ആരോഗ് ᴄᴀʟʟɪɴɢ ..
അൻഷിന്റെ മുഖം മാറാൻ വേണ്ടി ഒന്നും വേണ്ടി വന്നില്ല .. അടുത്ത നിമിഷം പുച്ഛച്ചിരി വിരിഞ്ഞു ..
ഐദൻ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നതും അൻഷ് ഫോണിൽ നിന്ന് മുഖം മാറ്റി അവന്റെ ജോലിയിൽ തിരിഞ്ഞു .. ഐദൻ അൻഷിനെ ഒന്ന് നോക്കി കിടന്നു അടയുന്ന ഫോണിനെ നോക്കി ..
ഇങ്ങേർക്ക് ഒന്ന് എടുത്താൽ എന്താ .. വയ്യാത്ത ഞാൻ തന്നെ എടുക്കണോ .. ഐദൻ പിറുപിറുത്തു കൊണ്ട് ഫോൺ നോക്കി സ്ക്രീൻ കാണുന്ന ആരോഗ് എന്ന പേര് കണ്ടതും ഐദൻ ഇത്തിരി നേരം ചിന്തിച്ചു പിന്നെ ഇടം കണ്ണിൽ മുന്നിൽ ഇരിക്കുന്നവനെ നോക്കി .. ലാപിൽ തന്നെ ഇപ്പോഴും ശ്രദ്ധ എന്ന് കണ്ടതും അവൻ ചുണ്ട് കൊട്ടി .. അവൻ ഫോൺ എടുത്തു ..
" ഹാ പറയ് ആരോഗ് .. " അവൻ എടുത്തപാടെ ചോദിച്ചു അപ്പോഴും അവന്റെ കണ്ണ് അൻഷിൽ തന്നെയായിരുന്നു ..
" ഇല്ല ഇല്ല അങ്ങനെ ഒന്നുമില്ല .. എനിക്ക് പനിയാണ് .. അതാണ് വരാത്തത് .. " ഐദൻ വേഗം പറഞ്ഞു ..
" ഉയ്യോ അത് വേണ്ട .. അത് .. അത് പിന്നെ മമ്മ പറഞ്ഞു എടെയും പോവേണ്ടെന്ന് .. മമ്മാക്ക് ദേഷ്യം വന്നാൽ അറിയാലോ അതോണ്ട് നാളെ കാണാം .. ഞാൻ ഓക്കേയാണ് .. " ഐദൻ കാൾ വെച്ചതിനു ശേഷം ദീർഘ ശ്വാസം വലിച്ചു വിട്ട് സോഫയിൽ എണീച്ചിരുന്നു സൈഡിൽ ലാപിൽ കഴിഞ്ഞു ഇരുന്നു നോക്കുന്നത് എന്താണ് എന്ന് നോക്കാൻ വേണ്ടി എത്തി പറിച്ചു നോക്കി കണക്കുകൾ കണ്ടത് അവൻ വേഗം തല വലിച്ചു അവൻ പണ്ടേ മാത്‍സ് വെറുത്തതാണെ ..
പെട്ടന്നാണ് അവരുടെ നിശബ്ദ തടഞ്ഞു കൊണ്ട് അൻഷിന്റെ ഫോൺ റിംഗ് ആയത് ..
സാക്ഷി ᴄᴀʟʟɪɴɢ ..
ടേബിൾ ഐദന്റെ നേരെ ആയത് കൊണ്ട് തന്നെ അവിടെ വെച്ചിട്ടുള്ള അൻഷിന്റെ ഫോൺ നേരെ കാണാം .. സാക്ഷി എന്ന് കണ്ടതും അവന്റെ മുഖം വീർത്തു ഇന്നലെ രാത്രിയും അതെ പോലെ സാക്ഷി വിളിക്കുന്നത് കേട്ടതാണ് ..
" ʜᴇʟʟᴏ സാക്ഷി ..
ഞാൻ ഇറങ്ങാം ..
ഇല്ല തിരക്കൊന്നുമില്ല .. " അൻഷി പറയുന്നത് കേട്ട് ഐദന്റെ മുഖം വീർത്തു വീർത്തു വന്നു ..