𝐅𝐎𝐑𝐄𝐕𝐄𝐑 𝜗𝜚

18 2 0
                                    

" എന്റെ പൊന്നമ്മ നിങ്ങൾ ഇങ്ങനെ ദൃതി പിടിച്ചു വരേണ്ട .. അവൻ അല്ലെങ്കിലും ഇത്തിരി എന്തെങ്കിലും വന്നാൽ ചവാൻ കിടന്ന പോലെ ആണല്ലോ അതിനൊക്കെ ഇങ്ങനെ ഓടി ചാടി വരേണ്ട.. എല്ലാം തിരക്കും കഴിഞ്ഞു പതുക്കെ വന്നാൽ മതി .. ഞാൻ നേരത്തെ എന്റെ ഫ്രണ്ട് സഞ്ജുന്റെ അനിയത്തി സാക്ഷി അവൾക്കൊരു ആലോചന വന്നു അവൾ ഇപ്പോ ഒന്നും വേണ്ട പറഞ്ഞു നടക്കുവാണത്രെ സഞ്ജുവിൻ ടെൻഷൻ അവൾ ഗൾഫിൽ ആണല്ലോ അവൾക്ക് വല്ല അഫെയർ ഇണ്ടോ എന്ന് അവളെ ഒന്ന് കണ്ട് സംസാരിക്കാൻ പോയതാ വരുമ്പോ വീട് അടിച്ചിരുന്നു അപ്പോൾ തന്നെ അവൻ വന്നിരുന്നു മുഖം. വീർപ്പിച്ചു അതിന് ഞാൻ ചിരിച്ചു പോലുമില്ല നേരത്തെ .. അല്ലെങ്കിൽ അവനെന്താ പറയുന്നത് .. അവൻ നേരെയുണ്ട് .. വിഷമിക്കേണ്ട ഇനി ഞാൻ എവിടെയും പോവില്ല .. ഹാ ഹാ .. " അൻഷി ഫോൺ ഓഫ് ചെയ്ത് മുന്നിൽ നോക്കി മുഖം. വീർപ്പിച്ചു നിൽക്കുന്നവനെ കണ്ട് അൻഷി മുഖം ഗൗരവത്തോടെ അവനെ നോക്കി ..

" നിനക്ക് ഇരുപത് വയസ്സ് കഴിഞ്ഞു ഐദൻ എന്നാ നിനക്ക് കുട്ടിക്കളി മാറുക .. അമ്മ ഇപ്പോ ദൂരെ അല്ലേ ഉള്ളത് അതിനെ വിളിച്ചു വാശി കാണിച്ചാൽ എങ്ങനെ സമാധാനം അവിടെ ഉണ്ടാവും .. ഇനി നീ അമ്മക്ക് ഫോൺ വിളിച്ചു എന്ന് അറിഞ്ഞാൽ .. " കൈ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു പോയതും ഐദൻ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി അവൻ ഓടി മുകളിൽ കേറി അവന്റെ ബെഡിൽ കമിഴ്ന്നു കിടന്നു ..

ഞാൻ മിണ്ടില്ല ..
കമിഴ്ന്നു കിടന്നു കരയുമ്പോ ഐദൻ വാശിയോടെ പറഞ്ഞു ..

ഐമ ഓഫീസിലെ ദൂരെയുള്ള മീറ്റിംഗ് ഒക്കെ അറ്റന്റ് ഒക്കെ ആക്കുന്നത് ഐമയാണ് അതോണ്ട് ഇപ്പോ ivide ഇല്ലാത്തത് ..

അൻഷി മുറിയിൽ നിന്ന് ഇറങ്ങി ഹാളിൽ നോക്കി ഐദൻ ഇല്ലെന്ന് കണ്ടത് നെറ്റി ഒന്ന് ഒഴിഞ്ഞു മുകളിലേക്ക് നടന്നു .. ഐദന്റെ മുറിയിൽ കേറിയപ്പോൾ ബെഡിൽ കമിഴ്ന്നു കിടക്കുന്നവനെ കണ്ട് തല കുടഞ്ഞു ..

