അന്നത്തെ ദിവസം അങ്ങനെ ഒരു കാറ്റ് പോലെ കടന്നു .. ഐദൻ അയ്‌ന്റെ പിന്നെ നിശബ്ദയിലാണ് ഇടയിൽ അൻഷിയെ നോക്കും അവൻ തന്നോട് പിണങ്ങിയോ എന്ന പോലെ അതൊക്കെ അൻഷി അറിയുന്നുണ്ട് ഐദൻ അറിയാതെ ആസ്വദിക്കുന്നുമുണ്ട് ..
പിറ്റേ ദിവസം രാവിലെ തന്നെ ഐമ വന്നിരുന്നു .. ഐദൻ എണീച്ചിരുന്നില്ല വരുമ്പോ .. വന്നപ്പോ തന്നെ അൻഷി ഐദന്റെ കാര്യങ്ങൾ പറഞ്ഞു അതൊക്കെ കേട്ടപ്പോ ഐമയിൽ സന്തോഷം നിറച്ചു ..
" എന്തായാലും ഞാൻ പോയതിൽ ഇങ്ങനത്തെ ഗുണം ഉണ്ടായി .. ഇത് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ പണ്ടേ പോയേനെ ഇങ്ങനെ ആക്കി .. " ഐമ സങ്കടത്തോടെ പറഞ്ഞപ്പോ അൻഷി പൊട്ടിച്ചിരിയോടെ അവരെ ചേർത്ത് പിടിച്ചു ..
ഐമ അവനോട് ഈ നിമിഷം മരിക്കാൻ പറഞ്ഞാൽ പോലും അവൻ ചെയ്യും .. കാരണം സ്വന്തം മകനെ പോലെ അല്ല സ്വന്തം മകനേക്കാൾ ഏറെ എവിടെ ആണേലും ചേർത്ത് പിടിച്ചു നടക്കുന്ന വ്യക്തി അവൻ മുന്നിൽ ദൈവം തന്നെയാണ് ..
ഐദൻ എണീച്ചു പല്ല് പോലും തേക്കാതെ താഴെ വന്നപ്പോ കാണുന്നത് സോഫയിൽ ഇരുന്ന് അൻഷിയോട് സംസാരിക്കുന്ന ഐമ അവൻ വിടർന്ന കണ്ണുകളോടെ അവരുടെ അടുത്തേക്ക് ഓടി ..
" മമ്മ .. " അവന്റെ അലറൽ ഐമയും അൻഷി രണ്ട് പേരും ഒരു പോലെ ഞെട്ടിയിരുന്നു ..
" മിസ്സ് യു ഉമ്മാഹ്ഹ്ഹ് .. " അവൻ അവരുടെ മേലെ ചാടി കവിളിൽ തുര തുര ഉമ്മ വെച്ച് കൊണ്ടിരുന്നു ..
" മതീടാ .. മേലെ നിന്നിറങ്ങിയെ .. " ഐമ അവനെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട് .. അവൻ എവിടെ മാറാൻ കൂടുതൽ കേറി ഇരുന്നു .. സോഫയിൽ ഇരുന്നോടത്തു ആയോണ്ട് ഐമക്ക് ഭാരം ഒന്നും അങ്ങനെ തോന്നിയില്ല .. എന്നാലും അവർ പറഞ്ഞതെ ഉള്ളൂ ..
" മമ്മയെ എന്തോരം മിസ്സ് ചെയ്തു .. മമ്മ എന്നെ മിസ്സ് ചെയ്തോ .. " അവന്റെ വർത്താനം കൊച്ചു കുഞ്ഞിനെ പോലെ ആയിരുന്നു .. അൻഷി അവനെ ചെറു ചിരിയോടെ നോക്കുവായിരുന്നു ഒന്നും മിണ്ടാതെ ..
അവർ അറിയാതെ അവരുടെ ഓരോ കാര്യങ്ങളും മറഞ്ഞു നിന്ന് നോക്കുന്ന ഫീൽ അത് വേറെ തന്നെയാണ് ..
