കുറച്ചു ദിവസങ്ങൾ കടന്നു പോയി......
പാർവതി പതിവ് പോലെ കോളേജിലേക്ക് പോകുകയാണ്.. തന്റെ മേൽ പതിക്കുന്ന തീഷ്ണമായ അവന്റെ നോട്ടം അവൾ അവഗണിച്ചു... അതേ ഡേവിഡ് പതിവായി അവൾ പോകുന്ന വഴിയേ എന്നും വന്നു നിൽക്കാറുണ്ട്. അവന്റെ കണ്ണുകളിൽ അവളെ സ്വന്തമാകണമെന്നുള്ള തീവ്രമായ മോഹത്തിന്റ വെളിച്ചം ജ്വലിച്ചു കാണാം. അവന്റെ നോട്ടം പലപ്പോഴും അവൾക്കു ആരോചകമായി തോന്നി അവളെ വാക്കുകൾ കൊണ്ടു മുറിവേൽപ്പിച്ചിട്ടില്ലെങ്കിലും അവന്റെ തീഷ്ണമായ കണ്ണുകൾ അവളെ മറ്റെന്തിനെക്കാളും ഭയപ്പെടുത്തിയിരുന്നു......
"പാർവതി ".. പിന്നിൽ നിന്നുള്ള ഡേവിഡിന്റെ ആ വിളികേട്ടതും അവൾ തെല്ലൊന്നു പകച്ചു..
David-- അല്ല താനെന്താ ഇന്ന് 5 മിനുട്ട് ലേറ്റ് ആണല്ലോ.. എന്തു പറ്റി??
ഇങ്ങേർക്കെന്താ പോലീസിന്റെ പണി ചെയ്തപോരെ, വെറുതെ എന്റെ പിന്നാലെ ഒരു ബോഡിഗാർഡ് പോലെ നടക്കുന്നതെന്തിനാ 😒എന്റെ മഹാദേവാ ഈ കാലനെ ഒരു കാലനും വേണ്ടേ 😪ശല്യം... പാർവതി മനസിൽ പറഞ്ഞു...
സാറിനെന്താ വഴിക്കൂടി പോണ പെണ്പിള്ളേരുടെ കണക്ക് എടുക്കലാണോ പണി? ഞാൻ ലേറ്റ് ആയാലും ഇല്ലേലും തനിക്കെന്താ... അവൾ ദേഷ്യത്തോടെ അവനോടു ചോദിച്ചു.
ദേഷ്യത്തോടെ ഉള്ള അവളുടെ ആ ചോദ്യം കേട്ടതും ഡേവിഡിന് ചിരിയാണ് വന്നത്.. ദേഷ്യം വന്നു മുഖമൊക്കെ ചുവന്നു തുടുത്തു തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ടപ്പോൾ അവനിൽ മറ്റൊരു വികാരം നിറഞ്ഞു.. ഏതൊരു പുരുഷന്റെയും മനമയക്കുന്ന സൗന്ദര്യമായിരുന്നു പാർവതിയുടേത്.. ആ സൗന്ദര്യം തന്നെ ആയിരുന്നു അവൾക്കു കഴിഞ്ഞ ജന്മത്തിൽ ശാപമായി തീർന്നതും.....
അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.. വിചനമായ ആ ഇടവഴിയിൽ അവർ അല്ലാതെ മാറ്റാരും തന്നെ ഉണ്ടായിരുന്നില്ല.. പാർവതിക്കു ഭയം മനസിലേക്ക് ഇരച്ച് കയറാൻ തുടങ്ങി. അതുവരെ അവളിൽ ഉണ്ടായിരുന്ന ധൈര്യം ഒക്കെ ചോർന്നുപോയി.. തന്റെ അടുത്തേക്കു നടന്നു വരുന്ന ഡേവിഡിൽ നിന്നും ഓടി ഒളിക്കാൻ അവളുടെ മനസു വെമ്പിട്ടു.. പക്ഷെ അവൾക്കു അതിനുള്ള ശക്തി ഇല്ലായിരുന്നു.. ഓടാൻ മനസ് പറയുന്നേണ്ടെങ്കിലും അവളുടെ പാദങ്ങൾ അതു കേട്ടില്ല.. പേടിച്ചരണ്ട ഒരു ശില്പം പോലെ ആ പാതയോരത്തു നിൽക്കുകയാണ് അവൾ.
YOU ARE READING
Neelambari
Romanceഒരിക്കൽ നഷ്ട്ടപെട്ട നീലാംബരിയെ തിരിച്ചു കിട്ടാൻ വേദനയോടെ കാത്തിരിക്കുന്ന ഒരമ്മയുടെയും തനിക്ക് മോഹിക്കാൻ അർഹതയില്ലെന്ന് അറിഞ്ഞിട്ടും നീലാംബലിനെ പ്രാണന് തുല്യം സ്നേഹിക്കുന്ന സൂര്യന്റെയും കഥ,...... #taekook #taekooklovestory #bottomkook #btsff #taekook...