chapter-2

182 25 31
                                    

20 വർഷങ്ങൾക്കു ശേഷം..,...

ഇല്ലിക്കൽ തറവാട്
🥀🥀🥀🥀🥀🥀🥀

  "ഹോ അസത്ത് ഇന്നും കൊണ്ട് കൊടുത്ത ചോറ് എന്റെ മുഖത്തേക്ക് തുപ്പി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

  "ഹോ അസത്ത് ഇന്നും കൊണ്ട് കൊടുത്ത ചോറ് എന്റെ മുഖത്തേക്ക് തുപ്പി. ഞാൻഎത്ര തവണ പറഞ്ഞതാ ഏട്ടനോട് ഇതിനെ ഒരു മെന്റൽ ഹോസ്പിറ്റലിൽ ആക്കാൻ. അതെങ്ങനാ  ഏട്ടന്മാരുടെ  പുന്നാര  പെങ്ങൾ അല്ലേ '... 

നീ എന്തിനാ സുഭദ്രേ ഈ രാവിലെ തന്നെ ഇങ്ങനെ ഒച്ച വെക്കുന്നെ.. കോലായിലിരുന്ന മുത്തശ്ശി ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളികൊണ്ടുവരുന്ന സുഭദ്രയോടായി ചോദിച്ചു..

"എന്റെ പൊന്നു മുത്തശ്ശി എത്രയെന്ന് വെച്ചാ ഗൗരിയെ എങ്ങനെ ഒരു മുറിയിൽ അടച്ചിടുന്നത്?ഭ്രാന്തു ഉണ്ടെങ്കിൽ ചികിത്സിക്ക വേണ്ടത്. അല്ലാതെ ഈ നാട്ടുകാർക്ക് മുന്നിൽ മാനം കാക്കാൻ ആരും അറിയാതെ മുറിയിൽ പൂട്ടിയിടുകയല്ല.. 😪

സുഭദ്ര പറഞ്ഞത് കേട്ടുകൊണ്ട് കോലായിലേക്ക് വരുകയായിരുന്നു ജയദേവൻ.. "ഡീ നിർത്തേടി മുധേവി, നിന്റെ വായ അങ്ങു പഠിപ്പുര വരെ കേൾക്കാം.. കൂടുതൽ ചെലക്കാണ്ട് അകത്തു പോയി വല്ല പണിയും നോക്ക്, വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കാതെ " കലിതുള്ളി നിൽക്കുന്ന കെട്ടിയോൻ തന്റെ കാലനാകും എന്നു തോന്നിയതു കൊണ്ടാവണം സുഭദ്ര അപ്പോൾ തന്നെ അവിടുന്ന് സ്ഥലം വിട്ടു 😁

ഹോ ഞാൻ ഒന്നും പറയുന്നില്ല അവസാനം പെങ്ങള് ഭ്രാന്ത് മൂത്തു വല്ല കഴക്കോലിൽ കെട്ടി തൂങ്ങി ചാവുമ്പോൾ എല്ലാരും പഠിച്ചോളും... മനസിൽ പിറുപിറുത്തു കൊണ്ടു സുഭദ്രമ്മ അടുക്കളയിലേക്ക് പോയി..

അവള് പറഞ്ഞതിൽ എന്താടാ തെറ്റ് 😪20 വർഷത്തോളമായി എന്റെ ഗൗരി മോളിങ്ങനെ ഒരു ഇരുട്ട് മുറിയിൽ ജീവച്ഛവം പോലെ കിടക്കുന്നു.. എനിക്ക് അത് കണ്ടു നിൽക്കാൻ കഴിയുന്നില്ല തേവരെ, എന്റെ മോളെ പഴയതു പോലെ എനിക്ക് തിരികെ താ... മുത്തശ്ശിക്കു തേങ്ങൽ അടക്കാൻ കഴിഞ്ഞില്ല..

Neelambari Where stories live. Discover now