" ഓ പിന്നെ എനിക്ക് അതാണല്ലോ പണി .. " ഐമ പുച്ഛത്തോടെ പറഞ്ഞതും അവൻ അവരെ നോക്കി ചുണ്ട് കൊട്ടി ..
" മതി നോക്കിയത് പൊന്ന് മോൻ പോയി പല്ല് തേച്ചേച് ബാ .. " ഐമ അവനെ പിടിച്ചു മാറ്റി എണീച്ചതും അവൻ അവരെ കൂർപ്പിച്ചു നോക്കി ..
" പോടാ പല്ല് തേക്കട നാറീറ്റു വയ്യ .. " ഐമ മൂക്കിൽ കൈ വെച്ച് പറഞ്ഞതും അവൻ സോഫയിൽ ഇരുന്നു അടക്കി ചിരിക്കുന്ന അൻഷിയെ നോക്കി ചുണ്ട് പിളർത്തി പിന്നെ ഐമയുടെ മുഖത്തേക്ക് ഊതി ഓടി പോയി മുഖളിലേക്ക് ..
അൻഷിയും ഐമയും പരസ്പരം മുഖം മുഖം നോക്കി ചിരിച്ചു .. ഐമയിൽ ഐദന്റെ ഭാവം വല്ലാത്ത സന്തോഷം നിറച്ചിരുന്നു .. അതെ സന്തോഷത്തോടെ അടുക്കളയിലേക്ക് നടന്നു .. അൻഷി ശ്രദ്ധിച്ചിരുന്നു അവരുടെ മുഖത്തെ തിളക്കം അവൻ ചിരിയോടെ തല കുടഞ്ഞു ചെയ്‌തുകൊണ്ടിരുന്ന പരിപാടി ചെയ്യാൻ തുടങ്ങി ..
" അമ്മ വൈകുന്നേരം ഷോപ്പിങ്ങിന് പോവാം .. " അൻഷി അടുക്കളയിൽ വന്നു കൊണ്ട് പറഞ്ഞു ..
" ഞാനും പറയാൻ ഇരിക്കായിരുന്നു കൊറേയായില്ലേ ഒന്നിച്ചു കറങ്ങാൻ പോയി .. " ഐമ പറഞ്ഞു .. അങ്ങനെ ഫുഡ് ഒക്കെ റെഡിയാക്കി ടേബിൾ എടുത്തു വെച്ചു അപ്പോഴേക്കും പല്ലും തേച്ചു കുളിച്ചു കുട്ടപ്പനായി ഐദൻ ഇറങ്ങി വന്നു കൈയിൽ കൂടപ്പിറപ്പ് പോലെ ഐപാട് ഉണ്ട് ഗെയിം കളിച്ചോണ്ട് ..
" കഴിക്കുമ്പോ ഫോൺ നോക്കരുത് എന്ന് പറഞ്ഞിട്ടില്ലേ ഐദു നിന്നോട് .. " ഐമ അവനെ കണ്ണുരുട്ടി ..
" അയ്ൻ ഇത് ഫോൺ ആണോ പാട് അല്ലേ .. " അവൻ അവരെ തിരിച്ചു ചോദിച്ചു ..
അൻഷി കഴിക്കുന്നത് നിർത്തി അവന്റെ കൈയിൽ നിന്ന് വാങ്ങി മാറ്റി വെച്ച് കണ്ണുരുട്ടി അതോടെ അവൻ സൈലന്റായി .. ഐമ അതൊരു അത്ഭുതത്തോടെ നോക്കി ..
കാരണം പോവുമ്പോ വരെ ഇന്ത്യയും പാകിസ്ഥാൻ പോലെ അല്ലേ ഉണ്ടായിരുന്നത് അൻഷി പറഞ്ഞപ്പോ അവർ ഇത്രയും പ്രതീക്ഷിച്ചില്ല ..തുടരും .. 🦋