അൻഷു ഇണ്ടാക്കിയ ഫുഡും കഴിച്ചു കഴിഞ്ഞ് ഐദൻ ഡ്രസ്സ് മാറ്റി വന്ന് ഹാളിൽ പരുങ്ങി കളിച്ചു .. കാരണം ഹാളിൽ തന്നെ ഗൗരവത്തോടെ ലാപിൽ എന്തോ ഇരിക്കുവാണ് അൻഷ് അവന്റെ നെറ്റിക്കും കൈക്കും എന്താ പറ്റിയത് എന്ന് അറിയാതെ എടങ്ങേറ് പോലെ തോന്നി ..
" ഹ്മ്മ് എന്താണ് .. " അവന്റെ പരുങ്ങൽ കണ്ട് അൻഷ് സംശയത്തോടെ ചോദിച്ചു .. അല്ല അത്രയും ദിവസം പോലെ അല്ലല്ലോ അവന്റെ പെരുമാറ്റം അത് കണ്ട് എന്താണ് കാര്യം അറിയാൻ വേണ്ടി ചോദിച്ചു ..
" അത് .. അത് പിന്നെ ഉണ്ടല്ലോ എന്താ പറ്റിയെ .. " അവന്റെ ചോദ്യം കേട്ട് അൻഷ് കണ്ണ് മിഴിച്ചു അവനെ നോക്കി ..
ഇത്രയും ദിവസം അവന്റെ വായിൽ നിന്ന് കേൾക്കുന്നതാണ് നിനക്ക് എന്ത് പറ്റിയാലും എനിക്ക് ഒന്നുമില്ല i don't care എന്നും .. എന്നിട്ടിപ്പോ എന്താ പറ്റിയത് എന്ന് .. അൻഷിൻ ചിരി വരുന്നുണ്ടായിരുന്നു പക്ഷേ അത് പുറത്ത് കാണിക്കാതെ ഗൗരവത്തോടെ തന്നെ നിന്ന് ..
" എന്ത് പറ്റിയാലും നിനക്ക് ഒന്നുമില്ലല്ലോ .. എനിക്ക് എന്തേലും പറ്റാൻ ആണല്ലോ നീ കാത്തിരിക്കുന്നത് .. എന്റെ കാര്യം നോക്കാതെ കിടന്നുറങ്ങാൻ നോക്ക് .. " അതും പറഞ്ഞു കൊണ്ട് അൻഷ് ഒളി കണ്ണിൽ അവനെ നോക്കി ലാപിൽ ശ്രദ്ധ തിരിച്ചു ..
എന്നാ അൻഷിന്റെ വായിൽ നിന്ന് അങ്ങനൊക്കെ കേട്ടതും ഐദന്റെ മുഖം മങ്ങി .. അവൻ തല കുനിച്ചു കൊണ്ട് മുകളിലേക്ക് കേറി പോയി .. അവൻ പോയത് അറിഞ്ഞു അൻഷ് ലാപ്പിൽ നിന്ന് തല ഉയർത്തി അവൻ പോവുന്നത് നോക്കി പിന്നൊരു ചിരിയോടെ വീണ്ടും ലാപിൽ തിരിച്ചു ..
ഐദനിൻ വല്ലാത്ത തോന്നി എപ്പോഴും വായിൽ അങ്ങനൊക്കെ പറയുന്നതല്ലാതെ ഇങ്ങനൊക്കെ ആവണം എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല .. പക്ഷേ എപ്പോഴും തന്നെ തന്നെ നോക്കി ഇരിക്കുന്നവൻ ഇന്ന് മൈൻഡ് ചെയ്യാതെ ഇരുന്നത് കണ്ട് അവൻ അസ്വസ്ഥത ഒക്കെ തോന്നി തുടങ്ങി .. ഐദൻ കിടന്നു .. ഏറെ നേരം കഴിഞ്ഞിട്ടും അവൻ ഉറക്കം വന്നില്ല .. സമയം രണ്ട് മണിക്കടുത്തു എന്നിട്ടും ഉറക്കം. വന്നില്ല ..