𝐅𝐎𝐑𝐄𝐕𝐄𝐑 𝜗𝜚

25 3 0
                                    


..
ഐദൻ വീട്ടിൽ എത്തിയപ്പോ സീടൗട്ടിൽ തന്നെ അയലത്തെ അൻഷിന്റെ കൂട്ടുകാരൻ വംശിയും അൻഷിയും സംസാരിക്കുവായിരുന്നു .. ഐദൻ വംശിക്കൊരു ചിരി കൊടുത്തു അകത്തേക്ക് കേറി പോയി .. അൻഷി നെറ്റി ചുളിച്ചു കൊണ്ട് അകത്തേക്ക് പോയവനെ നോക്കി ..

" അവനെന്തു പറ്റി .. അല്ലെങ്കിൽ അഹ് ചിരിക്ക്‌ പകരം പുച്ഛം ആണല്ലോ തരേണ്ടത് .. " വംശി സംശയത്തോടെയും ആലോചനയോടും അൻഷിയോടെ ചോദിച്ചു ..

" ഇങ്ങനെ മിണ്ടാതെ പോവാറില്ല .. ഇന്നലെ മുതൽ വല്ലാത്ത സൈലന്റാണ്.. നന്നായോ എന്ന് തോന്നുന്നു .. " അൻഷി അവനോട് പറഞ്ഞു ..

" ഹാ നന്നായ അവൻ കൊള്ളാം അല്ലേൽ പറഞ്ഞിട്ട് കാര്യമില്ല .. " വംശി പറഞ്ഞു ..

" നീ പറയുന്ന പോലെ ഒന്നുമല്ല അത് ഇത്തിരി കൊള്ളിത്തരം മാത്രമേ ഉള്ളൂ തലയിൽ മൊത്തം കളി മണ്ണാണ് .. " വംശിയുടെ വിചാരം ഐദന്റെ പുച്ഛം കൊണ്ട് കാണുമ്പോ അഹങ്കാരം ആണെന്ന് അൻഷികല്ലേ അറിയൂ അയ്നെ കുറിച്ച് ..

" ഹോ പിന്നെ ഒന്ന് പോയെടാ .. എന്ന ശെരിയാടാ അമ്മ എന്നോട് തേങ്ങിൽ നിന്നൊരു കരിക്ക് പറിക്കാൻ അയച്ചതാണ് ഇപ്പോ കൊടുത്തില്ലെങ്കിൽ രാത്രി എന്നെ പടിക്ക് പുറത്ത് ഇറങ്ങാൻ സമ്മതിക്കില്ല .. " അത്രയും പറഞ്ഞു അവൻ ഓടി മതിൽ ചാടി പോയി അൻഷി ചിരിയോടെ അതും നോക്കിയിരുന്നു  ..

വംശി ആളൊരു പാതിരാത്രി കോഴി പോലെ റൈഡ് പോവാറാണ് പണി .. അമ്മ പറഞ്ഞത് കേട്ടില്ലെങ്കിൽ അവനെ അന്ന് പുറത്തു വിടില്ല പിന്നൊരു കാര്യം പറഞ്ഞാൽ ഒരു അമ്മ മോൻ .. അമ്മ പറഞ്ഞാൽ കേൾക്കും ഇടയിൽ കേൾക്കില്ല അങ്ങനെ ..

അൻഷി കുറച്ചു നേരം കൂടി അവിടെയൊരുന്നു അകത്തേക്ക് പോയ മുതലേ കാണാൻ പോയി .. ഹാളിലോ ഒന്നും കാണാതെ വന്നത് ഡോർ അടച്ചു മേലേക്ക് കയറി അവന്റെ മുറിയിൽ നോക്കി .. വിചാരിച്ചത് പോലെ ബെഡിൽ കമിഴ്ന്നു കിടക്കുവാണ് നേരത്തെ ഇട്ട ഡ്രസ്സ്‌ പോലും മാറ്റാതെ അൻഷിന്റെ കണ്ണുകൾ ചുരുങ്ങി ..

