..
വൈകുന്നേരം മാളിലേക്കാണ് പോയത് ആദ്യമായിട്ടാണ് അവർ മൂന്ന് പേരും ഒരുമിച്ചു പോവുന്നത് അതോണ്ട് തന്നെ മൂന്ന് പേർക്കും ഉത്സാഹമുണ്ടായിരുന്നു പോവുമ്പോൾ ..
മാളിലേക്ക് കേറിയപ്പോ അൻഷിന്റെ വകയാണ് ഇന്നെന്ന് കേട്ടപ്പോ ഐദൻ ഓരോ കടയിൽ നിന്ന് ഓരോ സാധനങ്ങൾ വാങ്ങിച്ചു കൂട്ടി അതൊക്കെ കണ്ട് അൻഷിന്റെ കണ്ണുകൾ മിഴിഞ്ഞേങ്കിലും ആദ്യമായിയല്ലേ ഇതൊക്കെ എന്നോർത്ത് അവൻ അടങ്ങി നോക്കി നടന്നു ..
മാളിലെ ഏറ്റവും താഴെ ഉള്ള ഫ്ലോറിൽ ഗെയിം സെറ്റിംഗ്സ് ഒക്കെ കണ്ടതും ഐദന്റെ കണ്ണുകൾ വിടർന്നു പിന്നെ കൂടെ ഉള്ളവരെ മറന്നത് പോലെ അയ്ന്റെ പിന്നാലെയായിരുന്നു ..
" മതി ഇറങ്ങാം .. " നേരം കുറെയായിട്ടും ഗെയിം കളി നിർത്തുന്നില്ല കണ്ടതും അൻഷിയുടെ ക്ഷമ അവസാനിച്ചിരുന്നു അവൻ ഐദനെ പിടിച്ചു എണീപ്പിച്ചു അതിന്റെ പൈസ ഒക്കെ കൊടുത്തു ഇറങ്ങി ..
ഏകദേശം ഏഴ് മണിക്ക് അടുത്തായിരുന്നു ഇറങ്ങുമ്പോൾ പിന്നെ ബീച്ചിലേക്കാണ് പോയത് .. പോയതും കണി ആരോഗിനെയും ഒരു പെണ്ണിനേയും കൈയും പിടിച്ചു നടക്കുന്നവനെയാണ് .. ഐദൻ പിന്നെ അഹ് ഭാഗത്തു നോക്കനെ പോയില്ല എന്നാലും മനസ്സിൽ ചെറിയ സങ്കടം തോന്നാതെയിരുന്നില്ല അത് മനസ്സിലാക്കിയ അൻഷി ഐമയോട് കടലിൽ ഇറങ്ങാം എന്ന് പറയാൻ പറഞ്ഞതും ഐദൻ തല കുലുക്കി അൻഷിയുടെ കൂടെ ഇറങ്ങി ആദ്യം അൻഷിയോട് ഇച്ചിരി ഡിസ്റ്റൻസ് ഇട്ടേങ്കിലും പിന്നെ അവനെ പിടിച്ചു കടലിൽ മുക്കി കുളിപ്പിച്ചു ..
ആരോഗും ജ്യോതിയും കൈയും പിടിച്ച് നടക്കുന്നതിന് ഇടയിലാണ് ഐദനെയും അൻഷിനെയും കടലിൽ കളിക്കുന്നത് കാണുന്നത് .. ആരോഗ് ജ്യോതിയെ ഓരോ കാര്യങ്ങൾ പറഞ്ഞു മയക്കി എടുക്കുവാണ് ..
ആരോഗിൻ സഹിക്കാൻ പറ്റുന്നില്ലായിരുന്നു അൻഷിയുടെ സന്തോഷം കാണുമ്പോൾ .. അവന്റെ മുമ്പിൽ നിന്ന് പിടിച്ചു മാറ്റി സ്വന്തമാക്കാൻ തോന്നുന്നു ..എങ്ങനെയാണ് ഐദൻ അവന്റെ അടുത്തു നിന്ന് പോയത് എന്ന്. മനസ്സിലായി .. അൻഷി കാരണമാണ് ഐദൻ എല്ലാം അറിഞ്ഞത് എന്നാണ് ആരോഗ് വിചാരിച്ചത് ..
" ആരോഗ് .. " ജ്യോതി വിളിച്ചപ്പോഴാണ് ആരോഗ് അവരിൽ നിന്ന് കണ്ണുകൾ മാറ്റി അവളെ നോക്കി മുഖത്തു വരുത്തി വെച്ച ചിരിയോടെ അവളെ. ചേർത്ത് പിടിച്ചു ..
