക് ഞങ്ങടെ ജാനുട്ടിയെ പോലെ ഞങ്ങൾക്ക് ഇഷ്ട്ടായി ..
.
മറ്റൊരു കുട്ടി പറഞ്ഞു ..

ചേട്ടനെ കാണാനേ നല്ല ഭംഗിയാ .. ഞങ്ങടെ ജാനുട്ടിയെ ചേട്ടന് കെട്ടിക്കൂടെ
നല്ല ചേർച്ച ആവും കാണാൻ ..
.
ശ്രീറാമിന് ആകെ എന്തോ പോലെ ആയി .. ജാനകിയുടെ മുഖവും നാണം കൊണ്ട്
ഒന്ന് ചുവന്നു
.
മദർ എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട്
.
അങ്ങിനെ ആവട്ടെ സർ ..ജാനകി എല്ലാവരോടും യഥാര്ത പറഞ്ഞു
.
ശ്രീറാം പുറത്തിറങ്ങിയതും മദർ ഒന്ന് വിളിച്ചു ..
.
കുട്ടികൾ സർ നോട് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ ക്ഷമിക്കണേ..
.
അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല ..
.
പറയുന്നത് തെറ്റോ ശെരിയോ എന്ന് എനിക്കും അറിയില്ല .. ആ കുഞ്ഞുങ്ങൾ
പറഞ്ഞത് തന്നെയാ എന്റെയും ആഗ്രഹം ..
.
നിങ്ങൾ എന്താ ഉദ്ദേശിക്കുന്നേ ??
.
അവന്റെ സ്വരം ഗൗരവം നിറഞ്ഞു
.
എനിക്കു തോന്നുന്നത് കർത്താവിന്റെ തീരുമാനം നിങ്ങൾ ഒന്നിക്കണം
എന്നാണ് എന്ന , അല്ലെങ്കിൽ എങ്ങിനെയാ കൃത്യം ആയി അവൾ
നിങ്ങൾക്കരികിൽ എത്തിയത് .. ഒരുപാട് കഷ്ട നഷ്ടങ്ങൾ അനുഭവിച്ച
കുട്ടിയ ..എനിക്കുറപ്പുണ്ട് നിങ്ങളുടെ കൈകളിൽ അവൾ സുരക്ഷിതം
ആയിരിക്കും .. അതുപോലെ നിങ്ങളെ ജീവന് തുല്യം സ്നേഹിക്കുവാൻ
ഇനി അവളെക്കാൾ നന്നായി ആർക്കും തന്നെ പറ്റില്ല ..
.

നിറക്കൂട്ട് 🍂Where stories live. Discover now