" ഡാ .. " അവൻ തട്ടി വിളിച്ചി ഐദൻ നോക്കിയില്ല അങ്ങനെ കിടന്നു .. വീണ്ടും വിളിച്ചപ്പോ എണീച്ചിരുന്നു .. അവന്റെ മുഖം കണ്ട് അൻഷിന്റെ മുഖം ചുളിഞ്ഞു .. കരഞ്ഞു വീർത്ത മുഖം കണ്ണൊക്കെ ചുവന്നിരിപ്പാണ് ചുണ്ട് വിതുമ്പുന്നുണ്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നുമുണ്ട് ..

" എന്ത് പറ്റി .. " അൻഷി അവനോട് പതുക്കെ ആധിയോടെ ചോദിച്ചു ..

" സോറി .. " അതായിരുന്നു അവന്റെ വായിൽ നിന്ന് വീണത് അതിന് അൻഷിന്റെ കണ്ണുകൾ മിഴിഞ്ഞു ..

" എന്തിനാ .. " അൻഷി തല കുടഞ്ഞു കൊണ്ട് അവനെ തന്നെ നോക്കി ചോദിച്ചു ..

" ആരോഗിന്റെ വാക്ക് കേട്ട് വഴക്ക് പറഞ്ഞെന് .. ആവശ്യമില്ലാതെ നിന്നെ ഉപദ്രിച്ചതിനു എല്ലാത്തിനും .. എല്ലാത്തിനും സോറി .. " അൻഷിന്റെ മുഖം നോക്കാതെ തല താഴ്ത്തി വിതുമ്പി വിതുമ്പി ഏങ്ങി ഏങ്ങി പറയുന്നവനെ കണ്ട് അൻഷിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു പോയി .. ഐദന്റെ അപ്പോഴത്തെ ഭാവം ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമായിരുന്നു ..

" ഓഹോ .. അപ്പോ അവന്റെ സ്വഭാവം തിരിച്ചറിഞ്ഞപ്പോഴാണ് അല്ലേ ഇതൊക്കെ .. " അൻഷി പുച്ഛം വരുത്തി കൊണ്ട് പറഞ്ഞതും ഐദൻ അടക്കി പിടിച്ച കരച്ചൽ പുറത്തേക്ക് വന്നിരുന്നു അതെ കരച്ചലോടെ കമിഴ്ന്നു കിടന്നു കരഞ്ഞു .. അതോടെ അൻഷി പുച്ഛം ഒക്കെ മാറ്റി ചിരിയോടെ അവന്റെ അടുത്തിരുന്നു ..

" മതി മതി എണീക്ക് .. " അവനെ പിടിച്ചു എണീപ്പിക്കാൻ നോക്കി .. എവിടുന്ന് .. കല്ല് പോലെ കിടക്കുവാ  ..

" നിന്നോടാ എണീക്കാൻ പറഞ്ഞത് .. ഇപ്പോ എണീച്ചാൽ ഞാൻ ക്ഷമിക്കും അല്ലെങ്കിൽ ഞാൻ ക്ഷമിക്കില്ല .. " അൻഷി പറഞ്ഞതും ഐദൻ വേഗം എണീച്ചിരുന്നു ഇപ്പോഴും വിതുമ്പി കരയുവാണ്..

" ഞാൻ എണീച്ചു ..  ക്ഷമിക്കോ .. " കണ്ണൊക്കെ അമർത്തി തുടച്ചു കൊണ്ട് ചോദിച്ചു .. അൻഷി അവന്റെ മുഖ ഭാവം കണ്ട് ചിരി കടിച്ചു പിടിച്ചു പതുക്കെ തലയാട്ടിയപ്പോ ഐദൻ വുതുമ്പുന്ന ചുണ്ടോടെ ചിരിച്ചു കാണിച്ചു ..


തുടരും .. 🦋


𝐅𝐎𝐑𝐄𝐕𝐄𝐑  𝜗𝜚Where stories live. Discover now