" എനിക്ക് കാൽ വേദനിക്കുന്നു കുറച്ചു നേരം അവിടെ ഇരിക്കാം .. " ജ്യോതി കൊഞ്ചി കുഴഞ്ഞു പറഞ്ഞതും ആരോഗിൽ അമർഷം തോന്നിയെങ്കിലും വരുത്തി വെച്ച ചിരിയോടെ ഒരു സ്ഥലത്ത് ഇരുന്നു അത് നേരെ കളിക്കുന്ന അൻഷിയെയും ഐദനെയും കാണുന്ന ഇടമായിരുന്നു ..
" വാ മതി .. മതി എനിക്ക് മതിയായി കേറാം .." അൻഷിയെ ഇരുത്തി കുളിപ്പിച്ചിട്ടും മതി വരാതെ ഐദൻ വീണ്ടും വെള്ളത്തിൽ മുക്കുന്നത് കാണെ അൻഷി എങ്ങനെക്കെയോ ഐദനെ പിടിച്ചു വെച്ച് പറഞ്ഞു .. രണ്ട് പേരും നന്നായി കിതക്കുണ്ടായിരുന്നു ..
" ഇച്ചിരി കൂടെ .. " അത് ഇഷ്ടപെടാത്തത് പോലെ ഐദൻ പറഞ്ഞു ..
" പറ്റില്ല എനിക്ക് മടുത്തു .. " അൻഷി കടുപ്പത്തോടെ പറഞ്ഞതും ഐദൻ അവനെ ചിറഞ്ഞു നോക്കി ചവിട്ടി കുലുക്കി കേറി പോയി അവന്റെ പിന്നാലെ തല കുടഞ്ഞു കൊണ്ട് അൻഷിയും ..
പോവുമ്പോൾ അവിടെയുള്ള ഒരു തട്ടു കടയിൽ നിന്ന് ദോശയും ഇറച്ചി റോസ്സ്റ്റും കഴിച്ചാണ് ഇറങ്ങിയത് ഐദൻ പിന്നെ അൻഷിയുടെ പൈസ ആയോണ്ട് ഐസ് ക്രീമും വാങ്ങി പോപ്പ് കോണും വാങ്ങി ..
വീട്ടിലേക്ക് എത്തിയതും ഐമ ഡോർ തുറന്നു അകത്തേക്ക് കേറി പോയി പിന്നാലെ ഐദനും അവന്റെ ഒക്കെ സാധനം എടുത്തോണ്ട് അൻഷിയും ..
ഐദൻ കുളിച്ചു വന്ന് ഹാളിലായി നിരത്തി വെച്ച സാധങ്ങൾ ഒക്കെ എടുത്തോണ്ട് അവന്റെ മുറിയിൽ വെച്ച് താഴേക്കു വന്നു ഐമ റൂം അടച്ചിട്ടുണ്ട് അത് കാണെ ചുണ്ട് കൊട്ടി സോഫയിൽ ഇരുന്നു ടിവി കണ്ടു ..
ടിവി മടുത്തതും അൻഷിയുടെ റൂമിലെ ഡോർ ചാരി ഇരിക്കുന്നത് കണ്ട് അവൻ ഡോറിന്റെ ഇടയിലൂടെ നോക്കി .. അൻഷി കിടക്കുവാണ് ഒരു കൈ നെറ്റിയുടെ മേലെ വെച്ചാണ് കിടപ്പ് അത് കാണെ ഐദൻ പതുക്കെ പമ്മി പമ്മി വന്ന് ഒരു ഭാഗത്തു വന്നു കിടന്നു എന്നിട്ട് മെല്ലെ അൻഷിയെ നോക്കി അവൻ വന്നതോ അടുത്തു കിടന്നതോ ഒന്നും അറിയില്ല അവൻ ഉറങ്ങിയിരുന്നു ..
ഐദൻ കൂടുതൽ ഒന്നും നോക്കാതെ ചെരിഞ്ഞു കിടന്നുറങ്ങി .. രാത്രി എപ്പോഴോ ഉറക്കിൽ ഐദൻ അൻഷിയുടെ മേലെ കൈയും കാലും കയറ്റി വെച്ചിരുന്നു ഇതൊന്നും അറിയാതെ അൻഷിയും അവൻ മേലെ ഉണ്ടായ ഭാരത്തിനെ ചേർത്ത് പിടിച്ചിരുന്നു ..
തുടരും .. 🦋