" ഡാ .. " അൻഷി അവനെ തോളിൽ തട്ടി വിളിച്ചു .. അവന്റെ കൈ വെച്ചതും അതെ സമയം ഐദൻ അവന്റെ കൈ തട്ടി മാറ്റി ..

" എണീക്ക് .. കഴിക്കാം വാ .. " അവനെ തിരിച്ചു കിടത്തം എന്ന് വിചാരിച്ചു നോക്കിയതും ബെഡിന്റെ അറ്റത്തു പിടിച്ച് കൊണ്ട് ബലത്തിൽ കമിഴ്ന്നു തന്നെ കിടന്നു .. അതോടെ അൻഷി അഹ് ശ്രമം മാറ്റി വെച്ച് അനങ്ങാതെ നിന്നു .. കുറച്ചു കഴിഞ്ഞും അനക്കം കാണാതെ ആയതും പോയോ എന്നോർത്ത് മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞതും അൻഷി അവന്റെ മോളിലായി സ്ഥാനം പിടിച്ചിരുന്നു ഐദൻ അവനെ പകച്ചു നോക്കി ..

" എ..എന്താ .. " അവൻ പകച്ച മുഖത്തോടെ ചോദിച്ചു ..

" അത് തന്നെയാണ് എനിക്ക് അറിയേണ്ടത് എന്താണെന്ന് .. " അൻഷ് അവനോട് പുരികം പൊക്കി ചോദിച്ചു ..

ഐദൻ മനസിലാവാതെ അവനെ നോക്കി ..

" നേരത്തെ നീ എന്തിനാ ഐശ്വര്യയെ കാണാൻ പോയത് .. ഞാൻ സാക്ഷിയെ കാണാൻ പോയാൽ നിനക്കെന്താ .. " അൻഷിയുടെ ചോദ്യം കേട്ട് ഐദൻ കിടത്തത്തിൽ ഒന്ന് പരുങ്ങി ..

" പറയ് .. " ഐദന്റെ മുഖത്തൂടെ കണ്ണുകൾ ഓടിച്ചു കൊണ്ട് ചോദിച്ചു ..

" അത്.. അത് പിന്നെ .. ഞാൻ .. മാറി നിക്കങ്ങോട്ട് .. " എന്ത് പറയണം എന്നറിയാതെ കിടന്നവൻ പെട്ടന്ന് അൻഷിനെ മറിച്ചിട്ട് ബെഡിൽ നിന്ന് വേഗം എണീച്ചു കോക്രി കാണിച്ചു ..

" ബ്ലാഹ് ബ്ലാഹ് .. പൊക്കോണം അവിടുന്ന് എന്റെ മേലെ കിടക്കുന്നു .. എണീച്ചു വന്ന് വല്ലതും ഞണ്ണാൻ താ .. " അൻഷിനെ പുച്ഛിച്ചു പറഞ്ഞു പോയതും അൻഷി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവന്റെ പിന്നാലെ നടന്നു ..

ഇവൻ രണ്ട് ദിവസായി ഇങ്ങനെ ഇനി വല്ലതും തലക്കടിച്ചു ഓർമ വല്ലതും പോയോ ..
അൻഷി പടികൾ ഇറങ്ങുമ്പോൾ മുന്നിൽ നടക്കുന്നവനെ കുറിച്ച് ഓർക്കാതെ ഇരുന്നില്ല .. അല്ല അങ്ങനെ ആണല്ലോ പെരുമാറ്റം .. മനുഷ്യൻ അല്ലേ വല്ലായിടത്തും തട്ടിയാൽ മുട്ടിയാൽ ഓർമ ശക്തി പോവാൻ വേറെ വല്ലതും വേണോ ..

തുടരും .. 🦋

𝐅𝐎𝐑𝐄𝐕𝐄𝐑  𝜗𝜚Where stories live. Discover now