chapter-3

178 23 23
                                    


"ഡാ ചരക്ക് കൃത്യ സമയത്തു തന്നെ പാലക്കാട്‌ എത്തിച്ചേക്കണം . നമ്മുടെ പിള്ളേര് അവിടെ കാണും.. ഞാൻ ഒന്നു നാട്ടിലേക്ക് പോകുവ, വരാൻ 2 ദിവസം എടുക്കും.. അതുവരെ ഇവിടുത്തെ കാര്യം ഒക്കെ നോക്കിക്കോണം, പിന്നെ മറ്റവൻ ആ ഹരിയോട് വല്ല ഈടാ കൂടത്തിലൊന്നും ചെന്ന് ചാടല്ലെന്നു പറയണം".... കാശി ഫോണിലൂടെ നജീബിനോടായി പറഞ്ഞു.ശേഷം കാൾ കട്ട് ചെയ്തു, ജീപ്പ് മുൻപോട്ടെടുത്തു...

ഇവനാണ് കാശി, കാശിനാഥൻ വാളയാറു ഭരിക്കുന്ന നാട്ടുരാജാവ്... നജീബിന്റെയും, ഹരിയുടെയും പ്രിയപ്പെട്ട കാശിനാഥൻ... നാണുമ്മയുടെ നെഞ്ചോരത്തെ ചൂടിൽ വളർന്നു വലുതായ അവരുടെ സ്വന്തം കാശി.... എല്ലാത്തിനുമുപരി പാർവതിയുടെ എല്ലാമെല്ലാമായ അവളുടെ കാശിയേട്ടൻ...കറുത്ത നിറത്തിലെ ഷർട്ടും, മുണ്ടുമാണ് വേഷം, ഉയർന്ന നെറ്റിത്തടത്തിനുമേൽ ഭസ്മക്കുറി ചാർത്തിയിട്ടുണ്ട്.

കറുത്ത നിറത്തിലെ ഷർട്ടും, മുണ്ടുമാണ് വേഷം, ഉയർന്ന നെറ്റിത്തടത്തിനുമേൽ ഭസ്മക്കുറി ചാർത്തിയിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കട്ടിമീശക്കൊപ്പം വളർന്നുനിൽക്കുന്ന കട്ടി താടി.. ഇരുമ്പു പോലെ ഉറച്ച ശരീരം. കഴുത്തിൽ ചാർത്തിയ കറുത്ത ചരടിൽ കൊരുത്ത ആ രുദ്രാക്ഷ മാല അവന്റെ അംഗ ചലനത്തിനൊപ്പം ആടുന്നുണ്ട്... പുരുഷ സൗന്ദര്യത്തിന്റെ ഉജ്ജ്വല രൂപം തന്നെ ആയിരുന്നു കാശിനാഥൻ...

 പുരുഷ സൗന്ദര്യത്തിന്റെ ഉജ്ജ്വല രൂപം തന്നെ ആയിരുന്നു കാശിനാഥൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Neelambari Where stories live. Discover now